ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

മലരിന്റെ ചാരുതയും

മലരിന്റെ ചാരുതയും മാനിന്റെ മാനസവും
മഞ്ഞിന്റെ നിർമ്മലമാം കുളിരും
കടം വാങ്ങി നീ മനോഹരീ
(മലരിന്റെ...)

പുലരിമലയിൽ പുത്തൻ സുദിനം
അഗ്നിച്ചിറകിൽ പറന്നുയരുമ്പൊൾ (2)
പുഴയിൽ മുങ്ങി തെളിനീരാടി അഴകു റാണി നീയൊഴുകും
മിഴിയിൽ വേറൊരു പുഴയായി എൻ
മിഴിയിൽ വേറൊരു പുഴയായി
(മലരിന്റെ..)

ആഴക്കടലിൽ അസ്തമയങ്ങൽ
സ്വർണ്ണത്തിരയായ് സ്വയമലിയുമ്പോൾ
തുളസിത്തറയിൽ സന്ധ്യാദീപം കൊളുത്തുവാനായ് നീയണയും
മുകളിലമ്പിളി വിരിയും പോൽ
പൊൻ മുകിലിൻ പന്തലിൽ നിറയും പോൽ
(മലരിന്റെ....)
 

നിളയുടെ മാറിൽ

നിളയുടെ മാറിൽ നിശയുടെ നീലിമ അലിയുകയായ്
താരകൾ നീന്തുകയായ്
തിരുവാതിര  നോൽക്കും കന്യകൾ പോൽ
(നിളയുടെ മാറിൽ..)

തീരത്തരയാൽചില്ല ഉണർന്നൊരു ശീതസമേരൻ മൂടിയ
കുളിരണി കുളിരണി  വിറയാർന്നിലകൾ
കുളിരണി മറുമൊഴിയോതി
പഴയൊരു സത്രം ശിശിരനിലാവിൽ
പഥികൻ ഞാനതു കേൾപ്പൂ
(നിളയുടെ മാറിൽ..)

ദൂരെ കുളിർമതിയൊരു വെണ്മുകിലിൻ മാറിൽ ചായുകയായ്
കുളിരണി കൂടറിയാതെയുഴറും
കുയിലിൻ കുറുമൊഴി കേൾക്കാൻ
പഴയൊരു സത്രച്ചുമരിൽ ചായും
പഥികൻ ഞാനതു കേൾപ്പൂ
(നിളയുടെ മാറിൽ..)

 

കാതരേ

ആ..ആ.ആ.
കാതരേ നിന്റെ കൺകളിൽ സ്വപ്നതാരകൾ പുഞ്ചിരിച്ചുവോ
കാമിനി നിന്റെ കൈയ്യിലെ കളിത്താമരച്ചെണ്ടുലഞ്ഞുവോ
അതു കാൺകെ പൂ ചൂടിയെൻ
പ്രിയമോലും പൊന്നശ്ശോകവും ചാരെ
(കാതരേ...)

ദേവി നിൻ ശ്രീപാദം ചാർത്തിടും
നൂപുരം കാതിൽ തേൻ ചൊരിയവേ (2)
കൺ മുനക്കോണിലും കൈവിരൽത്തുമ്പിലും
മിന്നൽക്കൊടി പൂത്തുവോ
കണ്മണി നിന്നിളം നെഞ്ചിലെ തുമ്പികൾ മുന്നിൽ പാറുന്നുവോ
(കാതരേ...)

ബന്ധുരവാസന്ത സന്ധ്യേ

ബന്ധുരവാസന്ത സന്ധ്യേ എന്നോമലാളേ
സിന്ദൂരമണീയിക്കാൻ പോരൂ
മാലേയക്കുളിർ കാറ്റേ നീ
ചുരുൾ മുടി മാടിയൊതുക്കി വെയ്ക്കൂ
(ബന്ധുരവാസന്ത,......)

ഒന്നു പുഞ്ചിരിക്കുമ്പൊൾ പൂനിലാവുദിക്കുമീ
സൗന്ദര്യത്തിൻ മുഖം കാൺകെ (2)
മാരിവിൽ നിറങ്ങളീ ചായത്തളികകളിൽ ആരോ നിറച്ചു വെച്ചു
അറിയാതെൻ തൂലിക ചലിച്ചു
(ബന്ധുരവാസന്ത,......)

പിന്നെയും വരച്ചു ഞാൻ മാലിനി തീരം
അരയന്നങ്ങൾ പുള്ളിമാനിണകൾ (2)
താമരത്താളിൽ പ്രേമഗീതങ്ങളെഴുതുമാ
ശാലീന ലാവണ്യവും
അറിയാതെൻ മാനസം തുടിച്ചു
(ബന്ധുരവാസന്ത,......)

