ഡ്രാമ

പകൽ നക്ഷത്രങ്ങൾ

Title in English
Pakal Nakshathrangal
വർഷം
2008
റിലീസ് തിയ്യതി
Film Score
Art Direction
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Submitted by Sandhya on Sat, 01/22/2011 - 19:13

രാമാനം

Title in English
Ramanam (Malayalam Movie)
വർഷം
2009
Runtime
120mins
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം

*സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “സ്മാരക ശിലകൾ” എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
*2009 ലെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രമായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു
*മികച്ച ചിത്രത്തിനുള്ള പന്ത്രണ്ടാമത് ജോൺ എബ്രഹാം പുരസ്കാരവും രാമാനത്തെ തേടിയെത്തി.

Cinematography
Associate Director
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by rkurian on Thu, 01/20/2011 - 15:14

പിറവി

Title in English
Piravi
വർഷം
1989
റിലീസ് തിയ്യതി
Runtime
104mins
സർട്ടിഫിക്കറ്റ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by rkurian on Wed, 01/19/2011 - 22:53

അനന്തരം

Title in English
Anantharam (Malayalam Movie)
വർഷം
1987
റിലീസ് തിയ്യതി
Runtime
122mins
സർട്ടിഫിക്കറ്റ്
Associate Director
സ്റ്റുഡിയോ
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by rkurian on Mon, 01/17/2011 - 23:23

മങ്കമ്മ

Title in English
Mankamma
വർഷം
1997
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

1960 കളിലെ രാഷ്ട്ട്രീയ സാമൂഹിക പശ്ഛാത്തലം ഒരു ദരിദ്ര കുടുംബത്തെ എങ്ങിനെ ബാധിക്കുന്നു , അതിലൂടെ മങ്കമ്മ എന്ന സ്ത്രീ കഥാപാത്രം അനുഭവിക്കുന്ന വേദനകൾ എടുത്തു കാട്ടുന്നു ഈ ചിത്രം.

കഥാസംഗ്രഹം

സ്ഥലത്തെ ജന്മിയായ MLA യിൽ നിന്നുമുള്ള പീഡനം ഏറ്റുവാങ്ങി കഴിയുന്ന ഒരു കുടുംബമാകുന്നു മങ്കമ്മയുടേതു. മങ്കമ്മയുടെ ഇളയ സഹോദരിയേ ജന്മിയുടെ സഹോദരൻ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. ഇതിനിടെ കുടിലിനു തീ പിടിച്ച് രണ്ടുപേരും മരിക്കുന്നു. ജന്മിയിൽ നിന്നുള്ള പീഡനം
സഹിക്കവയ്യാതെയും തന്റെ സഹോദരിയുടെ മരണത്തിലും മനം നൊന്ത് മങ്കമ്മയും ( രേവതി) അച്ഛനും കേരള-തമിഴ് നാടു അതിർത്തിയിലുള്ള തങ്ങളുടെ വീടുപേക്ഷിച്ച് പാലക്കാടെത്തുന്നു. അവിടെ ഒരു വഴിയോര ചായകടയിൽ ജോലി തേടുന്നു. ഈ സമയത്തു പൂർവകാല ദുരന്തങ്ങൾ മങ്കമ്മയുടെ അച്ഛ്നെ വേട്ടയാടുന്നു. അയാൾ മരിക്കുന്നു. ജീവിതത്തിൽ ഏകാകിയായ മങ്കമ്മയുടെ ജീവിതത്തിലേക്കു ചായക്കടയുടെ ഉടമസ്ഥനായ നായർ കടന്നു വരുന്നു. മങ്കമ്മയുടെ കഴിവു കൊണ്ട് ചായക്കട അഭിവൃദ്ധി കൈ വരിക്കുന്നു. ചായക്കടയിലെ സഹായി അയിരുന്നു അനാഥനായ വേലായുധൻ. അവൻ മങ്കമ്മയെ തന്റെ അമ്മയെ പോലെ സ്നെഹിക്കുന്നു. മങ്കമ്മക്കു ജീവിതം സന്തോഷഭരിതമായി തീരുന്നു.
ഇതിനിടെ രാജ്യത്തു സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. ഒരു വിപ്ലവകാരി ആയി മാറിയ വേലായുധനെ പോലിസ് തിരയുന്നു. അവനെ തേടിയുള്ള നടപടികളിൽ പോലീസ് മങ്കമ്മയേയും നായരേയും പീഡിപ്പിക്കുന്നു. നായർ പോലീസ് മർദ്ധനത്തിൽ മരിക്കുന്നു. മങ്കമ്മ വീണ്ടൂം ദുരിതപൂർണമായ ജീവിതത്തിൽ ഒറ്റക്കാകുന്നു.

