ഡ്രാമ/ക്രൈം

കഥാവശേഷൻ

Title in English
Kathavaseshan - epilogue to a life lived
വർഷം
2004
റിലീസ് തിയ്യതി
Runtime
120mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
വിസിഡി/ഡിവിഡി
ഹാർമണി വീഡിയോസ്
അനുബന്ധ വർത്തമാനം
  • ഋത്വിക് ഘട്ടക്, സത്യജിത് റായ് തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ പ്രശസ്തയായ ബംഗാളി നടി ഗീതാ ഡേ തെരുവിലെ സ്ത്രീയുടെ വേഷത്തിൽ ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. ഇവർ 1943 മുതൽ 2008 വരെ അഭിനയരംഗത്തുണ്ടായിരിന്നു.
  • സംവിധായകൻ കഥാസന്ദർഭം പറഞ്ഞു കൊടുത്ത് 15 മിനിറ്റിനുള്ളിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിത്തീർത്തതാണ് ഇതിലെ "കണ്ണുനട്ട് കാത്തിരുന്നിട്ടും" എന്ന ഗാനം.
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം

കരിയിലക്കാറ്റുപോലെ

Title in English
Kariyilakkattupole (Malayalam Movie)
വർഷം
1986
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരു പ്രശസ്ത സിനിമാ സംവിധായകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഡി വൈ എസ് പി നടത്തുന്ന കുറ്റാന്വേഷണം. പല തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിനൊടുവില്‍ യഥാര്‍ത്ഥ കൊലയാളി രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് അന്വേഷണോദ്യഗസ്ഥന്റെ മുന്നിലേക്ക് വരുന്നു.