 

കദനത്തിൻ കാട്ടിലെങ്ങോ

ഓ...
കദനത്തിൻ കാട്ടിലെങ്ങോ
കരിയില കൂട്ടിലെങ്ങോ
കരൾ നൊന്തു കഴിയുമെൻ‍
കുരുവി കുഞ്ഞേ
പനിമതിയറിയാതെ
പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി
പറന്നു പോരൂ (കദനത്തിൻ..)

മണിമലര്‍ കാവിലെങ്ങോ
മകരനിലാവിലെങ്ങോ
മകരന്ദ ലഹരിയിൽ മയങ്ങിവീഴാം
മലര്‍വനമറിയാതെ
മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിൻ..)

ഗാനശാഖ

അഴകായ് വിരിയും നീലാംബരി

Title in English
azhakay viriyum

അഴകായ്  വിരിയും നീലാംബരി നീ
നൂറിതളായ് വിടരും നീലാംബരി നീ
മനസാം പൂങ്കാവനമൊന്നിൽ
മനസിജൻ  നട്ടു വളർത്തും
പ്രണയമായ് തളിരിളം കുളിരല പോൽ
(അഴകായ്...)

ഒരു വെണ്മുകിലായ് നിൻ മെയ് പുണരാൻ
ഇറങ്ങി വരും ഞാൻ ഇറങ്ങി വരും
കവിളിലെ കസ്തൂരി സുഗന്ധമായെന്നും
സ്വരമായ് എന്നിൽ നിറയൂ നീ
(അഴകായ്...)

ഒരു നീർമണിയായ് നിൻ മലരിതളിൽ
പടർന്നിറങ്ങും ഞാൻ പടർന്നിറങ്ങും
നിൻ ദല മർമ്മരങ്ങൾ കേൾക്കാൻ യുഗങ്ങളായ്
ശിലയായെന്നും തപസ്സിരിക്കും
(അഴകായ്...)

കഴിഞ്ഞു പോയ കാലം

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു  പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2)   (കഴിഞ്ഞു പോയ...)

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)

Film/album

അന്തിവെയിൽ

 

അന്തിവെയിൽ എന്നും പൊന്നുരുക്കും നേരം
ശീതളമീ തീരത്തു വാ
ചേർന്നിരിക്കാമോ ശാരികേ
അസ്തമയംകാണാൻ  തോളുരുമ്മി ചേരാൻ
ഹൃത്തടത്തിലാവേശമായ്
ബന്ധനമെൻ പ്രായബന്ധനം
(അന്തിവെയിൽ..)

പൊന്നിലഞ്ഞി പൂക്കുന്ന മാസം
പൊന്നഴികൾക്കുള്ളിലോ താമസം (2)
പൊൻ നീരാളത്താൽ  പൂ മെയ് മൂടി
പൊന്നിൻ തേരേറി പൊന്നേ പോരൂ നീ
പൂത്തുലഞ്ഞ കാവിലിന്നുപെണ്ണേ നമ്മൾക്ക് ഗാന്ധർവം
ചേർന്നിരിക്കാമോ ശാരികേ
അസ്തമയംകാണാൻ  തോളുരുമ്മി ചേരാൻ
ഹൃത്തടത്തിലാവേശമായ്
ബന്ധനമെൻ പ്രായബന്ധനം
(അന്തിവെയിൽ..)

Film/album

മുരളിക ചൂടും

മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിയെന്തേ കണ്ണാ
നറും ചിരിയെന്തേ കണ്ണാ
നീലക്കടമ്പുകൾ പൂക്കുമ്പോൾ
രാധയെ കനവു കണ്ടോ
സ്വന്തം കുസൃതികൾ മനസ്സിൽ കണ്ടോ
കുസൃതികൾ മനസ്സിൽ കണ്ടോ
ഉണ്ണിക്കണ്ണാ കാർമുകിൽ വർണ്ണാ മായാവേ
വെണ്ണക്കൈയിൽ നൽകാം മുത്തം അറിയാതെ
(മുരളിക...)

തേനിൽ പൊന്നുരയും വാക്കാൽ
രാധിക നിൻ കാമിനിയായ്
കരളിൽ മധു പൊഴിയും  നോക്കാൽ
ഗോപിക നിന്റെ ഭാമിനിയായ്
എന്തേ കണ്ണാ എന്റെ പ്രാർഥന കേൾക്കാനിത്തിരി വൈകുന്നു
നിനക്കു നൽകാനില്ലിനിയൊന്നും കണ്ണീർത്തുള്ളികളല്ലാതെ
(മുരളിക...)

Film/album