Name in English
Amachal Ravi
Artist's field
സംഗീതാദ്ധ്യാപകനായിരുന്ന ഇദ്ദേഹം 1960കളിലാണ് തെക്കൻ കേരളത്തിൽ വിപ്ലവഗായകനായി പേരെടുക്കുന്നത്. കെ പി എസ്സിക്കു ശേഷം വിപ്ലവഗാനങ്ങളുടെ വിളനിലമായ ഒറ്റമംഗലം ചങ്ങമ്പുഴ തീയേറ്റേഴ്സിലെ മുഖ്യഗായകനായിരുന്നു ഇദ്ദേഹം. വിവിധ നാടകസംഘങ്ങൾക്കുവേണ്ടി പാടിയിട്ടുണ്ട്. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല എന്നിവർക്കൊപ്പം ഓൾഡ് ഈസ് ഗോൾഡ് എന്ന കൂട്ടായ്മയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവാണ്.
- 1774 views