പൂങ്കുയിലേ പൂവഴകേ

 

പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ
പൂവാക പൂത്ത വഴിയിൽ അന്നു കണ്ടതോർമ്മയില്ലേ
ഒന്നും കാണാൻ മിണ്ടാൻ കൊതിയായ് വാ

ഓരോ രാവും പുലരുമ്പോൾ കരളിലെ മോഹം പൂവണിയാൻ
പ്രേമകാവ്യം പറയാം നമ്മൾ എന്നു കാണും തമ്മിൽ
നിള പാടും പാട്ടു കേൾക്കാം വയൽ കാറ്റിൻ കുളിരു ചൂടാം
എന്നുയിരിൻ അഴകായ് നീ വരുമോ

ഓരോ നാളും അകലുമ്പോൾ
ഉള്ളിൽ സ്നേഹം നിറയുമ്പോൾ
ജന്മസുകൃതമായ് നീ എന്റെ ചാരേ വരുമോ
അഴകോലും കൂടൊരുക്കാം മധുവൂറും മുത്തമേകാം
എന്നുയിരിൻ ഉയിരായ് നീ വരുമോ