കഥാസംഗ്രഹം

പ്രശസ്ത എഴുത്തുകാരനും സിനിമാ സംവിധായകനുമായ ഹരികൃഷ്ണന്‍ (മമ്മൂട്ടി)സ്വന്തം കോട്ടേജില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടതായി കാണുന്നു. അന്വേഷണച്ചുമതല ഡി വെ എസ് പി അച്യുതന്‍ കുട്ടി(മോഹന്‍ലാല്‍)ക്ക്. കൊല്ലപ്പെട്ട സ്ഥലത്തു നിന്നും ഒരു ലേഡീസ് കര്‍ച്ചീഫും ഒരു ലേഡീസ് ചെരുപ്പും ഡി വൈ എസ് പിക്കും സംഘത്തിനും ലഭിക്കുന്നു. കൊലപാതകി ഒരു സ്ത്രീയാണെന്ന ആദ്യ നിഗമനത്തില്‍ പോലീസ് സംഘം എത്തുന്നു.  സംവിധായകന്റെ ഭാര്യ രാഗിണി(ജലജ)യെ ചോദ്യം ചെയ്യുന്നതോടെ കൊല്ലപ്പെട്ട ഹരികൃഷ്ണനു ഭാര്യ രാഗിണിയുമായി അത്ര നല്ല ദാമ്പത്യബന്ധമല്ലായിരുന്നു എന്നും സ്ത്രീകളോട് അഭിനിവേശമുള്ള ഹരികൃഷ്ണനു മുന്‍പ് ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും ഡി വൈ എസ് പി മനസ്സിലാക്കുന്നു. ഡി വൈ എസ് പിയും അനുജന്‍ അനില്‍കുമാറൂം(റഹ്മാന്‍) സുഹൃത്തുക്കളെപ്പോലെയാണ്. കേസിന്റെ വിശദാംശങ്ങള്‍ ഡി വൈ എസ് പി അനുജനുമായി പങ്കുവെക്കുന്നു. നഗരത്തിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായ ശില്പ(കാര്‍ത്തിക) അനില്‍കുമാറിന്റെ കാമുകിയാണ്. ശില്പ ഹരികൃഷ്ണന്റെ വലിയൊരു ഫാനായിരുന്നു.  അന്വേഷണത്തിന്റെ ഭാഗമായി ഹരികൃഷ്ണന്റെ പേര്‍സണല്‍ ഡയറിയില്‍ നിന്ന് ഡി വൈ എസ് പിക്കു ഒരു സ്ത്രീയുടേ ഫോട്ടൊ ലഭിക്കുന്നു. ഹരികൃഷ്ണന്റെ മുന്‍ ആത്മ സുഹൃത്ത് മേനോന്‍ (പ്രേം പ്രകാശ്) പറഞ്ഞ വിവരങ്ങള്‍ പ്രകാരം മുന്‍പ് കോളേജ് അദ്ധ്യാപികയും പിന്നീട് ഒരു ആശ്രമത്തിലെ അന്തേവാസിയായ പാര്‍വ്വതി (ഉണ്ണിമേരി) എന്ന ഭഗിനി സേവാമയി ആണ് ആ സ്ത്രീയെന്നു മനസ്സിലായ ഡി വൈ എസ് പി ആശ്രമത്തില്‍ വെച്ച് അവരെ ചോദ്യം ചെയ്തെങ്കിലും അവര്‍ സത്യങ്ങള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല. അവരില്‍ സംശയം തോന്നിയ അവരെ പോലീസ് സംഘം അറസ്റ്റു ചെയ്യുന്നു. ഭഗിനിയെ അറസ്റ്റു ചെയ്ത വിവരം പത്രത്തിലൂടെ വായിച്ചറിഞ്ഞ ശില്പ ഭഗിനിയെ തനിക്കറിയാമെന്നും തന്റെ അമ്മ(ശ്രീപ്രിയ)യുടേ അടുത്ത കൂട്ടുകാരിയാണെന്നും ഡി വൈ എസ് പി അച്യുതമേനോനെ അറിയിക്കുന്നു. ശില്പയുമായി ഏറെ സംസാരിച്ച ഡി വൈ എസ് പിക്കു ശില്പ ഹരികൃഷ്ണന്റെ ഫാനായിരുന്നെന്നും ഹരികൃഷ്ണനുമായി  ശില്പക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നും മനസ്സിലാക്കുന്നു. ശില്പ പറഞ്ഞ കാര്യങ്ങള്‍ പ്രകാരം ഡി വൈ എസ് പി ചില നിഗമനങ്ങളിലേക്കെത്തുകയും ചിലരെ സംശയത്തിന്റെ പേരില്‍ വിശദമായി ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍ ഹരികൃഷ്ണനേയും അയാളുടെ മുന്‍ ജീവിതത്തെക്കുറിച്ചും വിശദമായ വിവരങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും ഡി വൈ എസ് പിക്കു മനസ്സിലാവുന്നു. അതോടെ ചിലരെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണ് ഡി വൈ എസ് പി അച്യുതമേനോനെ അത്ഭുതപ്പെടുത്തിക്കൊണ്ട് യഥാര്‍ത്ഥ കൊലായാളി രഹസ്യം വെളിവാക്കിക്കൊണ്ട്  മുന്നിലെത്തുന്നത്...

സസ്പെന്‍സ് നിറഞ്ഞ ഇന്‍ വെസ്റ്റിഗേറ്റീവ് ത്രില്ലര്‍.

അനുബന്ധ വർത്തമാനം

സുധാകർ മംഗളോദയത്തിന്റെ "ശിശിരത്തിൽ ഒരു പ്രഭാതം" എന്ന റേഡിയോ നാടകത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം.

80-കളിലെ പോപ്പുലര്‍ താരങ്ങളായിരുന്ന മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നു.

Cinematography
ഇഫക്റ്റ്സ്
Film Score
നിശ്ചലഛായാഗ്രഹണം
ഗാനലേഖനം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Nandakumar on Mon, 10/10/2011 - 18:51

ഇരകൾ

Title in English
Irakal (Victims)
വർഷം
1985
അനുബന്ധ വർത്തമാനം

കെ ജി ജോർജ്ജിന്റേതായി ദേശാഭിമാനിയിൽ വന്ന കുറിപ്പ് ഈ ലിങ്കിൽ അനുബന്ധമായി വായിക്കാവുന്നതാണ്.

