വാടക വീടൊഴിഞ്ഞു

ഓ..
വാടക വീടൊഴിഞ്ഞു....
വാകമരങ്ങൾ വിടപറഞ്ഞു
തുടരും ജീവിത യാത്രയിൽ.. മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ...
വാടക വീടൊഴിഞ്ഞു..
വാകമരങ്ങൾ വിടപറഞ്ഞു...

ഒഴുകിയൊഴുകി ഈ.. പുഴയൊരുനാൾ
സാഗര സീമകൾ കടന്നു പോകും..(2)
ഓർമ്മകൾ നുരയുന്ന തീരത്തണയാൻ
വെറുതെ വെറുതെ ..കൊതിച്ചിരിക്കും
പെയ്തിറങ്ങാനായ് പറന്നുയരുമ്പോഴും
മോഹങ്ങൾ നനവുള്ളതായിരിക്കും...
വാടക വീടൊഴിഞ്ഞു...
വാകമരങ്ങൾ വിടപറഞ്ഞു...

വേർപിരിയും.. കൈവഴികൾ..
വേനലിലെരിയും സ്വപ്‌നങ്ങൾ.. (2)
ചേക്കേറാൻ ചില്ലകൾ തിരയും
കിളിയുടെ ദുഃഖം... ആരറിയൂ... (2)

വാടക വീടൊഴിഞ്ഞു..
വാകമരങ്ങൾ വിടപറഞ്ഞു..
തുടരും ജീവിതയാത്രയിൽ.. മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ...
പിരിയാൻ വയ്യിനി.. വേദനകൾ...

Submitted by Neeli on Fri, 07/19/2019 - 13:01