ലളിതസംഗീതം

നിളാനദിയുടെ

 

ആ..ആ..ആ.ആ
നിളാനദിയുടെ നിർമ്മലതീരം
നിരുപമഭാവാർദ്രമാം തീരം
കവിയുടെ ആത്മാവും കല്ലോലങ്ങളും
ചിലങ്കകളണിയുന്ന നേരം
കഥകളിചമയങ്ങൾ അണിയുന്ന തീരം
(നിളാനദിയുടെ...)

ഏഴരവെളുപ്പിന്റെ ഏകാന്തയാമത്തെ
കേളികൊട്ടുണർത്തുന്ന നേരം
ഹൃദയം മറ്റൊരു കഥകളിയരങ്ങിന്റെ
കളിവിളക്കാകും മുഹൂർത്തം
പ്രകൃതിയും പുളിക്കും പുണ്യമുഹൂർത്തം
പീലികൾ വിടർത്തുന്ന ഭാവചൈതന്യത്തെ
താളം തൊട്ടുണർത്തുന്ന തീരം
മനസ്സിൽ സർഗ്ഗസരോജങ്ങൾ വിടർത്തുന്ന
സരസ്വതീപൂജാ മുഹൂർത്തം
കവിയുടെ ഏകാഗ്രധന്യമുഹൂർത്തം
(നിളാനദിയുടെ...)
 

ഗാനശാഖ

ഘനശ്യാമസന്ധ്യാഹൃദയം

ഘനശ്യാമസന്ധ്യാഹൃദയം

ഘനശ്യാമ സന്ധ്യാഹൃദയം നിറയെ മുഴങ്ങി
മഴവില്ലിൻ മാണിക്യവീണ(ഘനശ്യാമ...)

നീരാഞ്ജനസമരുചിരം നിരവദ്യമീ നടനവിലാസം
പകലുമിരവും പകരും പദചലനമേളം
ആ...ആ..ആ..ആ.ആ‍...
വസന്തങ്ങളീ വഴിയേ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടി
രാസകേളീ രമണീയം മകരന്ദബിന്ദുവിൽ മയങ്ങി

അഗാധനീലിമകളിൽ വിദൂരതീരങ്ങളിൽ
പ്രണവമുണരും സീമകളിൽ
ധ്വനിതരളലയമേളം
ആആ..ആ..ആ..ആ
(ഘനശ്യാമ...)


ഇളം തെന്നൽ ചിന്തുകളും പാടി
കണിക്കൊന്ന പൂക്കൊമ്പിലാടി
പൂനിലാവും വനനിഴലും
പുണരുന്ന മർമ്മരം ഉണർന്നൂ
(ഘനശ്യാമ...)

 
ഗാനശാഖ

സംഗീതം ഭൂവിൽ

 

സംഗീതം ഭൂവിൽ നരജീവിതം
ശ്രുതിമധുരമോഹനം ലഹരിമയമുന്മാദം
താളരംഗഭാവബന്ധമനുപദം ശോകമൂകസൗഖ്യജന്യമനുപമം
സംഗീതം ഭൂവിൽ നരജീവിതം
ആ...ആ..ആ   സ്നേഹവും മധുരവികാരവും
ഇവിടെയൊരാരോഹണം മോഹനം
മോഹങ്ങൾ സ്വരഗതിജനിരാഗങ്ങൾ
സഗമപധനിസ നസിധമപമഗസ മഗസ മഗസ
(സംഗീതം.....)

കാലവും ജനിമൃതിഭേദവും സുഗമമൊരാലാപന്ം സുന്ദരം
ബന്ധങ്ങൾ പലവിധ പക്കമേളങ്ങൾ
തകിടതകിടതോം തകതിമിതകതോം തകതോം
(സംഗീതം...)

 

ഗാനശാഖ

ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ

 

ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു
എന്റെ ഉണ്ണീടെയച്ഛനെ കാത്തിരുന്നു

(ഉത്രാട.....)

ഒത്തിരി ദൂരത്ത് ഓണനിലാവത്ത്
ഓമനേ നിന്നെ ഞാൻ കാത്തിരുന്നു
ഒരു പാട് കണ്ണീർ വാർത്തിരുന്നു
(ഉത്രാട,....)

ഗാനശാഖ

ഓണപ്പൂവേ

 

ഓണപ്പൂവേ ഓമല്പൂവേ
പൂങ്കൊതിയൻ വണ്ടിനു തേനും
മാവേലിക്കുയിരും നൽകും
സർവസ്വദാപ്തി സൗവർണ്ണഗാത്രി
നീയെൻ മനസ്സുണർത്തി പൂവേ
നീയെൻ മനസ്സുണർത്തി
(ഓണപ്പൂവേ...)

ചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തി
ഉത്രാടരാത്രിയുറങ്ങി
നെഞ്ചിലൊരായിരം സ്വപ്നവുമായി
നെയ്യാമ്പലുകൾ മയങ്ങി
വരവായി പൊന്നോണപുലരി
വരവായി ഉത്സവലഹരി
നീയെൻ മനസ്സുണർത്തി പൂവേ
നീയെൻ മനസ്സുണർത്തി
(ഓണപ്പൂവേ...)

ഗാനശാഖ

ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി

ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കൾ
ആകാശത്താവണി തിങ്കൾ
പഴകിയൊരോർമ്മയായ് മിഴിനീരു വാർക്കും (2)
പാഴിരുൾ തറവാടെൻ മുന്നിൽ
ഒരിക്കൽക്കൂടിയീ  തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും
ഈ ഓണനിലാവും ഞാനും
(ആരോ....)

ഉണ്ണിക്കാലടികൾ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു
ആർദ്രമാം ചന്ദനതടിയിലെരിഞ്ഞൊരെൻ
അച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു
അരതുടം കണ്ണീരാലത്താഴം വിളമ്പിയോ
രമ്മ തൻ ഓർമ്മയെ സ്നേഹിക്കുന്നു
ഞാൻ അമ്മ തൻ ഓർമ്മയെ സ്നേഹിക്കുന്നു
(ആരോ.....)

അന്നെന്നാത്മാവിൽ മുട്ടി വിളിച്ചൊരാ

ഗാനശാഖ

തുളസി കൃഷ്ണതുളസി

 

തുളസി കൃഷ്ണതുളസി
നിൻ നെഞ്ചിലെരിയുന്ന ചന്ദനത്തിരി
യിലൊരഭൗമ ഹൃദ്യ സുഗന്ധം
ഒരദ്ധ്യാത്മ ദിവ്യ സുഗന്ധം ആ,...ആ.ആ
(തുളസി...)

അങ്കണത്തറയിന്മേൽ ആദര സമന്വിതം
കുടിയിരുത്തി നിന്നെ ഞങ്ങൾ
ആ..ആ...ആ.ആ
അങ്കണത്തറയിന്മേൽ ആദര സമന്വിതം
കുടിയിരുത്തി നിന്നെ ഞങ്ങൾ
നിത്യവും സന്ധ്യക്കു നിരവദ്യയാം നിന്നെ നിന്നെ
തിരി വെച്ചു കൂപ്പുന്നു ഞങ്ങൾ
ധനിസഗസ ധനിസ മഗരിസ
(തുളസി....)

ഗാനശാഖ

തൊട്ടിൽ കെട്ടി താരാട്ടാൻ

 

 

തൊട്ടിൽ കെട്ടി താരാട്ടാൻ
കൊച്ചുന്നാളീൽ കൊതിച്ചൂ ഞാൻ
ഓർമ്മ വെച്ച നാളു മുതൽ
കൊച്ചു പെങ്ങൾ ജനിച്ചില്ലല്ലോ
(തൊട്ടിൽ കെട്ടി...)

കൊഞ്ചിക്കാൻ എന്നെന്നും താലോലിക്കാൻ
കുഞ്ഞിക്കാൽ കല്ലേറ്റു നെഞ്ചു നോവാൻ
കുഞ്ഞേട്ടൻ കാത്തിരുന്നൊരു കുഞ്ഞുപെങ്ങളെ
തന്നില്ലല്ലോ ദൈവമെനിക്കൊരു വരമൊന്നു മാത്രം
(തൊട്ടിൽ കെട്ടി...)

Film/album
ഗാനശാഖ

പ്രമദ വൃന്ദാവനം

പ്രമദ വൃന്ദാവനം ഈ നവതപോവനം
ഹൃദയം കവരും സുഖദ മൃദുഗേഹം
സുഖദ മൃദു ഗേഹം
(പ്രമദ)

സൂര്യോദയം കൊണ്ടു മുഖശ്രീ എഴുതുമീ
ഹേമാംഗ രാഗ പ്രഭാതം(2)
ഹിമസരോവരം കുളിരല ചാര്‍ത്തുമീ
സുരഭില സുമലാവണ്യം
ഈ അസുലഭ സംഗീത ഭാവം
ആഹാ.. ആഹാ..ആഹാ
(പ്രമദ)

നീലാഞ്ജനം കൊണ്ടു തിരുമിഴി എഴുതുമീ
ഏണാങ്ക ചന്ദ്ര പ്രസാദം(2)
കവന ഹൃദയത്തില്‍ ഭാവ മയൂരങ്ങള്‍
മഴമുകിലോല്‍സവ നടനം
ആ മധുമയ സായൂജ്യ സാരം
ആഹാ...ആഹാ...ആഹാ..
(പ്രമദ)
 

ഗാനശാഖ