ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കൾ
ആകാശത്താവണി തിങ്കൾ
പഴകിയൊരോർമ്മയായ് മിഴിനീരു വാർക്കും (2)
പാഴിരുൾ തറവാടെൻ മുന്നിൽ
ഒരിക്കൽക്കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും
ഈ ഓണനിലാവും ഞാനും
(ആരോ....)
ഉണ്ണിക്കാലടികൾ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു
ആർദ്രമാം ചന്ദനതടിയിലെരിഞ്ഞൊരെൻ
അച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു
അരതുടം കണ്ണീരാലത്താഴം വിളമ്പിയോ
രമ്മ തൻ ഓർമ്മയെ സ്നേഹിക്കുന്നു
ഞാൻ അമ്മ തൻ ഓർമ്മയെ സ്നേഹിക്കുന്നു
(ആരോ.....)
അന്നെന്നാത്മാവിൽ മുട്ടി വിളിച്ചൊരാ
ദിവ്യമാം പ്രേമത്തെ ഓർമ്മിക്കുന്നു
പൂനിലാവിറ്റിയാൽ പൊള്ളുന്ന നെറ്റിയിൽ
ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു
വേർപിരിഞ്ഞെങ്കിലും നീയെന്നെ ഏല്പിച്ച
വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു
(ആരോ....)
Film/album
Singer
Music
Lyricist