മഞ്ഞു കാലം ദൂരെ മാഞ്ഞു

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....

ഒരു മഴ മാത്രം പെയ്തിറങ്ങും... 
വേനൽ നിലാവിൻ ചില്ലകളൊന്നിൽ... 
പൊഴിയുന്ന തൂവൽ നോക്കിയിരുന്നും.. 
ഇരുളിന്നു കൂട്ടായ് കൂടെയലഞ്ഞും... 
വെറുതെയുറങ്ങൂ വാരിളം മുകിലേ...
ഹൃദയ പരാഗം പൂവണിയുന്നു... 
നീയൊരു പൂവായ് പുഞ്ചിരിയായി...
ഓർമയിലെന്നും പൂത്തുലയുന്നൂ...

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....

ഒരു കിളി മാത്രം തനിയേ നിൽപ്പൂ...
തരളിതമാകും താഴ്‌വരയിങ്കൽ...
പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും... 
പരിഭവമായ് മെല്ലെ മിഴികളടച്ചൂ... 
പതിയേ ഉറങ്ങൂ പാഴ് മുളം കിളിയേ....
അകലെ വസന്തം കാത്തിരിക്കുന്നു... 
വാത്സല്യമോലും കൈത്തിരിയായീ....
കാവൽ നിൽക്കുന്നു നിൻ ജന്മ പുണ്യം...

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...
പകലിൻ മൗനം തേങ്ങലായീ... 
പാർവ്വണയാമം സ്നേഹമായീ...

മഞ്ഞുകാലം ദൂരെ മാഞ്ഞു...
മിഴിനീർ സന്ധ്യ മറഞ്ഞു....