Cinematography
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
Submitted by rkurian on Sun, 07/31/2011 - 22:11

ഉത്തരം

Title in English
Utharam

വർഷം
1989
റിലീസ് തിയ്യതി
വിതരണം
Runtime
130mins
സർട്ടിഫിക്കറ്റ്
ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

സമ്പന്നനും എസ്റ്റേറ്റ് ഉടമയുമായ മാത്യു എന്ന മാത്തുക്കുട്ടിയുടെ ഭാര്യ സെലീന ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യേണ്ട യാതോരു സാഹചര്യവും ഇല്ലാ എന്ന് ഉറച്ച് വിശ്വസിക്കുന്ന മാത്യു, തന്നെ പോലെ തന്നെ സെലീനയെ അടുത്തറിയാമായിരുന്ന ബാലുവിനോട് അവൾ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് കണ്ടുപിടിക്കണം എന്നു പറയുന്നു. പത്രപ്രവർത്തനത്തിൽ തന്റെ ഗുരുവും അതിലുപരി അടുത്ത സുഹൃത്തുമായ മാത്യുവിന്റെ വാക്കുകൾ ബാലുവിന് തള്ളാനാവുന്നില്ല. അതിലുപരി സെലീന എന്തിനു ആത്മഹത്യ ചെയ്തു എന്ന ചോദ്യം ബാലുവിനു മുന്നിലും ഒരു ചോദ്യചിഹ്നമായിരുന്നു. ചെറു പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ട സെലീന, അച്ഛനും മരിച്ചതോടെ തന്റെ ആന്റിയുടെ കൂടെയായിരുന്നു താമസം. അവിടെ വച്ച് കല്യാണം കഴിക്കാതെ നടന്നിരുന്ന മാത്യു അവളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ബാലുവും കൂടി മുൻകൈ എടുത്തായിരുന്നു സെലീനയുമായുള്ള മാത്യുവിന്റെ വിവാഹം നടത്തിയത്. നല്ലൊരു കവയത്രിയായിരുന്ന സെലീന പക്ഷേ മാത്യുവും ബാലുവുമൊഴികെ മറ്റെല്ലാവരിൽ നിന്നും അകലം പാലിച്ചിരുന്നു.

ബാലു തന്റെ അന്വേഷണം വീട്ടിൽ നിന്ന് തന്നെ ആരംഭിക്കുന്നു. മാത്യുവിനെയും വീട്ടു ജോലിക്കാരായ അച്യുതൻ നായരേയും അന്നാമ്മയേയുമെല്ലാം അയാൾ ചോദ്യം ചെയ്യുന്നു. കാര്യമായി വിവരങ്ങൾ ലഭിക്കാതെ വരുമ്പോൾ അയാൾ മൈസൂർക്ക് പോയി സെലീനയുടെ ആന്റിയെ കാണുന്നു. ആദ്യമൊന്നും കാര്യങ്ങൾ വിട്ടു പറയാതിരുന്ന മോളി ആന്റിയെ ബാലു വിരട്ടുന്നു. അവർ സെലീനയുടെ  ആരുമല്ല എന്നും അവരുടെ ഇടവകയിലെ കുര്യാക്കോസ് അച്ചൻ പറഞ്ഞത് പ്രകാരം 15 വയസ്സു മുതൽ അവളെ നോക്കുന്നത് അവരാണെന്നും പറയുന്നു. സെലീനയുടെ പിതാവ് ഒരു പള്ളീലച്ചനാണെന്നും സെലീന അവരുടെ അടുത്ത് വരുമ്പോൾ ഒരു ബസ് അപകടത്തിൽ പെട്ട് അവൾക്ക് ഓർമ്മ നശിച്ചിരുന്നതായും മോളി ആന്റി ബാലുവിനോട് പറയുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും അവിടെ നിന്നും കിട്ടാതെ വരുമ്പോൾ, തന്റെ പത്രത്തിലുള്ള സുഹൃത്ത് വഴി സെലീനയുടെ പിതാവായ ഫാദർ ഫ്രാൻസിനെ കുറിച്ച് അയാൾ അന്വേഷണം നടത്തുന്നു. ഫാദർ വികാരിയായിരുന്ന ഒരു പള്ളിയിലെ പഴയ കപ്യാരെ ബാലു കണ്ടെത്തുന്നു. അവിടെ നിന്നും അവർ പോയത് ഷിമോഗക്കാണെന്നും ബസ് അപകടമല്ല, മറിച്ച് ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ വച്ച് സെലീനക്ക് ക്ഷയ രോഗം പിടിപെട്ടുവെന്നും അതിൽ നിന്നും മുക്തയായപ്പോഴാണ് അവൾക്ക് ഓർമ്മ നഷ്ടപ്പെട്ടതെന്നും കപ്യാർ പറയുന്നു. ഊട്ടിയിലെ സ്കൂളിൽ സെലീനിക്കൊപ്പം പഠിച്ച ശ്യാമള എന്ന പെണ്‍കുട്ടിയുടെ വിവരങ്ങൾ കപ്യാർ ബാലുവിന് നൽകുന്നു.

