ലളിതസംഗീതം

ആമ്പൽപ്പൂവിൻ

 

ആമ്പല്‍പ്പൂവിൻ ചേലുള്ളോളെ
അന്നാദ്യമായ് നിന്നെ നേരിൽ കണ്ടു
കാണാമറയത്തു ഞാൻ നോക്കി നിന്നില്ലേ
ഖൽബിൽ നിറയെ സ്നേഹവുമായ്
വാ വാ തുമ്പപ്പൂവേ നീയെൻ പൂങ്കുയിലായ്
(ആമ്പല്‍പ്പൂവിൻ...)

വീണ മീട്ടുമെൻ മനസ്സിൽ നീ
എന്നു വരും പാട്ടു പാടുവാൻ
വെമ്പി നിന്ന കഥ പറയുമ്പോൾ
പണ്ടു തന്ന മുത്തമോർക്കുമോ
കുയിലേ കുയിലേ  കടമിഴിയിൽ നിറമെഴുതി
കുറുകി കുറുകി പാടൂ കൊച്ചു സുന്ദരീ
(ആമ്പല്‍പ്പൂവിൻ...)

ഗാനശാഖ

മതങ്ങൾ പറഞ്ഞു തന്ന നീതി

മതങ്ങള്‍ പറഞ്ഞു തന്ന നീതി
ബോധം ഏകം എന്ന സത്യം പാടുവാന്‍ വരൂ
ദൈവങ്ങള്‍ പകര്‍ന്നു തന്ന സ്നേഹ
മന്ത്രമേക ബോധം എന്നും വാഴ്ത്തുവാന്‍ വരൂ
ഇസങ്ങള്‍ മനുഷ്യ രാശിയോടു ചൊന്ന
നന്മകള്‍ക്കു നന്ദി ഓതുവാന്‍ വരൂ
ഇതു വരെ നീ പിന്‍തുടര്‍ന്ന മിഥ്യകളെ
മെല്ലെ മാറ്റി സത്യത്തിന്‍ ഉദയ കിരണമെടുത്തു
നീ മനസ്സിലെ വിളക്കുകള്‍ തെളിയ്ക്കണം
ഒരിക്കലും മനസ്സില്‍ നീ ഇരുള്‍ കയം വളര്‍ത്തരുതേ
(മതങ്ങള്‍..)

ഗാനശാഖ

സായാഹ്നം അനുപമ സായാഹ്നം

സായാഹ്നം അനുപമ സായാഹ്നം (2)
ഗാനമായ്‌ സ്നേഹ ഗാനമായ്‌ സാഗരം ശ്യാമ സാഗരം
തിരയോടലിയും തീരം ചൊല്ലി കാലം തിരികെ വരുമോ
സായാഹ്നം അനുപമ സയാഹ്നം ആ..

സരയൂ നദിയും സ്വര സാകേതവും
രാമ സാമ്രാജ്യവും ദശമുഖനും
ദശരഥനും ഇനിയിവിടെ വരുമോ
ഹരിമുരളിയും ഹരിത വനവും ഇനി വരുമോ
യദുകുല മഹിമകള്‍ ഇതു വഴി ഇനി വരുമോ
കളകളമിളകും കഥയുടെ കുളിരിനി വരുമോ
ആ ഗോകുലമിനി വരുമോ ആ മുധുരിമ ഇനി വരുമോ
ഗോപികളിനി വരുമോ കാലം തിരികെ വരുമോ
സായാഹ്നം അനുപമ സായാഹ്നം ആ..