Associate Director
Film Score
Submitted by rkurian on Mon, 01/17/2011 - 16:25

സൂസന്ന

Title in English
Susanna
വർഷം
2000
Runtime
125mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കിഴക്കൻ മലകളിലെ ചായത്തോട്ടങ്ങളിൽ നിന്ന് ഒരു എസ്റേറ്റുടമയുടെ മകന്റെ കൂടെ ഒളിച്ചോടിപ്പോയവളാണ് സൂസന്ന (വാണി വിശ്വനാഥ്). കാമുകന്റെ ആകസ്മിക മരണത്തിനുശേഷം അയാളുടെ അച്ഛൻ തന്റെ സുഹൃത്തുക്കളോടൊപ്പം അവളെ വെപ്പാട്ടിയായി ഏറ്റെടുക്കുന്നു. അതിനു ശേഷമുള്ള മൂന്നു ദശകങ്ങളിൽ സൂസന്നയിൽ ഉണ്ടായ പരിവർത്തനമാണു ചിത്രത്തിലെ പ്രമേയം.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Cinematography
Associate Director
Film Score
വാതിൽപ്പുറ ചിത്രീകരണം
Singers
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Submitted by rkurian on Mon, 01/17/2011 - 15:39

സ്വം

Title in English
Swaham
വർഷം
1994
റിലീസ് തിയ്യതി
Runtime
141mins
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം

കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ട ഒരേയൊരു മലയാളസിനിമ.

ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ കാണിക്കുക എന്ന സാധാരണ  രീതിയെ ഈ ചിത്രം മാറ്റിയെഴുതുന്നു. ഈ ചിത്രത്തില്‍ വര്‍ത്തമാനകാലം ബ്ലാക്ക് ആന്റ് വൈറ്റിലും ഫ്ലാഷ്ബാക്ക് കളറിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.കഥാപാത്രങ്ങളുടെ നിറം മങ്ങിയ വര്‍ത്തമാനകാലവും സജീവമായ ഭൂതകാലവും കാണിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന് ഷാജി എന്‍ കരുണ്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്.

Submitted by rkurian on Mon, 01/17/2011 - 15:30

ഓർമ്മകളുണ്ടായിരിക്കണം

Title in English
Ormakal Undayirikkanam
വർഷം
1995
റിലീസ് തിയ്യതി
Runtime
91mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

1959 കാലയളവിലെ ഗ്രാമീണ കേരളത്തിന്റെ പശ്ഛാത്തലത്തിൽ ചിത്രീകരിച്ച ചിത്രം. ജനാധിപത്ത്യ വ്യവസ്തയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രത്തിൽ അധികാരമുള്ള നെഹ്രു മന്ത്രിസഭ പിരിചുവിട്ട കാലം.
ഈ പരിതസ്ഥിയിൽ ജയൻ (നിതിൻ) എന്ന ബാലന്റെ കണ്ണുകളിലൂടെ ചിത്രം ചരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ടെയിലർ ഭാസി (മമ്മൂട്ടി) , കോൺഗ്രസ് ചായവുള്ള ജയന്റെ അച്ഛൻ , ലോകാവസാനം പ്രവചിച്ചു നടക്കുന്ന ശാസ്ത്രജ്ഞൻ എന്നിവരെ കേന്ദ്രീകരിച്ചു ചിത്രം മുന്നോട്ടു നീങ്ങുന്നു. 

