മുരളിക ചൂടും ചൂടും ചൊടിയിൽ
ചെറു ചിരിയെന്തേ കണ്ണാ
നറും ചിരിയെന്തേ കണ്ണാ
നീലക്കടമ്പുകൾ പൂക്കുമ്പോൾ
രാധയെ കനവു കണ്ടോ
സ്വന്തം കുസൃതികൾ മനസ്സിൽ കണ്ടോ
കുസൃതികൾ മനസ്സിൽ കണ്ടോ
ഉണ്ണിക്കണ്ണാ കാർമുകിൽ വർണ്ണാ മായാവേ
വെണ്ണക്കൈയിൽ നൽകാം മുത്തം അറിയാതെ
(മുരളിക...)
തേനിൽ പൊന്നുരയും വാക്കാൽ
രാധിക നിൻ കാമിനിയായ്
കരളിൽ മധു പൊഴിയും നോക്കാൽ
ഗോപിക നിന്റെ ഭാമിനിയായ്
എന്തേ കണ്ണാ എന്റെ പ്രാർഥന കേൾക്കാനിത്തിരി വൈകുന്നു
നിനക്കു നൽകാനില്ലിനിയൊന്നും കണ്ണീർത്തുള്ളികളല്ലാതെ
(മുരളിക...)
മാറിൽ നിറഞ്ഞൊഴുകും നിന്റെ
കസ്തൂരി ഞാനായെങ്കിൽ
മെയ്യിൽ വഴിഞ്ഞൊഴുകും നിന്റെ
കായാമ്പൂ ഞാനായെങ്കിൽ
എന്തേ കണ്ണാ എന്റെ മനസ്സിൻ ഉൾക്കാമ്പിൽ നീ നിറയാത്തൂ
നിനക്കു നൽകാനില്ലിനിയൊന്നും വപുസ്സു മാത്രമല്ലാതെ
(മുരളിക...)
Film/album