ബാലു ശ്യാമളയെ അന്വേഷിച്ച് മൈസൂരിൽ എത്തുന്നു. സെലീനയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തുന്ന ബാലു അവൾ മരിച്ച വിവരം ശ്യാമളയെ അറിയിക്കുന്നു. വളരെക്കാലമായി യാതോരു വിവരവും ഇല്ലാതിരുന്നതിനാൽ സെലീന അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായ വിവരം ശ്യാമള അറിഞ്ഞിരുന്നില്ല. സെലീനയുടെ പുസ്തകം ബാലു ശ്യാമളക്ക് വായിക്കുവാനായി നൽകുന്നു. ശ്യാമളയിൽ നിന്നും വളരെ വ്യത്യസ്തയായ ഒരു സെലീനയെക്കുറിച്ച് ബാലു അറിയുന്നു. എന്നാലും അവളുടെ സാഹിത്യത്തോടും കവിതകളോടുമുള്ള താല്പര്യം അവർക്കും അറിവുള്ളതായിരുന്നു. സെലീനയുടെ അച്ഛൻ സ്കൂളിൽ വന്നു ബഹളമുണ്ടാക്കി അവളെ കൂട്ടിക്കൊണ്ട് പോയി എന്ന് മാത്രമേ ശ്യാമളയ്ക്കും അറിവുണ്ടായിരുന്നുള്ളു. അവൾക്ക് ക്ഷയമായിരുന്നു എന്ന വിവരം പോലും അവൾക്ക് അറിവുണ്ടായിരുന്നില്ല. ഊട്ടിയിൽ പോയി സ്കൂളിൽ അന്വേഷിക്കാൻ ബാലു തീരുമാനിക്കുന്നു. സ്കൂളിൽ നിന്നും ബാലുവിന് ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ക്ഷയരോഗം മൂലമല്ല, സെലീന ഗർഭിണിയായതിനാലാണ് അവളെ സ്കൂളിൽ നിന്നും പറഞ്ഞു വിട്ടതെന്ന് സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും ബാലു അറിയുന്നു. ഈ വിവരങ്ങൾ മാത്യുവിൽ നിന്നും ബാലു മറച്ച് വയ്ക്കുന്നു. അയാൾ ഷിമോഗക്ക് പോകുന്നു.

