ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

ഓണത്തുമ്പീ

 
പൂവെ പൊലി പൊലി പാടാറായ്
ഉത്രാടക്കിളിയേ
പൂവാലൻ കിളിയേ
ഇല്ലം നിറ വല്ലം നിറ പാടാൻ
ഉത്രാടക്കാറ്റെങ്ങ് പോയി
ചെല്ലംചിറ കിളിയെ തലോടാൻ
തൈമാസ കാറ്റെങ്ങു പോയി

ഓണത്തുമ്പീ ഓമൽ തുമ്പീ
ഇതു വഴി വീണ്ടുമൊരോണം
അത്തപൂക്കളം വരേ പോണം
അത്തപൂക്കളം വരേ പോണം
ഏതു കാവിൽ ഒഞ്ഞാലിൽ
ഏതു രാവിൽ ആതിരകൾ
ഏതു വാനിൽ ഓണനിലാ
ഏതു കോണിൽ പൂവിളികൾ
തുമ്പക്കാടും പോയി പുഞ്ചപ്പാടമെങ്ങോ പോയി
പൂവിളികൾ കേൾക്കാതായി
പൂവനങ്ങൾ ശൂന്യമായ്
(ഓണത്തുമ്പീ...)

Film/album

തരുമോ എനിക്കൊരു

തരുമോ എനിക്കൊരു നിമിഷം
തരുമോ എനിക്കൊരു നിമിഷം
നിൻ പൂമുടി ചുരുളിൻ സുഗന്ധത്തിൽ വീണലിയാൻ
അറിയാത്ത സൗഗന്ധികങ്ങൾ വിരിയുമ്
അഴകിന്റെ കാനന ഛായ പുൽകാൻ
(തരുമോ...)

തരുമോ എനിക്കൊരു നിമിഷം
നീയാകുന്നൊരമൃത പാത്രം കൈയ്യാൽ താങ്ങി
തെരു തെരെ മുത്തിക്കുടിക്കുവാൻ
ജീവനിൽ എരിയുന്ന ദാഹം കെടുത്താൻ
(തരുമോ ...)

ഒരു നീല വനപുഷ്പമാരെയോ ധ്യാനിച്ചു
വിരിയും നിൻ താഴ്വര തോപ്പിൽ
ഒരു മേഘമായ് പെയ്തു പെയ്തു വീഴാൻ സഖീ
തരുമോ എനിക്കൊരു നിമിഷം
(തരുമോ..)

അരുതെന്നു മാത്രം പറയരുതേ
അരുതെന്നു മാത്രം പറയരുതേ
അരുതെന്നു മാത്രം പറയരുതേ

പറയൂ ഞാനെങ്ങനെ

 

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നും അറിയാത്തൊരെൻ സ്നേഹ നൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾ കൊണ്ടു മുറിവേറ്റൊരെൻ പാവം
കരളിന്റെ സുഖദമാം  നൊമ്പരങ്ങൾ
(പറയൂ...)

അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ തൻ
മദകര സൗരഭ ലഹരിയോടെ
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മർമര മൊഴികളാലോ
(പറയൂ...)

പ്രിയതര സ്വപ്നങ്ങൾ കാണാൻ കൊതിച്ചു നീ
മിഴി പൂട്ടി ഇരുൾ ശയ്യ പുൽകിടുമ്പോൾ
ഹൃദയാഭിലാഷങ്ങൾ നീട്ടി കുറുക്കുന്ന
മധുമത്ത കോകില മൊഴികളാലോ
(പറയൂ...)

ഞാനറിയാതെൻ കരൾ

 

ഞാനറിയാതെൻ കരൾ കവർന്നോടിയ
പ്രാണനും പ്രാണനാം പെൺകിടാവേ
എന്റെ പ്രാണനും പ്രാണനാം പെൺകിടാവേ
നിന്നെ തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ
നിൻ ഗന്ധമെന്നോതിടേണ്ടൂ
(ഞാനറിയാതെൻ...)

വേനൽ മഴ ചാറി വേർപ്പു പൊഴിയുന്നു
ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ
രാവിൽ നിലാമുല്ല പോലെൻ തൊടിയിലെ
മാവു പൂക്കും മദ ഗന്ധമെന്നോ
മാവു പൂക്കും മദ ഗന്ധമോ
മുടിയിലെ എള്ളെണ്ണ കുളിർ മണമോ
ചൊടിയിലെ ഏലത്തരി മണമോ
(ഞാനറിയാതെൻ...)

നീലവെളിച്ചം നിലാമഴ

 

നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജന ശാല തൻ കോണിൽ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം...)

പ്രേമിച്ച തെറ്റിനായ് സ്വർഗ്ഗം ശപിക്കയാൽ
ഭൂമിയിൽ വന്നവരോ
നിങ്ങൾ ഭൂമിയിൽ വന്നവരോ
സ്വർഗ്ഗത്തിനജ്ഞാതമാം അനുരാഗത്തിൻ
സൗഗന്ധികം തേടി വന്നവരോ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം...)

ഏതൊരപൂർവ നിമിഷത്തിൽ

ഏതൊരപൂർവ നിമിഷത്തിൽ നീയെൻ
ഏദൻ മലർത്തോപ്പിൽ വന്നു
മുന്തിരി വള്ളി തളിർത്തതു പോലൊരു
പുഞ്ചിരിയാലെൻ മനം കവർന്നു
പുഞ്ചിരിയാലെൻ മനം കവർന്നു
(ഏതൊരപൂർവ...)