Cinematography
നിർമ്മാണ നിർവ്വഹണം
Film Score
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Submitted by rkurian on Sun, 01/16/2011 - 12:36

പെരുന്തച്ചൻ

Title in English
Perunthachan (Malayalam Movie)
വർഷം
1990
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Direction
കഥാസംഗ്രഹം

തച്ചുശാസ്ത്രത്തിന്റെ അവസാനവാക്കായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് ഉണ്ണിത്തമ്പുരാൻ. കുളത്തൂർ കോവിലകത്തെ ഭാർഗവി തമ്പുരാട്ടിയെയാണ് ഉണ്ണിത്തമ്പുരാൻ വേളി കഴിച്ചിരിക്കുന്നത്. ഉണ്ണിത്തമ്പുരാന്റെ അച്ഛനില്‍ നിന്ന് സംസ്‌കൃതം പഠിച്ചിട്ട് അദ്ദേഹത്തിന്റെ ഗ്രന്ഥവുമായി കടന്നു കളഞ്ഞ രാമനെ (പെരുന്തച്ചനെ) ഉണ്ണിത്തമ്പുരാന്‍ പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം കുളത്തൂര്‍ കോവിലകത്തു വെച്ചാണ്. കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖം തമ്പുരാൻ രാമനോട് പറയുന്നു. നിമിത്തങ്ങൾ നോക്കി എല്ലാം ശരിയാകുമെന്ന് രാമൻ തമ്പുരാനോട് പറയുന്നു. കോവിലകത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ സ്വയംവരദുര്‍ഗയുടെ ബിംബം കൊത്താനായി ഉണ്ണിത്തമ്പുരാൻ പെരുന്തച്ചനെ നിർബന്ധിക്കുന്നു. തന്റെ ആത്മസുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പെരുന്തച്ചൻ ബിംബം കൊത്തുവാൻ തയാറാകുന്നു. ഭാർഗവി തമ്പുരാട്ടിക്ക് പെരുന്തച്ചനെ ബോധിക്കുന്നില്ല, എന്നാൽ പെരുന്തച്ചന്റെ കരവിരുത് കണ്ട് തമ്പുരാട്ടി അത്ഭുതപ്പെടുന്നു. സ്വയംവര ദുർഗ്ഗയുടെ വിഗ്രഹത്തിന് പെരുന്തച്ചൻ കൊത്തിയത് തമ്പുരാട്ടിയുടെ മുഖമായിരുന്നു. പെരുന്തച്ചൻ വിഗ്രഹം പൂര്‍ത്തിയാക്കി, അത്  കാണാന്‍ തമ്പുരാട്ടിയെ വിളിക്കാന്‍ അസമയത്ത് അറയില്‍ ചെല്ലുന്നു. അവിടെ നിന്ന് മടങ്ങുന്ന പെരുന്തച്ചനെ ഒരു യാത്ര കഴിഞ്ഞുവന്ന ഉണ്ണിത്തമ്പുരാന്‍ കാണുന്നു. അതോടെ തമ്പുരാൻ പെരുന്തച്ചനെ സംശയിക്കുന്നു. പ്രതിഷ്ഠാ ദിവസം പെരുന്തച്ചൻ പണി തീർക്കുന്നതിനു മുന്നേ തന്നെ വിഗ്രഹം പ്രതിഷ്ഠക്കായി എടുക്കുന്നതോടെ പെരുന്തച്ചൻ തമ്പുരാനോട് പിണങ്ങിപ്പോകുന്നു. പിന്നീട് ക്ഷേത്ര ദർശനത്തിനായി പോകുന്ന തമ്പുരാട്ടിയെ പെരുന്തച്ചൻ കാണുന്നു. തമ്പുരാട്ടി ഗർഭിണിയാണെന്ന് അറിയുന്ന തച്ചൻ സന്തോഷിക്കുന്നു. ചിങ്ങമാസത്തിൽ ചന്ദനത്തൊട്ടിലുണ്ടാക്കാൻ കോവിലകത്തേക്ക് വരണമെന്ന് തമ്പുരാട്ടി തച്ചനോട് പറയുന്നു. എന്നാൽ തൊട്ടിലുണ്ടാക്കാൻ ചെല്ലുന്ന പെരുന്തച്ചനെ തമ്പുരാൻ അധിക്ഷേപിക്കുന്നു. എന്നാൽ കുഞ്ഞിക്കാവ് തന്റെ മകളാണെന്ന് പിന്നീട് തമ്പുരാന് ബോധ്യപ്പെടുന്നു. 

