ബന്ധുരവാസന്ത സന്ധ്യേ

ബന്ധുരവാസന്ത സന്ധ്യേ എന്നോമലാളേ
സിന്ദൂരമണീയിക്കാൻ പോരൂ
മാലേയക്കുളിർ കാറ്റേ നീ
ചുരുൾ മുടി മാടിയൊതുക്കി വെയ്ക്കൂ
(ബന്ധുരവാസന്ത,......)

ഒന്നു പുഞ്ചിരിക്കുമ്പൊൾ പൂനിലാവുദിക്കുമീ
സൗന്ദര്യത്തിൻ മുഖം കാൺകെ (2)
മാരിവിൽ നിറങ്ങളീ ചായത്തളികകളിൽ ആരോ നിറച്ചു വെച്ചു
അറിയാതെൻ തൂലിക ചലിച്ചു
(ബന്ധുരവാസന്ത,......)

പിന്നെയും വരച്ചു ഞാൻ മാലിനി തീരം
അരയന്നങ്ങൾ പുള്ളിമാനിണകൾ (2)
താമരത്താളിൽ പ്രേമഗീതങ്ങളെഴുതുമാ
ശാലീന ലാവണ്യവും
അറിയാതെൻ മാനസം തുടിച്ചു
(ബന്ധുരവാസന്ത,......)