ഗാനശാഖ

സംഗീതം സംഗീതം

Title in English
Samgeetham samgeetham

സംഗീതം സംഗീതം സാഗര ഗീതം സംഗീതം(2)
സല്ലാപം സാമ സല്ലാപം വീണയില്‍ വര വീണയില്‍
വേണുവില്‍ ഹരി വേണുവില്‍ സ്വരമായ്‌ നിറയും
ശിവ പൗര്‍ണമി തന്‍ നാദമായ്‌ ഒഴുകും പ്രണവം
സംഗീതം സംഗീതം ആ ആ

പുരന്ദര ദാസരും മുത്തുസ്വാമി ദീക്ഷിതരും
സ്വാതി തിരുനാളും സ്വര സുമഗര സമധുരം
അരുളുവാനായ്‌ അവതരിച്ചു (പുരന്ദര)
പത്മനാഭ പാഹി പത്മ തീര്‍ത്ഥമായ്‌
സാമജ വര ഗമന നദിയായ്‌ തിരുവൈയ്യാര്‍
സംഗീതം സംഗീതം സാഗര ഗീതം സംഗീതം

ഗാനശാഖ

പെണ്ണേ മുറപ്പെണ്ണേ

പെണ്ണേ മുറപ്പെണ്ണേ ഒന്നീ നെഞ്ചില്‍ ചേര്‍ന്നു നിന്നേ
ഓ എനിക്കുള്ളതല്ലേ നിന്‍ പൂക്കന്നം
നിനക്കുള്ളതാണല്ലോ ഓ
ഏനിക്കുള്ളതല്ലേ നിന്‍ രാചന്ദം
നിനക്കുള്ളതല്ലേ ഞാന്‍ ഓ...
(പെണ്ണെ മുറ)

തിന്തന തന തന

ഗാനശാഖ

നളചരിത കഥയിൽ നീയെൻ

ആ.....ആ......ആ......ആ...
നളചരിത കഥയില്‍ നീയെന്‍ വിരഹ കുമുദിനിയെ പോലെ
എന്‍ ഹൃദയ സഖി നിന്‍ മുഖ കമലം ഞാന്‍ കണ്ടു
നിന്‍ പല്ലവ പദ ഗതിയില്‍ നിന്‍ മാനസ മലര്‍ വനിയില്‍
മലര്‍ ശരങ്ങൾ ഉണരുമഴകിന്‍
(നളചരിത)

കേളീ ലോലം അരങ്ങു നിറയുമാ രാവില്‍ (2)
ദേവി നിന്നെ കണ്ടു ഞാന്‍ ഏതോ വര്‍ണ്ണ കല്‍പ്പടവില്‍
നീലാഞ്ജനമെഴുതിയ നിന്‍ മിഴിയിണകള്‍ കാതരമായ്‌
(നളചരിത)

ആ.....ആ......ആ.....ആ...
മാധവമായ്‌ മാസം മദന മധുരമായ്‌ യാമം (2)
നീയാ യാമ സ്വപ്നത്തില്‍ അംഗോപാംഗം മുങ്ങുമ്പോള്‍
അനുരാഗ ചുവരിലെഴും രവിവര്‍മ്മ ചിത്രം പോലെ
(നളചരിത)
 

ഗാനശാഖ

നാടു ഞാൻ ചോദിച്ചു ചോദിച്ചു

നാടു ഞാന്‍ ചോദിച്ചു ചോദിച്ചു
നാടില്ല എന്നു നീ വീടില്ല എന്നു നീ
നാണിച്ചു നാണിച്ചു മൊഴിഞ്ഞു
പേരു ഞാന്‍ ചോദിച്ചു ചോദിച്ചു
പേരില്ല എന്നു നീ നാളില്ല എന്നു നീ
മെല്ലെ ചൊല്ലി  ചൊല്ലി മറഞ്ഞു
നിന്റെ പേരറിയാതെ നാടറിയാതെ ഉറങ്ങീല ഞാന്‍ ഉറങ്ങീല
(നാടു)

അമ്പല നടയില്‍ അനുരാഗ പൂജക്കായ്‌
അന്നു ഞാന്‍ ഒരുങ്ങി നിന്നു (അമ്പല)
നീയൊന്നു വരുമെന്നു വെറുതെ നിനച്ചു ഞാന്‍
മതിലകത്തൊതുങ്ങി നിന്നു
പ്രിയ രാഗ ക്ഷേത്രത്തില്‍ ഹൃദയ സോപാനത്തില്‍
മണി നാദം മുഴങ്ങീല അതു വഴി നീ വന്നീല
(നാടു)