ഇട തൂർന്ന കരിമുന്തിരിക്കുല പോലെ നിൻ
മുടിയഴിഞ്ഞുലയുകയായീ
ഇരുനീല മുന്തിരി കനികൾ പോലെ നിൻ
മിഴികൾ തിളങ്ങുകയായീ
(ഏതൊരപൂർവ...)

ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധുരം നീ നേദിക്കയായീ
ഒരു ഹർഷോന്മാദത്തിൻ ലഹരിയിൽ നീയെന്നിൽ
പടരും മലർ വള്ളിയായി
(ഏതൊരപൂർവ...)

മിഴി തുറന്നാദ്യമായ് നഗ്നതയെന്തെന്നതറിയവേ
ലജ്ജയിൽ മുങ്ങീ
തല കുനിച്ചോമനേ നീ നിൽക്കെ

എന്നും ഒരു പൂവു

 

എന്നും ഒരു പൂവു ചോദിച്ചു കൈ നീട്ടും പെൺകൊടീ
ഈ പൂവെടുത്തു കൊള്ളൂ
എൻ ജീവരക്തത്തിൻ ചെന്നിണമാണിതിൽ
എന്നിലെ സ്നേഹമിതിൻ സുഗന്ധം
എന്നും നിനക്കൊരു പൂവു തരാം
സ്നേഹ നൊമ്പരം മാത്രമെനിക്കു തരൂ
(എന്നും ഒരു പൂവു.)

ഇഷ്ടമാണെന്നു പറഞ്ഞു നീയീ പൂവ്
പൊട്ടിച്ചെടുത്തതു വാസനിക്കേ
പാവമാമീ മുൾ ചെടിയെ മറന്നുവോ പോകുന്നുവോ
നിൽക്കൂ ഒന്നു കേൾക്കൂ
പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം
(എന്നും ഒരു പൂവു.)

 

അനുരാഗപ്പൂമണം

അനുരാഗപ്പൂമണം വാരി വിതറിയെന്റെ
ആത്മാവിൽ കുളിരു പകർന്നവളേ
ആ മടിത്തട്ടിലൊന്നു തല ചായ്ച്ചുറങ്ങുവാൻ
എന്നെ ദേവീ അനുവദിക്കൂ
(അനുരാഗപ്പൂമണം..)

 കോടി ജന്മങ്ങളായ് നമ്മൾ തേടുകയായിരുന്നില്ലേ
മോഹങ്ങൾ മായാമയൂരങ്ങളായ് പീലി വിടർത്തുകയായിരുന്നില്ലേ
എന്നെയും നിന്നെയും മാടി വിളിക്കുകയായിരുന്നില്ലേ
ഇനി നീ തോഴീ അരികിൽ ഒന്നിങ്ങു വന്നണയൂ
(അനുരാഗപ്പൂമണം...)

ചന്ദനച്ചാന്തു തൊട്ട

 

ചന്ദനച്ചാന്തു തൊട്ട സായാഹ്ന തീരത്തെ
ചൈത്ര സുഗന്ധിയാം ചിത്രലേഖേ
വാർമുടിത്തുമ്പിലെ വൈഡൂര്യ രേണുവിൽ
വർണ്ണ വസന്തമോ വെണ്ണിലാവോ

തേവാരം കഴിയുമ്പൊൾ സൂര്യനെ വലം വെച്ചു
തൊഴുതുണരുന്നു നീ പുലർകാലത്തിൽ
നിന്റെ കാല്പാടുകൾ തേടി നടക്കുമീ
ഋതുക്കളും പുഴകളും ശലഭങ്ങളും

ആഷാഡം ചിറകിന്മേൽ അണിമുകിൽക്കണം പെയ്തു
മിഴി നനയ്ക്കുന്നൊരീ മഴ യാമത്തിൽ
നിന്റെ വെൺപ്രാവുകൾ മൂളി മറന്നൊരീ
മൃദുലമാം ഗസലുകൾ മായുന്നുവോ

കേളീ മുരളികയിൽ

Title in English
Kelee Muralikayil

 

കേളീ മുരളികയിൽ അനുരാഗ
നാളീ മുരളികയിൽ
വൃന്ദാവന സാരംഗമായ് ഞാൻ
വ്രീളാലോലമുണർന്നു ഇന്ന്
വ്രീളാലോലമുണർന്നു
ഹരേ ശ്യാമഹരേ...
(കേളീ മുരളിക...)

ശാരദവിധുവിൻ ശീതളകിരണം
സാന്ത്വന ചന്ദനമായ്
പരിഭവ യമുനാ തന്തുവിൽ ഹൃദയം
പ്രണയ സുധാരസമായ്
ഹരേ ശ്യാമഹരേ...
(കേളീ മുരളിക...)

നീരവമുണരും ശ്രാവണമലരിൻ
മായികഗന്ധവുമായ്
പരിമൃദുപവനൻ വന്നണയുമ്പോൾ
മനസ്സും കുളിരുകയായ്
ഹരേ ശ്യാമഹരേ...
(കേളീ മുരളിക...)