മയിൽപ്പീലി കണ്ണുകൾ തോറും

 

മയില്‍പ്പീലി കണ്ണുകൾ തോറും
മയ്യെഴുതിയ കയ്യുകളേ
ചക്രവാളച്ചുമരുകൾ തോറും
ചിത്രമെഴുതും കൈയ്യുകളേ

വസന്തപുഷ്പവിതാനമൊരുക്കാൻ
വന്നാട്ടെ വന്നാട്ടെ എൻ
മനസ്സിലുള്ളൊരു ദേവതയാൾക്കൊരു
മംഗല്യക്കുറി വേണം

നിരന്ന തിങ്കൾതിരു നെറ്റിയിലൊരു
സിന്ദൂരക്കുറി വേണം എൻ
മനസ്സു തേടും പെൺകൊടിയാൾക്കൊരു
മംഗല്യക്കുറി വേണം