Director | Year | |
---|---|---|
ചെറിയ ലോകവും വലിയ മനുഷ്യരും | ചന്ദ്രശേഖരൻ | 1990 |
അരങ്ങ് | ചന്ദ്രശേഖരൻ | 1991 |
ഒരു കൊച്ചു ഭൂമികുലുക്കം | ചന്ദ്രശേഖരൻ | 1992 |
ലാളനം | ചന്ദ്രശേഖരൻ | 1996 |
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും | ചന്ദ്രശേഖരൻ | 1997 |
കേരളാ പോലീസ് | ചന്ദ്രശേഖരൻ | 2008 |
അച്ഛന്റെ ആൺമക്കൾ | ചന്ദ്രശേഖരൻ | 2012 |
ചന്ദ്രശേഖരൻ
ആരെയോ രക്ഷിക്കുന്നതിനുവേണ്ടി കുറ്റം സ്വയം ഏറ്റെടുത്ത് ജയിലിലേക്ക് പോയ മുൻ പോലീസ് ഓഫീസറും അച്ഛനുമായ മാധവമേനോനെ (നെടുമുടി വേണു) രക്ഷിക്കാൻ മരുമകനായ നരസിംഹം ഐ പി എസ് നടത്തുന്ന സാഹസികമായ അന്വേഷണങ്ങൾ.
ആരെയോ രക്ഷിക്കുന്നതിനുവേണ്ടി കുറ്റം സ്വയം ഏറ്റെടുത്ത് ജയിലിലേക്ക് പോയ മുൻ പോലീസ് ഓഫീസറും അച്ഛനുമായ മാധവമേനോനെ (നെടുമുടി വേണു) രക്ഷിക്കാൻ മരുമകനായ നരസിംഹം ഐ പി എസ് നടത്തുന്ന സാഹസികമായ അന്വേഷണങ്ങൾ.
തമിഴ് നായക നടൻ ശരത് കുമാർ മലയാളത്തിൽ നായക വേഷമണിയുന്നു.
ഈ ചിത്രം ‘നരസിംഹൻ ഐ പി എസ് “ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു.
മാധവമേനോൻ (നെടുമുടി വേണു) റിട്ടയേർഡ് പോലീസ് ഓഫിസറാണ്. ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധതയോടെ പെരുമാറിയ അദ്ദേഹം പലർക്കും വളരെ സ്നേഹനിധിയായ വ്യക്തിയാണ്. സംശുദ്ധ ജീവിതം നയിക്കുന്ന മാധവമേനോനു രണ്ട് പെൺ മക്കളാണുള്ളത് മീരയും(മേഘനാ രാജ്) മീനയും (ലക്ഷ്മി ശർമ്മ)
തമിഴ് നാട് പോലീസിലെ പേരുകേട്ട ഐ പി എസ് ഓഫീസറാണ് നരസിംഹം ഐ പി എസ് (ശരത് കുമാർ) മാധവ മേനോന്റെ മകൾ മീരയെ നരസിംഹം വിവാഹം കഴിക്കുന്നു. കേരള പോലീസിലെ ഓഫീസറായ നന്ദഗോപൻ (ജഗദീഷ്) മീനയെ വിവാഹം ചെയ്യുന്നു. നന്ദഗോപനു പക്ഷെ ഓഫീസ് ജോലിയേക്കാളും കൂടുതൽ വീട്ടിലെ ജോലി ചെയ്യാനാണ് സമയം.
സംസ്ഥാനത്ത് നിയമസഭാ ഇലക്ഷൻ പ്രഖ്യാപിക്കുന്നു. പ്രതിപക്ഷ പാർട്ടിയിലെ നേതാവ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭരണ കക്ഷിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടൂത്തുക എന്ന ലക്ഷ്യത്തിൽ പഴയൊരു കസ്റ്റഡി മരണം വീണ്ടും ജന മധ്യത്തിലും മീഡിയയിലും കൊണ്ടുവരുന്നു. അത് ഭരണ കക്ഷിയെ അങ്കലാപ്പിലാക്കുന്നു. മുൻപ് മാധവ മേനോൻ സർവ്വീസിലിരിക്കെ ഒരു കൌമാരക്കാരൻ പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുകയുണ്ടായി. ആ കേസ് പുനരന്വേഷണം വന്നപ്പോൾ അന്നത്തെ ഇൻ ചാർജ്ജ് ആയിരുന്ന മാധവ മേനോൻ അറസ്റ്റ് ചെയ്യപ്പെടുന്നു. പത്രക്കാരോടും അന്വേഷണ ഉദ്യോഗസ്ഥരോടും ആ മരണത്തിനു ഉത്തരവാദി ഞാനാണെന്ന് മാധവമേനോൻ പറയുന്നു. മാധവ മേനോൻ ജയിലിലാകുന്നു. എന്നാൽ നരസിംഹത്തിനും നന്ദഗോപനും അറിയാമായിരുന്നു ഇത് മാധവ മേനോനല്ല ചെയ്തത് എന്ന്. നരസിംഹവും നന്ദഗോപനും പലയാവർത്തി ചോദിച്ചിട്ടും മാധവ മേനോൻ സത്യം വെളിപ്പെടുത്തുന്നില്ല. അച്ഛൻ ആരെയോ ഭയക്കുകയോ ആരെയോ സംരക്ഷിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഇരുവർക്കും തോന്നി. അതുകൊണ്ട് നരസിംഹവും നന്ദഗോപനും ഒരുമിച്ച് ഈ കേസ് അന്വേഷിക്കാനിറങ്ങി.
ഒടുവിൽ അവർ സത്യം പുറത്ത് കൊണ്ടു വരുന്നു. അത് ആരെയും ഞെട്ടിപ്പിക്കാൻ പോന്നതായിരുന്നു.
- 485 views