നാടകഗാനങ്ങൾ

ചലചഞ്ചലിത മഞ്ജുപദങ്ങൾ

 

ചലചഞ്ചലിത മഞ്ജുപദങ്ങൾ
സരസാംഗ്യമയ ശ്രീലകരങ്ങൾ
തകതിമി തകതിമി ദ്രുതതാളത്തിൽ
യൗവനലഹരിയിലൊഴുകും മേളം
വാത്സ്യായനമുനിയെഴുതിയ ശൃംഗാര
കലകൾ കാമമുണർത്തുന്നു
താമരമൃദുമേനിയിലാകെ തവ
ദർശനമോ
കുളിർ കോരുന്നു

അധരദലങ്ങൾ തുടിക്കുന്നു
കവിളിൽ കുങ്കുമമുണരുന്നു
പ്രഥുല നിതംബം തുള്ളുന്നു
കുന്തളഭാരമിതുലയുന്നു
അഞ്ചിതകഞ്ചുമഴിയുന്നു കുളിർ
കൊങ്കകൾ തുള്ളി രമിക്കുന്നു
രസഭരരതിസുഖബ്രഹ്മം തന്നിൽ
ഒഴുകിയൊഴുകി ഇനി നീന്തിടാം, നീന്തിടാം
 

പരിഭവമോ പരിരംഭണമോ

 

പരിഭവമോ പരിരംഭണമോ എൻ
പ്രിയനിതിലേതു പ്രിയം പറയൂ

ഏഴു സമുദ്രത്തിരകൾ കടന്നു
ആത്മസഖി ഞാൻ വന്നു
മൃദുമൊഴി കേൾക്കാൻ ഒന്നു തൊടാൻ കരൾ
കുമ്പിളുമായ് ഞാൻ നില്പൂ

മനസ്സിൻ ചെപ്പു തുറന്നൊന്നു നോക്കാൻ
എൻ തോഴനെന്തേ കഴിയാത്തൂ
കഷ്ടം നീയൊരു പാവം

നിൻ ചൊടിയിൽ കളിവാക്കോ നെഞ്ചിൽ
കരിങ്കല്ലോ കാരിരുമ്പോ
വേഴാമ്പൽ പോൽ നീർമണികൾക്കായ്
പരവശനാം ഞാൻ നില്പൂ

നിർദയവാക്കുകൾ പൊതിഞ്ഞൊരെൻ മൃദു
നെഞ്ചമിതെന്തേ കാണാത്തൂ
പാവം മാനവഹൃദയം
 

ആഷാഡമേഘങ്ങൾക്കൊരാത്മഹർഷമാം

 

ആഷാഡമേഘങ്ങൾക്കൊരാത്മ
ഹർഷമാം ഇന്ദുകല പോലെ
ക്ഷീരപയോധിയിൽ വിരിയും ഒരു
നെയ്തലാമ്പല്‍പ്പൂപോലെ പൂ പോലെ
ഒയ്യാരത്തു ചന്തു മേനവൻ
തന്റെ സൗവർണ്ണ പ്രതിഭയാൽ
തീർത്തേൻ സാക്ഷാൽ ഇന്ദുലേഖയെ
നവസ്ത്രീത്വത്തിൻ പ്രതീകമായി

ആരുടെ പ്രതിഭയീ മലയാളമണ്ണിലെ
സാമൂഹ്യബന്ധങ്ങൾ മാറ്റി മറിച്ചുവോ
ആരുടെയചഞ്ചല കരത്തിലെതൂലിക
കുടുംബബന്ധങ്ങൾ തിരുത്തിക്കുറിച്ചുവോ
ആരുടെ മനസ്സിലെ സ്വപ്നം വൈയക്തിക
സ്നേഹബന്ധത്തിൻ കുടുംബം പണിഞ്ഞുവോ

രമ്യനായൊരു പുരുഷൻ

 

രമ്യനായൊരു പുരുഷൻ സഖീ സഖീ
രമണി നിദ്രയിൽ വന്നു
രമ്യനായൊരു പുരുഷൻ സഖീ
മന്മാനസം ഹരിച്ചത് ചെമ്മേ പറവതിനെളുതോ
(രമ്യനായൊരു....)

തരുണീമണിമയമഞ്ചതടമതിൽ ഇരുത്തി
മാം കരകമലത്താൽ കുചകലശം തലോടി
ഉരസിചേർത്തു അരുണമാകുമധരമേ
അപ്പൊഴുതവൻ നുകർന്നും

ഇവിടെ മണിവീണയിൽ

 

ഇവിടെ മണിവീണയിൽ നീ വിരൽ തൊട്ടു
ആരഭികളാനന്ദഭൈരവികൾ പാടി
സ്വരജതികൾ മധുമാസലഹരികൾ ചൂടി
വർഷമേഘം കണ്ട മയിൽ പോലെയാടി
ശിലയായുറങ്ങിയൊരു പത്മനാഭനെ നീ
വിളിക്കുമ്പോൾ വിളി കേൾക്കും നിൻ ദൈവമാക്കി