കാലം കടന്നു പോകുന്നു. ഭാർഗവി തമ്പുരാട്ടി മരണപ്പെടുന്നു. പെരുന്തച്ചനു ഒരു മകൻ ജനിക്കുന്നു - കണ്ണൻ. തച്ചനെ പോലെ പ്രഗത്ഭനായിരുന്നു മകനും. അവന്റെ കഴിവുകൾ ചെറുപ്പത്തിലെ തന്നെ തച്ചൻ തിരിച്ചറിഞ്ഞിരുന്നു. ദേശങ്ങളൊട്ടുക്ക് അവന്റെ കഴിവിനെ കുറിച്ചുള്ള വാർത്തകൾ പരക്കുന്നു. തച്ചനെക്കാൾ പ്രഗത്ഭനാണ്‌ മകനെന്ന ശ്രുതി  പരക്കുന്നു, അത് തച്ചന്റെ കാതിലും എത്തുന്നു. ദേശാന്തരങ്ങൾ  കാണാനിറങ്ങിയ കണ്ണനെ കുഞ്ഞിക്കാവ് കണ്ട് ആകൃഷ്ടനാകുന്നു. കോവിലകത്ത് ഒരു സരസ്വതി മണ്ഡപം പണിയണമെന്ന് ഭാർഗവി തമ്പുരാട്ടിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് ഉണ്ണി തമ്പുരാൻ കുഞ്ഞിക്കാവിനോട് പറയുന്നു. അമ്മയുടെ ആഗ്രഹം നടക്കണമെന്ന് കുഞ്ഞിക്കാവ് ഉണ്ണിത്തമ്പുരാനോട് പറയുന്നു. തമ്പുരാൻ പെരുന്തച്ചനോട് ആലോചിച്ച് കണ്ണനെ ചുമതല ഏൽപ്പിച്ചു. കുഞ്ഞിക്കാവിനെ വേളിക്കായി നിശ്ചയിച്ച നീലകണ്ഠനായിരുന്നു മണ്ഡപ നിർമ്മാണത്തിന്റെ മേൽനോട്ടം. മണ്ഡപത്തിന്റെ പണി തുടങ്ങിയതോടെ കുഞ്ഞിക്കാവും കണ്ണനും അടുത്തു. സരസ്വതി മണ്ഡപത്തിലെ എട്ടു തൂണുകളിൽ അഷ്ടലക്ഷ്മിയുടെ ശില്പം കൊത്താൻ കണ്ണൻ കുഞ്ഞിക്കാവിന്റെ രൂപമാണു മനസ്സിൽ കണ്ടത്. അതറിയുന്ന കുഞ്ഞിക്കാവ് ശില്പങ്ങൾ കൊത്താനായി പല രാത്രികളിൽ നൃത്തരൂപങ്ങൾ ചമച്ചു. അവരിരുവരെക്കുറിച്ചും പല കഥകൾ പ്രചരിച്ചു തുടങ്ങി. ഒടുവിലീ കഥകൾ തമ്പുരാനും നീലകണ്ഠനും അറിയുന്നു.