ഗാനശാഖ

എടങ്ങഴി പാലു കറക്കണൊരാടുണ്ടെ

എടങ്ങഴി പാലു കറക്കണൊരാടുണ്ടെ
ആടിനെയെമ്പാടും മേച്ചു നടക്കണ
ഒരു പെണ്ണുണ്ടേ..ഒരു പെണ്ണുണ്ടേ ഒരു പെണ്ണുണ്ടേ
കസവണി തട്ടമിട്ട കറുത്ത പെണ്ണിന്റെ കൈയ്യില്‍
ഇരുളു വെളുക്കും നേരം താനെ മാഞ്ഞു പോകും മൈലാഞ്ചി
(എടങ്ങഴി)

പുഞ്ചിരി പാലൊളി നാട്ടിലൊഴുക്കി നടക്കും പെണ്ണ്‌‍..പെണ്ണ്‌‍(2)
പെണ്ണിന്‌ രാകറുപ്പിന്‍ സുറുമയില്‍ അഴകായ്‌ കറുക്കും കണ്ണ് (2)
തളിര്‍ വെറ്റില പാക്കും നൂറും കൂട്ടി മുറുക്കി തുപ്പുമ്പോള്‍(2)
ആകാശത്തെമ്പാടും നക്ഷത്രം പൂക്കും
(എടങ്ങഴി)

ഗാനശാഖ

ചന്ദ്രഗിരി പുഴയിൽ

ചന്ദ്രഗിരി പുഴയില്‍ പള്ളി നീരാടി
ചന്ദ്രികയണിഞ്ഞൊരുങ്ങി മധു ചന്ദ്രികയണിഞ്ഞൊരുങ്ങി
മായിക ലഹരിയുമായ്‌ ആതിര രാത്രിയും അണിഞ്ഞൊരുങ്ങീ
(ചന്ദ്രഗിരി)

വിരഹാര്‍ദ്ര രാഗങ്ങളില്‍ തോറ്റങ്ങള്‍ ആടിയുറഞ്ഞു (2)
നിന്നോര്‍മ്മയൊരു നിമിഷം ആലോലമാടിയുറഞ്ഞു
(ചന്ദ്രഗിരി)

അലമാലയേറ്റു പറഞ്ഞു ഗതകാല സ്നേഹലയങ്ങള്‍(2)
പഴമയുടെ മാസ്മര ലോകം പതിനേഴിന്‍ അഴകിലുണര്‍ന്നു
(ചന്ദ്രഗിരി)
 

ഗാനശാഖ

ചെല്ലച്ചെറു കാറ്റു പോലെ ഞാൻ

 

ചെല്ലച്ചെറു കാറ്റു പോലെ ഞാൻ
മെല്ലെ തുള്ളിക്കുണുങ്ങി വരാം ഞാൻ ഒരുങ്ങി വരാം
മോഹിക്കും പെണ്ണഴകായ് നീ
മനസ്സിന്റെ മഞ്ചലിൽ ഞാൻ
ഒളിക്കാതെ കുളിർ തൂകി വരാം
മാനത്തു കാർമുകിലോ മയിലിന്റെ ചാഞ്ചാട്ടം
നീർത്തുള്ളി പെയ്യുന്നു പുണരുന്നു വേഴാമ്പൽ
നിന്നോർമ്മയിൽ എൻ മുഖമോ
മിന്നി മിന്നി താളമോടെ കണ്ണിൽ മറഞ്ഞൊളിച്ചല്ലോ
കൊഞ്ചും കളി പറഞ്ഞു നിൻ മനം കവരും

ഓളത്തിൽ കലി തുള്ളും തിരമാലയ്ക്കുള്ളിലോ
അറിയാതെൻ പൂമുഖം നിലാവായ് തെളിഞ്ഞിടും
കാമിനിയായ് ഞാൻ വന്നിടും
ചന്ദ്രക്കല തോണിയേറി മന്ദം മന്ദം തുഴഞ്ഞെത്തി
നമ്രമുഖിയായ് നിന്റെ മാറിലൊളിക്കും
 

ഗാനശാഖ