സാവിത്രി : കൊഞ്ചും മൈനേ
തത്ത : എൻ സാവിത്രി
എൻ ചങ്ങാതി
എന്റെമ്പ്രാട്ടീ
കൊട്ടും കുരവയുമില്ലാതല്ലോ എനിക്ക് കല്യാണം
നിനക്കോ കളവാണീ
എനിക്കും കല്യാണം
ഒന്നാനാം കുന്നിൽ ഓരടിമലയിൽ
ഓടക്കുഴൽ വിളി കേൾകുമ്പോൾ
കേൾക്കുമ്പോൾ കേൾക്കുമ്പോൾ
കരളിൻ കുളിരിൻ പൂവുകൾ വിരിയുമ്പോൾ
എനിക്ക് മാല തരും
നിനക്കോ കളവാണീ
എനിക്കും മാല തരും
ഇന്നത്തെ നിലാവിൻ കനകത്തേരിൽ
കാർമുകിൽ വർണ്ണനൊരുങ്ങിവരും
ആഹാ ചാത്തനോ
കരളിൻ ചൊടിയിൽ മധുരക്കനി പോലെ
മുത്തമെനിക്കു തരും
നിനക്കോ കളവാണീ
എനിക്കും തരുമല്ലോ മുത്തം