കുടവട്ടക്കീഴിലെ മലയാളമൊഴികളേ
നീ നാകസാഗരത്തിരമാലയാക്കി
നീ നാകസാഗരത്തിരമാലയാക്കി

കൈകളിൽ പൂത്താലമേന്തി വന്നെത്തും
ഋതുകന്യകൾ കൂപ്പി നിൽക്കുന്നു നിന്നെ
ഒരു തിരി തരൂ വീണ്ടും ഇവിടെയീ നാടിൻ
പൂമുഖത്തെഴുതിരി വിളക്കുകൾ കൊളുത്താം
പൂമുഖത്തെഴുതിരി വിളക്കുകൾ കൊളുത്താം
വാഗ് ദേവതേ വീണ്ടും വരൂ
വാഗ് ദേവതേ വീണ്ടും വരൂ
   

അരപ്പിരിയുള്ളവരകത്ത്

അരപ്പിരിയുള്ളവരകത്ത്

മുഴുപ്പിരിയുള്ളവർ പുറത്ത്

ഇതാണു ജീവിതമിതാണു നമ്മുടെ ഒസ്യത്ത്

കേട്ടില്ലേ നാട്ടിൽ വിശേഷം ഇപ്പോൾ

കിട്ടുന്നല്ലോ നല്ല പട്ട

അട്ടയും പാറ്റയും ബാറ്ററിയും ചേർത്ത്

തൊട്ടാൽ പൊട്ടുന്നൊരു പട്ട

കള്ളനും കുള്ളനും വള്ളോനും പുള്ളോനും

എമ്മെല്ലേമാർക്കും പോലീസുകാർക്കും

കൊപ്ലിച്ചാൽ പൂസാകും പട്ട

തൂങ്കാതെടാ തമ്പീ തൂങ്കാതെ

തൂങ്കുമ്പോൾ പൊണ്ടാട്ടി പോകുമെടാ

മുൻ ഭാരവും കൊണ്ടു പിൻ ഭാരവും കൊണ്ടു

ആരാണാരാണ്

 

ആരാണാരാണ്
എറിഞ്ഞുടച്ചതെന്റെ കളിപ്പാട്ടം
ജീവിതമെന്ന കളിപ്പാട്ടം
ആരാണാരാണു തകർത്തതെന്റെ
ആയിരം പൂ വിരിഞ്ഞ പൂന്തോട്ടം

പ്രപഞ്ചമന്ദിരത്തിന്റെ പൂമുഖത്തറയിൽ
വെറുതേ കളിച്ചിരിക്കുംൻപോൾ
വിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീ
അവിടെ എന്തിനു വന്നു
പണ്ടൊരിക്കൽ വിളിക്കാതെ വിരുന്നിനു വന്നു

വസന്ത സൗഗന്ധികങ്ങൾ മുകർന്നു ഞാൻ
വെറുതേ നടന്നു പോകുമ്പോൾ മറ്റൊരു
മലരായ് വിരിയാൻ തുടങ്ങുമ്പോൾ
വിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീ
അവിടെയെന്തിനു വന്നൂ പണ്ടൊരിക്കൽ
വിളിക്കാതെ വിരുന്നിനു വന്നൂ

മനസ്സൊരു തടവുമുറി

Title in English
Manassoru thadavumuri

 

മനസ്സൊരു തടവുമുറി അതിൽ
മോഹമൊരു ജയിൽക്കിളി
ചിറകിട്ടടിച്ചും തേങ്ങിക്കരഞ്ഞും
ചിരകാലമായ് കഴിയുന്നു
കരഞ്ഞു കഴിയുന്നു

ചക്രവാളങ്ങളെ കാണുവാനാകാതെ
ദുഃഖത്തെ പ്രിയസഖിയാക്കി
പോയ കാലത്തിന്റെ ഓർമ്മകളെല്ലാം
തൂവൽക്കിടക്കകളാക്കി അതിലൊരു
തൂവലായ് വീഴുന്നൊരെൻ

പുഷ്പിത ചില്ലകളിൽ ഉറങ്ങുവാനാകാതെ
ദിക്കുകളിൽ പറക്കുവാനാകാതെ
സ്വപ്നങ്ങളിൽ തീർക്കും വസന്തത്തിൽ ഒരു
പുഷ്പമായ് വിടരുമ്പോൾ ഒരു
പുഷ്പമായ് വിടരുമ്പോൾ

 

ഒന്നല്ല രണ്ടല്ല ഒരു കോടി സ്വപ്നങ്ങൾ

Title in English
onnalla randalla

 

ഒന്നല്ല രണ്ടല്ല ഒരു കോടി സ്വപ്നങ്ങൾ
ഒന്നിച്ചു വിടരുകയായിരുന്നു
എല്ലാ കിനാവിലും എല്ലാ നിമിഷവും
ഒരേയൊരാൾ മാത്രമായിരുന്നു

തൃപ്പാദസേവയാൽ വരവേൽക്കാൻ
ലജ്ജാവതിയായ് നിന്നപ്പോൾ ഞാൻ
ലജ്ജാവതിയായ് നിന്നപ്പോൾ ഞാൻ
സ്വപ്നഗോപുരത്തിൻ പടിവാതിലിൽ
എത്തിയതറിഞ്ഞില്ല
ഞാൻ എത്തിയതറിഞ്ഞില്ല

പുഷപങ്ങളാൽ നിന്നെ പൂജിക്കുവാൻ
കാലമെല്ലാം തപസ്സിരുന്നപ്പോൾ ഞാൻ
കാലമെല്ലാം തപസ്സിരുന്നപ്പോൾ
നഷ്ടവസന്തത്തിലെ
പൂക്കലെയോർത്തു ഞാൻ
ദുഃഖിച്ചതറിഞ്ഞില്ല
ഞാൻ ദുഃഖിച്ചതറിഞ്ഞില്ല