ഷിമോഗയിൽ എത്തുന്ന ബാലു അവിടെ പ്രശസ്തയായ ഒരു മലയാളി ഗൈനക്കോളജിസ്റ്റ് മാലതി കൃഷ്ണയെ കണ്ടെത്തുന്നു. അവരുടെ ക്ലിനിക്കിലെ ജീവനക്കാരനായ നാണുവിൽ നിന്നും സെലീനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബാലുവിന് ലഭിക്കുന്നു. താൻ ഗർഭിണിയാണെന്ന് പോലും അവൾക്കറിയില്ലായിരുന്നുവെന്നും താൻ കന്യകയാണെന്ന് അവൾ വിശ്വസിച്ചിരുന്നുവെന്നും നാണു പറയുന്നു. അവൾ ഒരു ആണ്‍കുഞ്ഞിനു ജന്മം നൽകിയെന്നും ആ കുട്ടിയുടെ മാമോദീസ കഴിയുന്നത് വരെ അവർ അവിടെ ഉണ്ടായിരുന്നുവെന്നും നാണുവിൽ നിന്നും ബാലു അറിയുന്നു. ആ കുഞ്ഞിന്റെ മാമോദീസ നടന്ന പള്ളിയിലെത്തി വികാരിയെ കാണുന്ന ബാലു, സെലീന ആ കുഞ്ഞിനു ഇമ്മാനുവേൽ എന്ന് പേരിട്ടെന്നും സെലീനയുടെ പിതാവ് മാമോദീസക്ക് ശേഷം കുഞ്ഞിനെ ഒരു അനാഥാലയത്തിനു കൈമാറി എന്നും മനസ്സിലാക്കുന്നു. കുഞ്ഞിനെ തനിക്ക് നഷ്ടപ്പെടുന്നു എന്നറിഞ്ഞ സെലീന കാറിൽ നിന്നും പുറത്തേക്ക് ചാടുകയും ആ അപകടം അവളുടെ ഓർമ്മയെ ബാധിക്കുകയും ചെയ്തു. ബാലു അനാഥാലയത്തിൽ എത്തി ഇമ്മാനുവേലിനെ കാണുവാൻ ശ്രമിക്കുന്നു. എന്നാൽ അവൻ അവിടെ നിന്നും ചാടി പോയതായി വിവരം ലഭിക്കുന്നതോടെ ബാലു അവിടെ നിന്നും മടങ്ങുന്നു. മാത്യു അവന്റെ അന്വേഷണത്തെ കുറിച്ച് ചോദിക്കുന്നുവെങ്കിലും ബാലു ഒഴിഞ്ഞു മാറുന്നു. ശ്യാമളയെ കൂടി തന്റെ വീട്ടിലേക്ക് കൊണ്ടു വരുവാൻ മാത്യു ബാലുവിനോട് പറയുന്നു. മൈസൂരെത്തുന്ന ബാലു ശ്യാമളയെ കാണുന്നു. മാത്യു അവരെ വീട്ടിലേക്ക് ക്ഷണിച്ച വിവരം അറിയിക്കുന്നു. താൻ സെലീനയെക്കുറിച്ച് അറിഞ്ഞതെല്ലാം അയാൾ ശ്യാമളയിൽ നിന്നും മറച്ച് പിടിക്കുന്നു. നാട്ടിലേക്ക് പോകുന്നത് ഊട്ടി വഴിയാകാമെന്നു ബാലു പറയുന്നു, ആദ്യം വിസമ്മതിക്കുന്നുവെങ്കിലും പിന്നീട് ശ്യാമള സമ്മതിക്കുന്നു.

Producer
അനുബന്ധ വർത്തമാനം
  • ചിത്രം ആധാരമാക്കിയിരിക്കുന്നത് ദാഫ്ൻ ഡു മോറിയേ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ 'നോ മോട്ടീവ്' എന്ന ചെറുകഥയെയാണ്.
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

