കണ്മുന്നിൽ നിന്നു

 

കണ്മുന്നിൽ നിന്നു ചിരിക്കും
കാണാതെ വന്നു കഴുത്തു ഞെരിക്കും
(കണ്മുന്നിൽ...)

മാന്യത നടിച്ചു നടക്കും നിങ്ങൾ
മനുഷ്യരാണെന്നാരു പറഞ്ഞു നിങ്ങൾ
മനുഷ്യരാണെന്നാരു പറഞ്ഞു
(കണ്മുന്നിൽ...)

പരിഷ്കാരം തുന്നിത്തന്നൊരു
പട്ടുകുപ്പായത്തിൽ നിങ്ങടെ
പട്ടുക്കുപ്പായത്തിൽ
പൊട്ടിപ്പഴുതിട്ടു പൊറ്റ പിടിച്ചൊരു
കുഷ്ഠപ്പുണ്ണാണ് ഹൃദയം നിങ്ങടെ
കുഷ്ഠപ്പുണ്ണാണ് ഹൃദയം
(കണ്മുന്നിൽ...)

ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിൽ
അതിനു മരുന്നില്ല  അതിനു മരുന്നില്ലാ
മതങ്ങൾ പണിയും മന്ത്രപ്പുരയിലും
അതിനു മരുന്നില്ല  അതിനു മരുന്നില്ലാ
(കണ്മുന്നിൽ...)