ഉണ്ണി ഗണപതിയെ

വാ വാ പൊൻ മഞ്ചൾ പൂവേ 
വാ വാ പൂവേന്തും തേനേ 
വാ വാ പൂമാലൈ പെണ്ണേ വാ...
വാ വാ സന്ദന തേരേ 
വാ വാ മംഗളസീരേ...
വാ വാ കുങ്കുമ പെണ്ണേ വാ...
കണ്ണമ്മാ... കണ്ണമ്മാ...

ഉണ്ണി ഗണപതിയേ... 
എന്റെ ഉണ്ണി ഗണപതിയേ...
കുംഭ നിറ ചോറു തരാം... 
ഉണ്ണി ഗണപതിയേ....
സൊല്ല്... സൊല്ല് സൊല്ല് സൊല്ലമ്മാ...
ഉണ്ണി ഗണപതിയേ... 
എന്റെ ഉണ്ണി ഗണപതിയേ...
കുംഭ നിറ ചോറു തരാം...
ഉണ്ണി ഗണപതിയേ....
പാര്... പാര് പാരമ്മാ... 
ആഹാ... 
കുമ്പിളിൽ കിച്ചടിയും... 
ഇലത്തുമ്പത്ത് പച്ചടിയും....
മാമ്പഴക്കാളനുമുണ്ട്... 
പിള്ള ഗണപതിയേ...
ഹേയ് കൊണ്ടാട്ടം കൊണ്ടാ... 
പപ്പടം കൊണ്ടാ... 
ഉപ്പേരി വട്ടി കൊണ്ടാ... 
ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ... 
കല്യാണ സദ്യ കൊണ്ടാ... 
പപ്പര പപ്പര പപ്പര പപ്പ...
ആ... പപ്പര പപ്പര പപ്പര പപ്പ...

വെള്ളോട്ടു ചട്ടുകവും... 
രസക്കൂട്ടിന്റെ ഉപ്പറിയും... 
മംഗല മേളത്തിലും... 
പാൽപ്പായസം കേട്ടറിയും... 
കണ്ണൂഞ്ചലാടാൻ... 
മോരും കൂട്ടി നല്ലോണമുണ്ണാം... 
നളരുചി നിറയുമവിയൽ-
തോരനും സാമ്പാറും മനം നിറച്ചുവല്ലോ...

ഉണ്ണി ഗണപതിയേ... 
എന്റെ ഉണ്ണി ഗണപതിയേ...
കുംഭ നിറ ചോറു തരാം... 
ഉണ്ണി ഗണപതിയേ....അഹാ...
കുമ്പിളിൽ കിച്ചടിയും... 
ഇലത്തുമ്പത്ത് പച്ചടിയും....
മാമ്പഴക്കാളനുമുണ്ട്... 
പിള്ള ഗണപതിയേ... ആഹാ...

ജീവിത സദ്യവട്ടം... 
പുതു ജീവന്റെ താളവട്ടം...
കണ്ണന്റെ രാധയല്ലേ... 
നീ രാമന്റെ സീതയല്ലേ...
ആനന്ദനാളായ്... 
കൂട്ടം കൂടി ചിറകുരുമ്മാൻ...
എന്നുമുള്ളിൻ ഊട്ടുപുരയ്ക്കുള്ളിൽ 
തേനൂറും നന്മ തൻ തിരുമധുരമിതാ...
തില്ലാനാ...

ഉണ്ണി ഗണപതിയേ... 
എന്റെ ഉണ്ണി ഗണപതിയേ...
കുംഭ നിറ ചോറു തരാം... 
ഉണ്ണി ഗണപതിയേ....അഹാ...
കുമ്പിളിൽ കിച്ചടിയും... 
ഇലത്തുമ്പത്ത് പച്ചടിയും....
മാമ്പഴക്കാളനുമുണ്ട്... 
പിള്ള ഗണപതിയേ... 
ഹേയ് കൊണ്ടാട്ടം കൊണ്ടാ... 
പപ്പടം കൊണ്ടാ... 
ഉപ്പേരി വട്ടി കൊണ്ടാ... 
ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ... 
കല്യാണ സദ്യ കൊണ്ടാ... 

Year
2019
Lyricist