ഈ മനോഹരഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ
സുഹൃത്തേ ആശ്വസിക്കുക നാം
ഈ വിലാസലോല ഭൂമിയിൽ ആരു ബന്ധുക്കൾ
സുഹൃത്തെ ചുറ്റും ശത്രുക്കൾ
സർവം മറക്കുവാൻ അല്പം മദ്യം നുകർന്നു ഞാൻ
സൗഖ്യം നുകരുമ്പോൾ അരുതേ ചതഞ്ഞ വേദാന്തം
ഓരോ മനുജനും ഓരോ ദിനമുണ്ടാറടി മണ്ണിനു പിന്നീ നമ്മൾ
എന്തിനു ജന്മമിതെന്തിനു ജീവിതം എന്തിനു നാം വൃഥാ
അരങ്ങൊഴിഞ്ഞു പോകാൻ വെറുമൊരു നാടകമാടുന്നു
ഇനലെ നമ്മൾ കണ്ടവരിൽ ചിലരെങ്ങോ മറയുന്നു
കാലം കാട്ടും ജാലമതിൽ നാം വെറും മണ്ണായ് മാറുന്നു
( ഈ മനോഹര...)
കാലത്തിരമാലകളിൽ നമ്മൾ തുഴഞ്ഞ കളിവള്ളം
തീരത്തൊരു ചെറുതിരി കാട്ടാൻ ദൈവമുണ്ടോ മറുകരയിൽ (2)
ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാൻ
നേരം പോയ് നമ്മൾക്കായിനി കരയാനുണ്ട് ഓ..
മരണം മഞ്ചലുമായ് വന്നാൽ കൂടെ പോകേണ്ടേ
( ഈ മനോഹര...)
ഈ ലോക ഗോളത്തിൽ ഇനിയും പുലരികളുണരുമ്പോൾ
ആരാരു തമ്മിൽ കാണാൻ എല്ലാം ഒരു വിധി വിളയാട്ടം (2)
എറിയരുതേ കല്ലുകൾ ഞങ്ങടേ നോവും കരളുകളിൽ
പറയരുതേ കുത്തുവാക്കുകൾ നെഞ്ചകമുരുകുമ്പോൾ ഓ...
മരണം വന്നു വിളിച്ചാലുടനേ കൂടെപ്പോകേണം
( ഈ മനോഹര...)
Film/album