കാറ്റേ നല്ല കാറ്റേ വരൂ നീർമണിക്കാറ്റേ (2)
നീയുണ്ടോ കൊണ്ടു വന്നൂ നിന്റെ വിമാനം
പുഷ്പവിമാനം
മിന്നാമിന്നിന്റെ പൊന്നും കിങ്ങിണി കൊണ്ടുവരാമോ
താമരപ്പൂങ്കാവനത്തിൽ താമസിക്കാമോ
താമസിക്കാമോ
ഒന്നാം കുന്നിൽ ചക്കരക്കുന്നിൽ
മൺകുടിലൂണ്ടാക്കാൻ
മണ്മതിലിൻ തോളിലിരുത്തി കൊണ്ടു പോകാമോ
കണ്ണൻ ചിരട്ടയിൽ മണ്ണും വാരി കഞ്ഞി വെയ്ക്കേണം
കൊന്നമരപൂന്തണലിൽ ഉണ്ണാൻ ചെല്ലേണം