ദ്വാപരയുഗത്തിലെ

ദ്വാപരയുഗത്തിലെ ഒരു പ്രേമസങ്കല്പം
നിന്നെയെൻ രാധയാക്കീ
നീയറിയാതെ നീയെനിക്കേകി
നോവും മധുരവും ആരോമലേ
(ദ്വാപരയുഗത്തിലെ ...)

ഞാനെന്നും നീയറിയാത്ത നിശയിലെ ഗായകനായിരുന്നു (2)
ഞാനെന്നും നിന്റെ അരികിലെത്താത്തൊരു കാമുകനായിരുന്നു
എങ്കിലുമാത്മസരോവരത്തിൽ നീ പുഷ്പസുഗന്ധമായീ
ആരാഗഗന്ധമേറ്റെന്റെ കിനാവുകൾ  പ്രേമകവിതയായീ
(ദ്വാപരയുഗത്തിലെ ...)

ഞാനെന്നും നിന്റെ സദസ്സിലകലെ
ഒരജ്ഞാതനായിരുന്നു
നിൻ നൃത്തവേദിയിൽ നിൻൻ ലയഭംഗിയിൽ
ധന്യനായ് ഞാനിരുന്നു
കാണികളെല്ലാം ഒഴിഞ്ഞ സദസ്സിൽ  ഞാൻ
പിന്നെയും കാത്തിരുന്നു
ഏകയായ് നീ വരുമെന്നോർത്തു പിന്നെയും
പിന്നെയും കാത്തിരുന്നു
(ദ്വാപരയുഗത്തിലെ ...)