അവർ ഊട്ടിയിൽ എത്തുന്നു. സെലീനയെ കുറിച്ച് കൂടുതൽ ഓർമ്മകൾ ശ്യാമള ബാലുവുമായി പങ്ക് വയ്ക്കുന്നു. അതിനിടയിൽ അവർ ഒരിക്കൽ ഊട്ടിയിൽ കച്ചവടം നടത്തുന്ന ടിബറ്റൻ നിവാസികളുടെ ഉത്സവത്തിനു പോയ കാര്യം പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ കൂട്ടത്തിൽ ചിലർ അവർ അറിയാതെ കഞ്ചാവ് കലർന്ന ബീഡി അവർക്ക് നൽകുകയും അത് വലിച്ച് തിരിച്ചു പോരുന്ന വഴി കാട്ടി ബോധം കെട്ടുറങ്ങിയതുമെല്ലാം പറയുന്നു. അത് കേൾക്കുന്നതോടെ ബാലു അസ്വസ്ഥനാകുന്നു. സെലീനക്ക് സംഭവിച്ചത് എന്താണെന്ന് ബാലു ഊഹിക്കുന്നു. അവർ ഇരുവരും ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാം എന്ന് ബാലു ശ്യാമളയോട് പറയുന്നു. അവൾക്ക് അത് വിശ്വസിക്കുവാൻ കഴിയുന്നില്ല. സെലീനക്ക് സംഭവിച്ച കാര്യങ്ങൾ അയാൾ ശ്യാമളയോട് പറയുന്നു. പക്ഷേ അതിൽ നിന്നും അവൾ ആത്മഹത്യ ചെയ്യുവാനുള്ള കാരണം അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല.  അവർ നാട്ടിലെത്തുന്നു. അച്യുതൻ നായരോട് ബാലു വീണ്ടും സംസാരിക്കുന്നു. സെലീന ആത്മഹത്യ ചെയ്ത ദിവസം കുപ്പിയും പാട്ടയും പറുക്കുന്ന കുറെ കുട്ടികൾ വന്നുവെന്നും താൻ അവരെ കയ്യോടെ പിടികൂടിയെന്നും നായർ പറയുന്നു. അതിൽ തമിഴന്മാർ മാത്രമല്ല ഖൂർഖകളുടെ കുട്ടികൾ വരെ ഉണ്ടായിരുന്നുവെന്ന് നായർ സൂചിപ്പിക്കുകയും ചെയ്തു. സെലീന അവരോട് സംസാരിക്കുന്നത് കണ്ടാണ്‌ താൻ അകത്തേക്ക് പോയതെന്നും അത് കഴിഞ്ഞ് അൽപ നേരത്തിനു ശേഷം അവർ ആത്മഹത്യ ചെയ്തുവെന്നും നായർ ബാലുവിനോട് പറയുന്നു. ബാലു ശ്യാമളയുമായി സെലീനയുടെ കുഴിമാടത്തിൽ പോകുന്നു. അവിടെ നിന്നും തിരിച്ചിറങ്ങുന്ന അവർ കാണുന്നത് കുറെ കുട്ടികൾ അവരുടെ കാറിൽ നിന്നും എന്തോ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. ബാലു ഖൂർഖയുടെ മുഖമുള്ള ഒരുവനെ പിടികൂടുന്നു. അവനെ ചോദ്യം ചെയ്യുമ്പോൾ അവന്റെ പേരു ഇമ്മാനുവൽ ആന്റണി എന്നാണെന്നും മാത്യുവിന്റെ വീട്ടിൽ ചെന്നത് അവനാണെന്നും പറയുന്നു. സംഭവിച്ചത് എന്താകാം എന്ന് ബാലു ശ്യാമളയോട് വിശദീകരിക്കുന്നു. അവനോട് സംസാരിക്കുന്നതിനിടയിൽ സെലീന അവനോട് പേരു ചോദിച്ചിട്ടുണ്ടാകാം എന്നും ഇമ്മാനുവൽ ആന്റണി എന്ന പേരു കേട്ടപ്പോൾ ഉറങ്ങിക്കിടന ഓർമ്മകൾ അവളിലേക്ക് തിരികെ വരികയും ആ മാനസിക സംഘർഷത്തിൽ അവൾ ആത്മഹത്യ ചെയ്തതാവും എന്ന് ബാലു ഊഹിക്കുന്നു. മാത്യു അവിടെക്ക് വരുന്നു. അവന്റെ അന്വേഷണം എന്തായി എന്ന് ചോദിക്കുമ്പോൾ തനിക്ക് ഒന്നും കണ്ടെത്താനായില്ല എന്ന് ബാലു കള്ളം പറയുന്നു. ശ്യാമളയോട് മാത്യുവിനെ ഒന്നും അറിയിക്കേണ്ട എന്ന് പറയുന്നു. ബാലുവും ശ്യാമളയും ഒരുമിച്ച് മാത്യുവിന്റെ വീട്ടിൽ നിന്നും മടങ്ങുന്നു.

