പലവട്ടം കാത്തു നിന്നു ഞാൻ കോളെജിൻ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ
അഴകോലും പെൺ മൈനേ
കൊതിക്കുന്നു ഞാൻ നിന്നെ
ചെന്താമര വിരിയും പോലൊരു
പുഞ്ചിരി നൽകൂല്ലേ
(പലവട്ടം...)
പെൺ മനസ്സിൽ പ്രതിഷ്ഠ നേടാൻ
കൊതിച്ചതാണീ നെഞ്ചം
തകർത്തടുക്കി പെട്ടീലാക്കീല്ലേ
പൊൻ പ്രഭാതം വിടരും നേരം
കുളിച്ചു റെഡിയായ് വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ
ഇളിഭ്യനായി വിഷണ്ണനായി
ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)
നിരാശകാമുക ലോകത്തിലൊരു
പ്രധാനിയായ് നിന്നു
സപ്ലികൾ തീർത്തൊരു കൊട്ടാരത്തിൽ
മുന്നിൽ പകച്ചു നിന്നു
മാതാപിതാക്കൾ ഗുണ്ടകളായില്ലേ
ഇളിഭ്യനായി വിഷണ്ണനായി
ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)
Film/album
Singer
Director | Year | |
---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |