നാടകഗാനങ്ങൾ

അകത്തു തിരി തെറുത്തു

 

അകത്തു തിരി തെറുത്തു
പുറത്തു മണി കൊരുത്തു
ആ മണിമുത്തു വിതച്ചവരേ
ഭൂമിയുഴുതു മറിച്ചവരേ
കൊയ്തെടുത്തത് കണ്ണീർക്കനിയല്ലേ

മുള്ളുകൾ ഞെക്കി ഞെരിക്കുന്നു
കല്ലുകൾ മാറു പിളർക്കുന്നു
നിങ്ങൾ വിതച്ചൊരു നെന്മണി വിത്തിനു
പൊന്മുള പൊട്ടി വിരിഞ്ഞില്ല

ഈരിലമിഴികൾ വിരിഞ്ഞില്ലാ
വേരുകൾ പിച്ച നടന്നില്ല
നിങ്ങൾ വിതച്ച കിനാവുകളെല്ലാം
പൊള്ളും മണലിൽ പുതഞ്ഞു പോയി

അസുരവിത്തുകൾ പൊട്ടി വിടരുന്നു
വിഷതരുക്കൾ നീളെ നിവരുന്നു
നിസ്സഹായത നിഴൽ വിരിക്കുന്നു
നിങ്ങൾ തിരയും ലക്ഷ്യമകലെ
സാർത്ഥവാഹകരേ

ആലിപ്പഴം പൊഴിഞ്ഞേ

തെയ്യാ തകതക തെയ്യാ തകതക
തെയ്യാ തകതക തെയ്യാഹോ!
"ആലിപ്പഴം പൊഴിഞ്ഞേ
ആലിപ്പഴം പൊഴിഞ്ഞേ"
"ആരാണ്ടെവേർപ്പാണേ
ആരാണ്ടെവേർപ്പാണേ"
"മോളില്‌ മലയൊണ്ടോ?"- "ഒണ്ടേ"
"ആ മല ആളോള്‌ വെട്ട്ണൊണ്ടോ?"
(തെയ്യാ തകതക തെയ്യാ തകതക)


പോരില്ലേ കളിയാടാൻ
പൊന്നുണ്ണിക്കതിരുകളേ
കണ്ണുതുറന്നെഴുന്നേൽക്കൂ
പൊൻപുലരിക്കതിരുകളേ
(തെയ്യാ തകതക തെയ്യാ തകതക)


തകതിമി തകതിമിതാളത്തിൽ
താഴ്വാരങ്ങളുണർന്നല്ലോ
പീലിക്കുടകൾ നിവർന്നല്ലോ-വരൂ
'താലീ പീലീ' കളിക്കാലോ
(തെയ്യാ തകതക തെയ്യാ തകതക)

Submitted by Baiju T on Sun, 02/06/2011 - 21:44

കേരളമുല്ലമലർക്കാവിൽ

 

 

 

കേരളമുല്ലമലർക്കാവിൽ
ജയകേരളമെത്തിയ വാസരമേ
പുതിയ യുഗത്തിൻ പൂവിളി തോറും
പുലരുക നിൻ നവസന്ദേശം
(കേരള.,.....)

നിൻ നൃത്തങ്ങളിൽ നിൻ ഗാനങ്ങളിൽ
നിൻ മധുരോജ്ജ്വലഭാവനയിൽ
പുലരുകയാണതു  കാണ്മൂ
ഞങ്ങൾ മലയാളത്തിൻ സ്വപ്നങ്ങൾ (2)
കതിരുകൾ ചൂടി കവിതകൾ പാടി (2)
പുതുവർഷപൂമ്പുലരികളിൽ (2)
(കേരള.,.....)

കേരള നെൽവയലേലകളിൽ
ജയകേരളമേ നീ വന്നാലും
എന്നാശംസകൾ നൽകുന്നു ഞാൻ
മുന്നോട്ടാവുക കാലടികൾ (2)
കതിരുകൾ ചൂടി കവിതകൾ പാടി (2)
പുതുവർഷപൂമ്പുലരികളിൽ (2)
(കേരള.,.....)

 

ജീവിതത്തിൻ മനോജ്ഞസംഗീതം

 

 

ജീവിതത്തിൻ മനോജ്ഞസംഗീതം
ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ
പ്രേമഭാവന പൂവിട്ട് പൂവിട്ടോമലാൾ
തൻ ചൊടി വിടരുമ്പോൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ

കാട്ടുപൂക്കൾ പോൽ പുഞ്ചിരിച്ചെത്തും
കൂട്ടുകാർ തൻ കരൾ തുടിയ്ക്കുമ്പോൾ (2)
സ്നേഹഗീത പോലെൻ സവിധത്തിൽ
ഏകലക്ഷ്മിയാം അമ്മ നിൽക്കുമ്പൊൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ

മരാളകന്യകമാരുടെ നടുവിൽ

 

 

മരാളകന്യകമാരുടെ നടുവിൽ മനസ്സരസ്സിൻ കടവിൽ
തപസ്സു ചെയ്യുകയല്ലോ ഞാനീ താമരവള്ളിക്കുടിലിൽ
താമരവള്ളിക്കുടിലിൽ
(മരാളകന്യക..)

നിറഞ്ഞു പൊട്ടും നീർക്കുമിളകളിൽ
നിന്നു തുടിച്ചു കാലം (2)
തരംഗമാലകൾ തോറും മന്വന്തരങ്ങൾ
നീന്തി നടന്നു (2)
(മരാളകന്യക..)

മനുഷ്യനാരംഭിച്ച തപസ്സിൽ
മയങ്ങി വീണു ദൈവം (2)
വികാരമൂർച്ഛയില്ലുൾ തൃഷ മൂലം
വിയർത്തിരുന്നു ദേഹം(2)
വിശ്വപ്രകൃതിയപാരത നൽകിടു-
മശ്വരഥങ്ങളിലേറി (2)
തപോനികുഞ്ജക വാതിലിൽ വന്നു
തപസ്സിളക്കാനായ് (2)
(മരാളകന്യകമാരുടെ ..)

കുതിരപ്പുറത്ത്

 

 

കുതിരപ്പുറത്ത് ഞാൻ പാഞ്ഞു പോകുമ്പോൾ
കയ്യിൽ കുതറി തുള്ളിത്തുള്ളി ചാട്ടവാറിളകുമ്പോൾ (2)
നടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ
കുളമ്പടികൾ പതിയുമ്പോളീ അണ്ഡകടാഹങ്ങൾ
അണ്ഡകടാഹങ്ങൾ
(കുതിരപ്പുറത്തു..)

പുത്തൻ പവിഴക്കൂമ്പുകൾ കണ്ടാ

 

 

 

 

പുത്തൻ പവിഴക്കൂമ്പുകൾ കണ്ടാ
തത്തക്കുഞ്ഞിനു ചിരി വന്നു (2)
കുയിലൊരു കുഞ്ഞൊടക്കുഴലൂതി
കുരവകളിട്ടു മാടത്ത കുരവകളിട്ടു
(പുത്തൻ ..)

താലത്തിൽ കണിവെച്ചു കിഴക്കാ
താമരയൊന്നു വിടർന്നപ്പോൾ (2)
കൊന്നത്തൈയ്യുകൾ ഓലത്താളുകൾ
പൊന്നിൻ യവനിക മാറുന്നു മാറുന്നു (2)
(പുത്തൻ ..)

ആ വന കല്ലോലിനിയുടെ കടവിൽ
പൂവുകൾ അങ്ങനെ വിടരുമ്പോൾ (2)
ഓളപ്പാത്തിയിലൊഴുകിയടുത്തിരുതോടക്കുഴലിൻ
ചെറുതോണി ചെറുതോണി
ചെറുതോണി ചെറുതോണി
(പുത്തൻ..)

മാനത്തെത്തിയ മഴവിൽക്കൊടിയേ

 

 

മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ നീ മായരുതേ
നീരദപാളികൾ തോളിലുയർത്തിയ
നീല പീലിക്കാവടിയേ നീല പീലിക്കാവടിയേ
നീല പീലിക്കാവടിയേ നീല പീലിക്കാവടിയേ
(മാനത്തെത്തിയ...)

ഇന്നലെ രാത്രിയിൽ വെൺതിങ്കൾക്കല
നിന്നു മയങ്ങിയ മലമുടിയിൽ (2)
കഞ്ചാവിന്റെ പുകച്ചുരുൾ മാതിരി
മഞ്ഞല നീന്തിയ താഴ്വരയിൽ (2)
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ നീ വന്നു (2)
(മാനത്തെത്തിയ...)

കൈയ്യിൽ ഒരിന്ദ്രധനുസ്സുമായ്

നാടകം : എനിക്കു മരണമില്ല

 

 

കൈയ്യിൽ ഒരിന്ദ്രധനുസ്സുമായ് കാറ്റത്ത്
പെയ്യുവാൻ നിന്ന തുലാവർഷമേഘമേ (2)
കമ്രനക്ഷത്ര രജനിയിലിന്നലെ
കണ്ടുവോ നീയെന്റെ രാജഹംസത്തിനെ
രാജഹംസത്തിനെ
(കൈയ്യിൽ..)

മൂകത നീല തിരശ്ശീല വീഴ്ത്തിയ
ശോകാന്തജീവിത നാടകവേദിയിൽ (2)
ഇപ്പ്രപഞ്ചത്തിൻ മനോരാജ്യ സന്ദേശ-
ചിത്രവുമായ് വന്ന രാജഹംസത്തിനെ
ഈറൻ മിഴിയും നനഞ്ഞ ചിറകുമായ്
ഈ വഴിയേ പോയ രാജഹംസത്തിനെ
രാജഹംസത്തിനെ...
(കൈയ്യിൽ..)

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും

 

 

 

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും
കർപ്പൂരമേഘമേ (2)
ക്ലാവു പിടിച്ച നിൻ പിച്ചള മൊന്തയിൽ
കണ്ണുനീരോ പനിനീരോ (2)
(കാവിയുടുപ്പുമായ്...)

തൂമിന്നൽത്തൂലിക കൊണ്ടു നീയെത്രയോ
പ്രേമകഥകൾ രചിച്ചൂ..(2)
എല്ലാ കഥകളൂം അന്ത്യരംഗങ്ങളിൽ
എന്തിനു കണ്ണീരിൽ മുക്കീ
എന്തിനു കണ്ണീരിൽ മുക്കീ (2)
(കാവിയുടുപ്പുമായ്..)

കാകളി തൂകി നീ വനഭൂമിയിൽ
മോഹഹലതകൾ പടർത്തീ (2)
എല്ലാ ലതകളും പൂത്തു തുടങ്ങുമ്പോൾ
എന്തിനു തല്ലിക്കൊഴിച്ചൂ
എന്തിനു തല്ലിക്കൊഴിച്ചൂ (2)
കാവിയുടുപ്പുമായ്..)