ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു
ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളി ചങ്ങാലി പൈങ്കിളി കൂടും വിട്ടിങ്ങോട്ടു പോരാമോ
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
തൂവൽ ചുണ്ടിനാൽ ചീകി മിനുക്കിയ പൂവൻ ചങ്ങാലി ചോദിച്ചു (2)
മഞ്ഞു വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ (2)
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് നാണിച്ചു(2)