അനുബന്ധ വർത്തമാനം
  • സംവിധായകൻ അജയന്റെ ആദ്യ ചിത്രം.
  • നിർമ്മാതാവ് ഭാവചിത്ര ജയകുമാറിന്റെ ആദ്യ ചിത്രം.
  • പ്രശാന്തിന്റെയും വിനയാ പ്രസാദിന്റെയും ആദ്യ ചിത്രം.
  • നിർമ്മാതാവ് ജയകുമാറിന് വേണ്ടി എം ടി തന്നെയാണു ചിത്രത്തിനു പെരുന്തച്ചന്റെ കഥ തിരഞ്ഞെടുത്തത്.
  • കുന്ദാപുര സന്ദർശിച്ച ശേഷം നാല് മാസം കൊണ്ടാണ് എം ടി തിരക്കഥ എഴുതി തീർത്തത്.
  • കലാ സംവിധായകൻ പി കൃഷ്ണമൂർത്തിയുടെ നിർദ്ദേശ പ്രകാരമായിരുന്നു കുന്ദാപുര ചിത്രത്തിന്റെ ലൊക്കേഷനായി തിരഞ്ഞെടുത്തത്.
  • എം.ടിയാണ് പെരുന്തച്ചനായി തിലകനെ നിർദ്ദേശിക്കുന്നത്.
  • 57 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 
  • 1990ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് സന്തോഷ് ശിവനും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് അജയനും ലഭിച്ചു. 
  • മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തിലകന് ആദ്യമായി ലഭിച്ചത് ഈ ചിത്രത്തിലാണ്. 
  • പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് ദേശീയ അവാര്‍ഡ് നൽകാതിരുന്നത് വിവാദമായിരുന്നു. 
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

തമ്പുരാൻ പെരുന്തച്ചനെ ആളയച്ച് വരുത്തി. എങ്ങനെയും കണ്ണനെ കുഞ്ഞിക്കാവിൽ നിന്നും അകറ്റണമെന്ന് തമ്പുരാൻ പെരുന്തച്ചനോട് പറയുന്നു. കുഞ്ഞിക്കാവിനെയും കണ്ണനെയും വേർപിരിക്കാനുള്ള ശ്രമം തച്ചൻ നടത്തിയെങ്കിലും പരാജയപ്പെടുന്നു. അവർ തമ്മിൽ അകലാനാകാത്ത വിധം അടുത്തുവെന്ന് തച്ചനു മനസ്സിലാകുന്നു. അതിനിടയിൽ സരസ്വതി മണ്ഡപത്തിന്റെ പണിക്കിടയിൽ കൂടം ഉറപ്പിക്കാൻ കണ്ണനു കഴിയാതെ വരുന്നു. സഹായത്തിനായി വരുന്ന പെരുന്തച്ചൻ കൂടം ഉറപ്പിക്കുന്നു. ആ സമയം കുഞ്ഞിക്കാവിനെ നോക്കി നിൽക്കുന്ന കണ്ണന്റെ കഴുത്തിലേക്ക് തച്ചൻ ഉളി വീഴ്ത്തുന്നു. കണ്ണൻ മരിക്കുന്നതോടെ കുഞ്ഞിക്കാവിന്റെ കോപം ഭയന്ന് പെരുന്തച്ചൻ ഓടി രക്ഷപ്പെടുന്നു. അതിനു ശേഷം മാനസിക നില തകരാറിലാകുന്ന തച്ചൻ, തന്റെ കുടിലിനു തീപിടിച്ച് മരണപ്പെടുന്നിടത്ത് ചിത്രം അവസാനിക്കുന്നു. 

Film Score
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
മംഗലാപുരത്തിനടുത്ത് കുന്ദാപുര എന്ന ഗ്രാമത്തിൽ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം
വസ്ത്രാലങ്കാരം
Submitted by rkurian on Sun, 01/02/2011 - 05:31

ഒരു ചെറുപുഞ്ചിരി

Title in English
Oru Cherupunjiri
വർഷം
2000
Runtime
95mins
ഇഫക്റ്റ്സ്
Film Score
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by rkurian on Sat, 12/11/2010 - 11:47