Film Score
വാതിൽപ്പുറ ചിത്രീകരണം
Art Direction
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം

ഋതുഭേദം

Title in English
Rithubhedam
വർഷം
1987
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

കേശു ഒരു കൊലപാതകം നടത്തിയ ശേഷം കുറ്റം ഏറ്റുപറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്.

പിന്നീട് കേശവന്റെ ഏറ്റുപറച്ചിലിലൂടെ അത് വികസിക്കുന്നു.

അച്ചുണ്ണി മൂപ്പിൽ നായരുടെ രണ്ടാം ഭാര്യയാണ് സുഭദ്ര. ദേവു, തങ്കമണി എന്നിവർ ആദ്യ ഭാര്യയിലെ മക്കളും. വലിയ തറവാടിന്റെ ശാഖകളിൽ വരുന്ന ആളുകളാണ് കരുണാകരപ്പണിക്കരും കുടുംബവും. സ്വത്തിനെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. ദേവുവിന്റെ ഭർത്താവ് കൃഷ്ണനുണ്ണി മുഴുകുടിയനാണ്. കേശു അവരുടെ വീട്ടിൽ സഹായി ആയിരുന്നു. അവൻ നാടുവിട്ട് മദ്രാസിൽ ഒക്കെ അലഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു.

രാജൻ മാഷ് നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായി വന്നതാണ്. കേശുവിനൊപ്പം അവന്റെ വീട്ടിൽ താമസിക്കുന്നു. കോടതി നിർദ്ദേശപ്രകാരം തറവാടും സ്വത്തുവകകളും റിസീവർ ഭരണത്തിലാകുന്നു.

കോടതി വിധി വരുന്നതോടെ ഭ്രാന്തൻ അപ്പുവിനും സ്വത്തിന്റെ ഒരു പങ്ക് നൽകണം എന്ന് മനസ്സിലാക്കുന്ന അച്ചുണ്ണി നായരും സുഭദ്രയും തങ്കമണിയെ അപ്പുവിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ദേവു രാജൻ മാഷിനോട് അപ്പുവുമായുള്ള കല്ല്യാണത്തിനു മുൻപ് തങ്കമണിയെ വിവാഹം കഴിച്ച് രക്ഷപെടുത്തണം എന്ന് അപേക്ഷിക്കുന്നു. കേശുവിന് തങ്കമണിയെ ഇഷ്ടമാണെന്ന് മനസ്സിലാക്കുന്ന രാജൻ അക്കാര്യം ദേവൂനോട് പറയുന്നു. പക്ഷെ അവൾ അതിനെ എതിർക്കുന്നു. ഇതേ സമയം റിസീവറുമായുള്ള സുഭദ്രയുടെ ബന്ധം അറിയുന്ന അച്ചുണ്ണി നായർ ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുന്നു.

അപ്പുവുമായുള്ള വിവാഹത്തിന്റെ അന്ന് കൃഷ്ണനുണ്ണിയും രാജൻ മാഷും കേശുവും ഒരു സംഘം ആളുകളുമായി തങ്കമണിയെ വിളിച്ചിറക്കിക്കൊണ്ടു പോവാൻ വരുന്നു. പക്ഷെ അവിടെ വെച്ച് കേശുവും തന്റെ മകനാണെന്ന് അച്ചുണ്ണി വെളിപ്പെടുത്തുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

അച്ചുണ്ണിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേശു അച്ചുണ്ണിയെ അവിടെ വെച്ച് തന്നെ കൊല്ലുന്നു. പിന്നെ ജയിലിൽ ശിക്ഷയനുഭവിക്കുന്ന കേശുവിനെ കാണാൻ ദേവു-കൃഷ്ണനുണ്ണി തങ്കമണി-രാജൻ മാഷ് ദമ്പതികൾ എത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു.

Film Score
പരസ്യം
ഡിസൈൻസ്
Submitted by Kiranz on Mon, 02/16/2009 - 01:40