ഋതുഭേദം

U
റിലീസ് തിയ്യതി
പരസ്യം
Rithubhedam
1987
Film Score
ഡിസൈൻസ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

കേശു ഒരു കൊലപാതകം നടത്തിയ ശേഷം കുറ്റം ഏറ്റുപറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്.

പിന്നീട് കേശവന്റെ ഏറ്റുപറച്ചിലിലൂടെ അത് വികസിക്കുന്നു.

അച്ചുണ്ണി മൂപ്പിൽ നായരുടെ രണ്ടാം ഭാര്യയാണ് സുഭദ്ര. ദേവു, തങ്കമണി എന്നിവർ ആദ്യ ഭാര്യയിലെ മക്കളും. വലിയ തറവാടിന്റെ ശാഖകളിൽ വരുന്ന ആളുകളാണ് കരുണാകരപ്പണിക്കരും കുടുംബവും. സ്വത്തിനെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. ദേവുവിന്റെ ഭർത്താവ് കൃഷ്ണനുണ്ണി മുഴുകുടിയനാണ്. കേശു അവരുടെ വീട്ടിൽ സഹായി ആയിരുന്നു. അവൻ നാടുവിട്ട് മദ്രാസിൽ ഒക്കെ അലഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു.

രാജൻ മാഷ് നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായി വന്നതാണ്. കേശുവിനൊപ്പം അവന്റെ വീട്ടിൽ താമസിക്കുന്നു. കോടതി നിർദ്ദേശപ്രകാരം തറവാടും സ്വത്തുവകകളും റിസീവർ ഭരണത്തിലാകുന്നു.

കോടതി വിധി വരുന്നതോടെ ഭ്രാന്തൻ അപ്പുവിനും സ്വത്തിന്റെ ഒരു പങ്ക് നൽകണം എന്ന് മനസ്സിലാക്കുന്ന അച്ചുണ്ണി നായരും സുഭദ്രയും തങ്കമണിയെ അപ്പുവിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ദേവു രാജൻ മാഷിനോട് അപ്പുവുമായുള്ള കല്ല്യാണത്തിനു മുൻപ് തങ്കമണിയെ വിവാഹം കഴിച്ച് രക്ഷപെടുത്തണം എന്ന് അപേക്ഷിക്കുന്നു. കേശുവിന് തങ്കമണിയെ ഇഷ്ടമാണെന്ന് മനസ്സിലാക്കുന്ന രാജൻ അക്കാര്യം ദേവൂനോട് പറയുന്നു. പക്ഷെ അവൾ അതിനെ എതിർക്കുന്നു. ഇതേ സമയം റിസീവറുമായുള്ള സുഭദ്രയുടെ ബന്ധം അറിയുന്ന അച്ചുണ്ണി നായർ ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുന്നു.

അപ്പുവുമായുള്ള വിവാഹത്തിന്റെ അന്ന് കൃഷ്ണനുണ്ണിയും രാജൻ മാഷും കേശുവും ഒരു സംഘം ആളുകളുമായി തങ്കമണിയെ വിളിച്ചിറക്കിക്കൊണ്ടു പോവാൻ വരുന്നു. പക്ഷെ അവിടെ വെച്ച് കേശുവും തന്റെ മകനാണെന്ന് അച്ചുണ്ണി വെളിപ്പെടുത്തുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

അച്ചുണ്ണിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേശു അച്ചുണ്ണിയെ അവിടെ വെച്ച് തന്നെ കൊല്ലുന്നു. പിന്നെ ജയിലിൽ ശിക്ഷയനുഭവിക്കുന്ന കേശുവിനെ കാണാൻ ദേവു-കൃഷ്ണനുണ്ണി തങ്കമണി-രാജൻ മാഷ് ദമ്പതികൾ എത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു.

റിലീസ് തിയ്യതി
Submitted by Kiranz on Mon, 02/16/2009 - 01:40