സൂര്യനെ കാണാതെങ്ങനെ വിടർന്നു
സൂര്യകാന്തികൾ നിൻ കവിളിൽ
ഈ സൂര്യകാന്തികൾ നിൻ കവിളിൽ
എന്നുമെൻ ഹൃദയാകാശത്തിൽ നിന്നെരിയുകയാണൊരു സൂര്യൻ
എൻ ഹൃദയേശ്വരനാം സൂര്യൻ
(സൂര്യനെ...)
നിദ്രയിൽ നിശയുടെ തീരത്തെങ്ങോ
നിൻ പ്രിയ സൂര്യൻ മറയുമ്പോൾ
ഒരു കിനാവിൻ നിറനിലാവായ്
വരുമവനെന്നെ പിരിയാതെ
പിരിയാനരുതാതെ
(സൂര്യനെ...)
എത്ര മനോഹരമീയനുരാഗം
ഹൃത്തിൽ പകരും ഋതുരാഗം
അരിയ താരാനിഹരം പോലെ
കരളിലുദിപ്പൂ അനുരാഗം
പ്രിയതരമനുരാഗം
(സൂര്യനെ...)