ലളിതസംഗീതം
പുതുവൽസരാശംസകൾ….
സ്വരമുണരും മനസ്സുകളിൽ
ഇതൾ വിരിയും നാദലയം
ഏതൊരാജന്മ ബന്ധമായ്
പൂത്തുനില്ക്കുമീ സൗഹൃദം
ഏതപൂർവ്വ സൌഭാഗ്യമായ്
നമ്മളൊന്നുചേർന്നീവിധം
ഈ വേദിയിൽ കൂട്ടായ്‌വരും
ഈണങ്ങളായി നേരാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
ലോകമെങ്ങുമീകൈവിരൽ
തുമ്പിലേക്കൂടിനുള്ളിലായ്
കോടിവർണ്ണങ്ങൾ കൺകൾ തൻ
മുന്നിൽനീർത്ത കണ്ണാടിയിൽ
തേടുന്നൊരീ നവ വേദിയിൽ, പ്രിയ
മോടിന്നു നാം കൂട്ടായിടാം
പുതുവൽസരാശംസകൾ….
പുതുവൽസരാശംസകൾ….
- Read more about പുതുവൽസരാശംസകൾ….
- 1875 views
ചെല്ലച്ചെറുകിളിയേ കിളിയേ
ചെല്ലച്ചെറുകിളിയേ കിളിയേ
കുഞ്ഞിപ്പൈങ്കിളിയേ പൈങ്കിളിയേ
നിരനിരയായ് പൊലി പൊലിയായ് മലനാടിന്നുണരുകയായ്
തിത്തിത്തോം തിത്തിത്തോം തോം തോം
(ചെല്ല...)
കഥ പറയും കാട്ടാറുകളും
ഒളി വിതരും പൂന്തോപ്പുകളും
നിറകതിരും വയലേലകളും
പുതുപുളകം ചൊരിയുകയായ്
(ചെല്ല..)
അരമണിയും മണിനൂപുരവും
കരിവളയും കിളി തൻ മൊഴിയും
അഴകൊഴുകും കുനുകുന്തളവും
മനതാരിൽ കുളിരലയായ്
(ചെല്ല...)
ഇരുളിൻ ഇമകൾ അടഞ്ഞു
ആ..ആ...ആ
ഇരുളിൻ ഇമകൾ അടഞ്ഞു
ഉണർവിൻ ഉദയം അണഞ്ഞു
ഉദയഗിരി ചുവന്നു വന്നു
ഉഷസ്സിൻ തിരിനാളം
പൊന്നുഷസ്സിൻ തിരിനാളം
(ഇരുളിൻ..)
സ്വർഗംഗാമൃത തീർത്ഥമൊഴുക്കീ
സർഗ്ഗ ചൈതന്യ പ്രഭ വിടർത്തീ
നിത്യ നൂതന സന്ദേശവുമായ് എത്തിടുന്നു ഉഷസ്സന്ധ്യ
(ഇരുളിൻ..)
സപ്ത സാഗര സാന്ദ്രത പുൽകി
ഹർഷ സംഗീത ധ്വനിയുണർത്തി
ഉൾത്തടത്തിലൊരുന്മാദവുമായ്
എത്തിടുന്നു ഉഷഃസന്ധ്യ
(ഇരുളിൻ..)
- Read more about ഇരുളിൻ ഇമകൾ അടഞ്ഞു
- 839 views
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി
മനസ്സിന്റെ താരുണ്യ ലയ സുന്ദരി(2)
അനുരാഗമായെന്നിൽ അനുരാഗമായ്
അനുരാഗിണി സ്വർഗ്ഗ സുഖദായിനി
(സുമ...)
താരൊളി ചന്ദ്രിക താരാട്ടു പാടുന്ന
താരാ പഥങ്ങളിൽ നിന്നോ (2)
ആയിരം നാവുള്ള രാഗ ഭാവങ്ങളിൽ നിറഞ്ഞെത്തുന്നതെന്നോ
പറയുമോ പ്രിയേ പറയുമോ
(സുമസുന്ദരീ..)
മുഗ്ദ്ധാനുരാഗത്തിൻ മുന്തിരി തേൻ കുടം
മൊത്തിക്കുടിക്കുന്നതെന്നോ (2)
സ്വർഗ്ഗാനുഭൂതി തൻ പത്മ തീർത്ഥങ്ങളിൽ
നീ നൃത്തമാടുന്നതെന്നോ
പറയുമോ പ്രിയേ പറയുമോ
(സുമസുന്ദരീ..)
മകരനിലാവിന്റെ കുളിരലയിൽ
മകരനിലാവിന്റെ കുളിരലയിൽ
മലരണി കാടിന്റെ തിരുനടയിൽ
ഒരു കൊച്ചു സ്വപ്നത്തിൻ മരതക കാന്തിയിൽ
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
(മകരനിലാവിന്റെ..)
