ഉം ...ഉം
ജാലകവാതിലിലൂടെ...
അന്നു നീ പാതി വിടർന്ന മിഴികളുമായ്..
പാലൊളി തൂകും ശരത്കാല രാവിലെ പാരിജാതപ്പൂവുപോലെ നിന്നു...
പാരിജാതപ്പൂവുപോലെ നിന്നു..
ജാലകവാതിലിലൂടെ..
അന്നു നീ പാതി വിടർന്ന മിഴികളുമായ്..
ചന്ദനത്തൈലം.. കൂന്തലിൽ നിന്നൊരു
തുള്ളി കവർന്നു മറഞ്ഞ തെന്നൽ
ചന്ദനത്തൈലം.. ആ..കൂന്തലിൽ നിന്നൊരു
തുള്ളി കവർന്നു മറഞ്ഞ തെന്നൽ
മന്ദമായ്....
മന്ദമായ് നിന്നിലെ നിശ്വാസധാരയായ്
വന്നണഞ്ഞെന്നെ തഴുകിനിന്നു
വന്നണഞ്ഞെന്നെ തഴുകിനിന്നു..
ആഹഹാ ..ആഹാഹാ ..ആ
ജാലകവാതിലിലൂടെ..
അന്നു നീ പാതി വിടർന്ന മിഴികളുമായ്...
നിൻ മൃദു പാദവിന്യാസങ്ങളിൽ..
സഖി എന്നനുരാഗ ചിലമ്പൊലിയോ
മാരന്റെ ചാപമായ് മാരിവിൽമാലയായ് ...
നിന്നിൽ ഞാന്നെന്നും നിറഞ്ഞു നിൽക്കാം
നിൻ വിരൽ തുമ്പിനാലെഴുതുന്നതൊക്കെയും
നിർമ്മല പ്രണയത്തിൻ.. ഗീതികളോ..
നിർമ്മല പ്രണയത്തിൻ.. ഗീതികളോ..
ജാലകവാതിലിലൂടെ...
അന്നു നീ പാതി വിടർന്ന മിഴികളുമായ്
പാലൊളി തൂകും ശരത്കാലരാവിലെ
പാരിജാതപ്പൂവുപോലെ നിന്നു...
പാരിജാതപ്പൂവുപോലെ നിന്നു...
പാരിജാതപ്പൂവുപോലെ നിന്നു..