പാല പൂത്തു പൂക്കൈത പൂത്തു

 

പാല പൂത്തു പൂക്കൈത പൂത്തു
ചൈത്രപൗർണ്ണമി സന്ധ്യയിൽ
ഏകയായ് രാഗലോലയായ് ശോക
മൂകയായൊരു കന്യക
പൂക്കളാകെ ചിതറി വീണു
മണ്ഡപമണിവാതിലിൽ
കാളിദാസശകുന്തളയാമിവൾ
ദുഷ്യന്തനെത്തേടി നിൽക്കുന്നു
ജീവരാഗം തേടിടവെ രാവിതുണർന്നീടുന്നൂ
ഹൃദയവീണ മോഹിക്കുന്നു
കാമുകാ നിൻ കരാംഗുലി