ഓത്തിരി ഒത്തിരി മോഹവും കൊണ്ടു ഞാൻ
ഇക്കളി വഞ്ചിയിൽ വന്നു (2)
ഇത്തിരി നേരമെൻ ഓർമ്മകൾ പുൽകുവാൻ
ഇക്കിളി പെണ്ണേ നീ വരില്ലേ നീ വരില്ലേ
(മകരനിലാവിന്റെ..)
ആയിരം ആയിരം ഉന്മാദ രാഗങ്ങൾ
ആത്മാവിൽ ഈണം പകർന്നു (2)
ആ ദിവ്യ സംഗീത സാന്ദ്രത പുൽകുവാൻ
ആനന്ദരൂപിണി നീ വരില്ലേ നീ വരില്ലേ
(മകരനിലാവിന്റെ..)
മുഗ്ദ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
ഉം..ഉം..ഉം..
മുഗ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
മുറ്റത്തെ പൂമര ചോട്ടിൽ
കൊച്ചു കൊച്ചോർമ്മകൾ ഓടി കളിക്കുവാൻ എത്തുമാറുണ്ടായിരുന്നു
എന്നും എത്തുമാറുണ്ടായിരുന്നു
ആ..ആ...ആ.
കൊച്ചരി പൂമുല്ല മെത്തയിൽ എൻ മനം
പിച്ച വെച്ചീടും വസന്തങ്ങളിൽ
മുത്തണി തേൻകണം മുത്തി കുടിക്കുവാൻ
എത്തുമാറുണ്ടായിരുന്നു തെന്നൽ എത്തുമാറുണ്ടായിരുന്നു
ആ...ആ.ആ..
സ്വപ്നസുമങ്ങൾക്ക് പൂർണ്ണിമ ചാർത്തുന്ന
ഹർഷാനുഭൂതി തൻ അങ്കണത്തിൽ
കൊച്ചരി തേൻകിളി സ്വർഗ്ഗ സുമംഗലി
എത്തുമാറുണ്ടായിരുന്നു എന്നും എത്തുമാറുണ്ടായിരുന്നു
(മുഗ്ദ്ധ സങ്കല്പങ്ങൾ..)
പറയൂ നിൻ ഗാനത്തിൽ
മധുരിമയെങ്ങനെ വന്നൂ (2)
നിശയുടെ മടിയിൽ നീ വന്നു പിറന്നൊരാ
നിമിഷത്തിൻ ധന്യതയാലോ (2)
(പറയൂ നിൻ.....)
പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ
നിൻ നെറുകയിലിറ്റിയ്ക്കയാലോ (2)
കരളിലെ ദുഃഖങ്ങൾ വജ്രശലാകയായ്
ഇരുൾ കീറി പായുകയാലോ (2)
(പറയൂ നിൻ.....)
പറയൂ നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ
മധുരിമയെങ്ങനെ വന്നൂ (2)
ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാറരിയ പൂഞ്ചിറകുകൾ വീശി (2)
വരുമൊരുഷസ്സിന്റെ തേരുരുൾ
പാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ (2)
(പറയൂ നിൻ.....)
- Read more about പറയൂ നിൻ ഗാനത്തിൽ
- 3149 views
കഥകളിപ്പന്തലിൽ ചിലമ്പു കെട്ടി
കഥകളിപ്പന്തലിൽ ചിലമ്പു കെട്ടി
കളിവിളക്കിൻ മുന്നിൽ മിഴിയിളക്കി
കമലദളക്കൈ മുദ്രയുമായ് നിൽക്കും
കേരളമൊരു സ്വപ്ന സുന്ദരീ
ആ...ആ..ആ..
(കഥകളിപ്പന്തലിൽ....)
വടക്കൻ പാട്ടിലെ ഞൊറിവെച്ച തുന്നിയ
വയനാടൻ ചേലയും തറ്റുടുത്ത് (2)
കാലടിപ്പുഴയുടെ തീരത്തു കൂടവൾ
കാർമുകമേന്തി നടക്കുമ്പൊഓൾ
ഉണ്ണിയാർച്ചയായ് തോന്നും കേരളം
രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ
ആ...ആ...ആ..ആ...ആ..
രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീ
രതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2)
പ്രിയമാലിനീ എന്റെ മധുശാലിനി
അമൃതവർഷിണിയായ് വിടരൂ നീ (2)
(രവിവർമ്മച്ചിത്രത്തിൻ...)
അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽ
അലയുന്ന രാധികയോ (2)
അഭിലാഷകുമുദങ്ങൾ മനസ്സിൽ
വിടർത്തുമൊരപൂർവചന്ദ്രികയോ
അപൂർവ ചന്ദ്രികയോ
Pagination
- Previous page
- Page 9
- Next page