ഓണപ്പൂവേ ഓമല്പൂവേ
പൂങ്കൊതിയൻ വണ്ടിനു തേനും
മാവേലിക്കുയിരും നൽകും
സർവസ്വദാപ്തി സൗവർണ്ണഗാത്രി
നീയെൻ മനസ്സുണർത്തി പൂവേ
നീയെൻ മനസ്സുണർത്തി
(ഓണപ്പൂവേ...)
ചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തി
ഉത്രാടരാത്രിയുറങ്ങി
നെഞ്ചിലൊരായിരം സ്വപ്നവുമായി
നെയ്യാമ്പലുകൾ മയങ്ങി
വരവായി പൊന്നോണപുലരി
വരവായി ഉത്സവലഹരി
നീയെൻ മനസ്സുണർത്തി പൂവേ
നീയെൻ മനസ്സുണർത്തി
(ഓണപ്പൂവേ...)
കിഴക്കേ മാനത്ത് കിങ്ങിണിക്കൊമ്പത്ത്
പൊൻ കതിർ പൂക്കളുണർന്നു
മരതകചിറകുള്ള മണിരഥമേറി
മാവേലിവന്നിറങ്ങി
വരവായി പൊന്നോണപുലരി
വരവായി ഉത്സവലഹരി
നീയെൻ മനസ്സുണർത്തി പൂവേ
നീയെൻ മനസ്സുണർത്തി
(ഓണപ്പൂവേ...)
Film/album
Singer