ചലച്ചിത്രഗാനങ്ങൾ

മഞ്ഞു കാലം ദൂരെ മാഞ്ഞു

Title in English
Manju Kaalam

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....

Year
2019

കേൾക്കാം തകിലടികൾ

Title in English
Kelkkam thakiladikal

കേൾക്കാം തകിലടികൾ 
പൂങ്കുഴലിൻ പൂവിളികൾ 
രാക്കോലങ്ങൾ കളിയാടും പൂങ്കാവുകളിൽ 
ഒരു താന്തോന്നിക്കാറ്റിൻ കളിവിളയാട്ടങ്ങൾ 
രാപ്പാട്ടുപാടാൻ പൂങ്കിളികൾ കാണാച്ചില്ലകളിൽ 

അക്കളിയിക്കളി കളിചിരിതൻ മധുരിത കാകളികൾ 
ആ മര ഈ മര മഴകൊഴുകും കാറ്റിൻ തിരയടികൾ 
കേൾക്കാം തകിലടികൾ 
പൂങ്കുഴലിൻ പൂവിളികൾ 

Year
2018
Submitted by Neeli on Sat, 07/20/2019 - 19:13

ഉള്ളിലെ മോഹം

Title in English
Ullile moham

ഊവേ... ഊവ ഊവേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...
ഉള്ളിലേ മോഹം കുന്നോളം... 
നൽകിടും തീരം...
കാണാ പൊന്നും തേടീ...
ഓളം അരികേ...
ലോകം മിന്നുന്നുണ്ടേ... ചാരേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...

കൈവിരൽ ഞൊടിയിലീ... കാലം...
കൺകൾ പൊടിയിടും... 
മായാജാലമേ...
ഇവിടൊരു ചെറുനൂലിൽ...
കാറ്റത്തൊരു പട്ടം പോലേ....
ഉയരണമിനി വേഗം... 
കൂട്ടം കൂട്ടമീ വാനോളമായ്...
പടവുകളിനി പലതും... 
കയറുന്നേ.... ഹോ....

ഊവേ... ഊവ ഊവേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...

Year
2019

ഉണ്ണി ഗണപതിയെ

Title in English
Unni ganapathiye

വാ വാ പൊൻ മഞ്ചൾ പൂവേ 
വാ വാ പൂവേന്തും തേനേ 
വാ വാ പൂമാലൈ പെണ്ണേ വാ...
വാ വാ സന്ദന തേരേ 
വാ വാ മംഗളസീരേ...
വാ വാ കുങ്കുമ പെണ്ണേ വാ...
കണ്ണമ്മാ... കണ്ണമ്മാ...

Year
2019

കാറ്റലകൾ

Title in English
Kattalakal

കാറ്റലകൾ...
വിണ്ണാകെ താരകങ്ങൾ...
കാറ്റലകൾ...
മഴയോടൊന്ന് മൂളുന്നൂ...
പറയാ കഥകൾ ചൊല്ലുന്നൂ...
താരകങ്ങൾ...
ആരെയോ കണ്ണിറുക്കുന്നൂ...
ഉലകം മെല്ലെ ഉറങ്ങിടുമ്പോൾ...
ഈ കാലത്തെന്താവോ...
പുല്ലിൻ തുമ്പിൽ നൃത്തം വച്ചൂ
മഞ്ഞിൻ പൊൻതുള്ളീ...
സ്വന്തം കാര്യം നോക്കീ...
താഴുന്നൂ സൂര്യൻ...
എങ്ങോ എങ്ങോ താളം തെറ്റി...
പായുന്നൂ തെന്നൽ...
എല്ലാരും നമ്മേ പോലല്ലേ...
ഉന്മാദ തേടി തേടി പോകല്ലേ...
മങ്ങാതെ വെട്ടം തരും കനവുമല്ലേ...
ഓഹോ... കയ്യിൽ മുത്തും നീലാകാശം...
മേലേ... പാറും നീല തൂവൽ പക്ഷീ...

Year
2019

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ

Title in English
Ninakkayi Njan

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ...
എനിക്കായ് നീ കാത്തു നിന്നില്ലേ... 
നീ മറന്ന പാട്ടുകൾ... 
നീ പകുത്ത നെഞ്ചിലേറ്റി...
ഓർത്തു പാടുമ്പോൾ... 
നീയെനിക്കായ്‌ കാത്തു നിന്നില്ലേ...
നീയെന്റെ സ്വപ്നമല്ലേ... 
നീയെന്റെ സ്വർഗ്ഗമല്ലേ...
പൂത്തരാവല്ലേ... 
എന്റെ പൂന്തളിരല്ലേ...
പൂത്തരാവല്ലേ...  
എന്റെ പൂന്തളിരല്ലേ...

Year
2019

വാടക വീടൊഴിഞ്ഞു

Title in English
Vadaka veedozhinju

ഓ..
വാടക വീടൊഴിഞ്ഞു....
വാകമരങ്ങൾ വിടപറഞ്ഞു
തുടരും ജീവിത യാത്രയിൽ.. മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ...
വാടക വീടൊഴിഞ്ഞു..
വാകമരങ്ങൾ വിടപറഞ്ഞു...

ഒഴുകിയൊഴുകി ഈ.. പുഴയൊരുനാൾ
സാഗര സീമകൾ കടന്നു പോകും..(2)
ഓർമ്മകൾ നുരയുന്ന തീരത്തണയാൻ
വെറുതെ വെറുതെ ..കൊതിച്ചിരിക്കും
പെയ്തിറങ്ങാനായ് പറന്നുയരുമ്പോഴും
മോഹങ്ങൾ നനവുള്ളതായിരിക്കും...
വാടക വീടൊഴിഞ്ഞു...
വാകമരങ്ങൾ വിടപറഞ്ഞു...

വേർപിരിയും.. കൈവഴികൾ..
വേനലിലെരിയും സ്വപ്‌നങ്ങൾ.. (2)
ചേക്കേറാൻ ചില്ലകൾ തിരയും
കിളിയുടെ ദുഃഖം... ആരറിയൂ... (2)

Year
2019
Submitted by Neeli on Fri, 07/19/2019 - 13:01

ജാലകവാതിലിലൂടെ

Title in English
Jalakavathililoode

ഉം ...ഉം
ജാലകവാതിലിലൂടെ...
അന്നു നീ പാതി വിടർന്ന മിഴികളുമായ്..
പാലൊളി തൂകും ശരത്കാല രാവിലെ പാരിജാതപ്പൂവുപോലെ നിന്നു...
പാരിജാതപ്പൂവുപോലെ നിന്നു..
ജാലകവാതിലിലൂടെ..
അന്നു നീ പാതി വിടർന്ന മിഴികളുമായ്..

Year
2019
Submitted by Neeli on Fri, 07/19/2019 - 12:52

മണ്ണിൻ വെണ്ണിലാവേ

Title in English
Mannin vennilave

മണ്ണിൻ വെണ്ണിലാവേ
മനസ്സിൽ പൂത്ത മലരേ
മണ്ണിൻ വെണ്ണിലാവേ എൻ
മനസ്സിൽ പൂത്ത മലരേ
നന്മ കൊണ്ട കന്നിക്കിളി
കണ്ണിൽ ഏതോ ദിവ്യ നദി
ചൊല്ലാൻ വാ
നിറവേ മലരേ
നിറവേ മലരേ മലരിൻ ഇതളേ
ഇതളിൻ അഴകേ

തൊട്ടിലിടും മാനം നിന്നെക്കാണും നേരം
മന്ദം വന്നു താരാട്ടും
അന്തിമഴമേഘം നിന്റെ മലർദേഹം
തൊട്ടുതൊട്ടു നീരാട്ടും

Year
1986

മാനേ പൊന്‍വർണ്ണ മാനേ

Title in English
Maane pinvarna maane

മാനേ പൊന്‍വർണ്ണ മാനേ
ഇളംപൂവേ നീ വന്ന വേള
എന്നില്‍ സംഗീതം തന്നെ
നിറമാകും ആനന്ദമേള
(മാനേ...)

ഇത്തിരിത്തേന്‍ അല്ലിയേതോ
കൊണ്ടുവന്നു സുഖം കൊടുത്തല്ലോ
ഇക്കിളിത്തേന്‍ മുത്തെടുക്കും
തത്ത്വമൊന്നിൻ കഥ പറഞ്ഞല്ലോ
(മാനേ...)

തങ്കക്കലികേ അംഗം മുഴുക്കേ
മെല്ലെ തഴുകും എന്റെ മിഴികള്‍
എന്റെ ഉടലോ കുളിരണിയേ
കുഞ്ഞിക്കിളിപോൽ ഉള്ളം പിടയേ
മനമേ പാറും വിണ്ണില്‍
ഉയിരോ ചേരും നിന്നില്‍
കനവോ നീന്തും എന്നില്‍
നിനവോ പൂക്കും പിന്നെ
(മാനേ...)

Year
1986