ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

പവിഴമുന്തിരി മണികൾ......(നാദം)

പവിഴമുന്തിരി മണികൾ പോലെ
പവിഴമല്ലിപ്പൂക്കൾ പോലെ
പുലരിവെയിലിൻ പുതുമപോലെ
പൂത്തുനില്പ്പൂ നീയെന്നുള്ളിൽ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

പോരു നീ മിണ്ടാതെ നില്ക്കയോ
പേരു നീ പറയാതെ പോകെയോ
ആരുനീയോമലേ അറിയുകില്ലെങ്കിലും
തമ്മിൽ നാളായ് പോൽ സൗഹൃദം
ഇനി കാണുമോ എൻ കൂടെനീ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

Submitted by danildk on Wed, 05/18/2011 - 19:13

ആരോരുമില്ലാത്തൊരീ

ആരോരുമില്ലാത്തൊരീ സദനത്തില്‍  ആരുകൊളുത്തിയീ ശരറാന്തല്‍ (2) മൂകത മൂടിയൊരിടനാഴികളില്‍ ഹാ...(2) ആരുടെ നൂപുര മണിനാദം                      (ആരോരുമില്ലാത്ത)   തൂമഞ്ഞുതിരും താഴ്വാരങ്ങള്‍  തിരിവെച്ചകലേ താരാപഥവും (2) ആരാണാരാണീ ചൈത്രരാവില്‍ ആ... (2) പ്രേമസുരഭിയാം പൂങ്കുടിലില്‍                     (ആരോരുമില്ലാത്ത)   താനേയുതിരം നാദശതങ്ങള്‍ ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2) ആരോ ആരോ വരുമെന്നോര്‍ത്തീ ആ  ആരാണാരോ വരുമെന്നോര്‍ത്തീ  വാതില്‍ തുറന്നീ പാതിരാവില്‍                  (ആരോരുമില്ലാത്ത)

അടവെച്ചു വിരിയാന്‍

അടവെച്ചു വിരിയാന്‍ വീണുനടക്കാന്‍ ചിറകുമുളച്ചു പറക്കാനെന്നപോല്‍ (2) പ്രണയമധുരിത നോവ് വിളിച്ചിട്ടും കനവുകളുറക്കംവിട്ടുണരാനെന്നപോല്‍ ഒരുപാടുനാള്‍ ഞാന്‍ കാത്തിരുന്നൂ ആദ്യത്തെ ഗസല്‍ പിറക്കാന്‍  ആദ്യത്തെ ഗസല്‍ പിറക്കാന്‍                (അടവെച്ചു വിരിയാന്‍)   കൊതിയോടെ വിതയിട്ട മോഹമാം വിത്തുകള്‍ (2) ഒരു കുഞ്ഞുപൂവായ് ചിരിക്കാനെന്നപോല്‍ (2) വേനല്‍ക്കുടീരത്തില്‍ പൊള്ളുന്ന വേഴാന്പല്‍ പുതുമഴ പെയ്ത് നനയാനെന്നപോല്‍  ഒരുപാടു കദനങ്ങള്‍ കോര്‍ത്തിരുന്നു ആദ്യത്തെ ഗസല്‍ പിറക്കാന്‍  ആദ്യത്തെ ഗസല്‍ പിറക്കാന്‍                (അടവെച്ചു വിരിയാന്‍)   നിനവിന്‍റെ മതില്‍പുറ വെണ്‍മയില്‍ തുളുന്പിയ 

നിലാക്കണമിറ്റിറ്റ്

നിലാക്കണമിറ്റിറ്റ് നിറയും കുളിരുമായ് നിന്നുവിതുന്പുന്നൊരോര്‍മ്മ പച്ചിലച്ചാര്‍ത്തുകള്‍  തഴുകിയുണര്‍ത്തുന്ന മൃദുരവമായിന്നൊരോര്‍മ്മ നീയെന്നൊരോര്‍മ്മ മധുരമാം മധുരമാം ഓര്‍മ്മ          (നിലാക്കണമിറ്റിറ്റ്)   വാതിലടച്ചിട്ടും പിന്നെയും പിന്നെയും  മുട്ടിവിളിക്കുന്നൊരോര്‍മ്മ (2) രാക്കാറ്റിലറിയാതെ പടരുന്ന പ്രേമത്തിന്‍ പരിമളമായിന്നൊരോര്‍മ്മ... ഒരോര്‍മ്മ           (നിലാക്കണമിറ്റിറ്റ്)   കസവണിപ്പാവാട ഞൊറികളില്‍ കൊലുസിട്ട  പദചലനമായിന്നൊരോര്‍മ്മ (2) ഓരിലക്കുന്പിളില്‍ ചന്ദനം ചാലിച്ച് ചിരിതൂകിനില്‍ക്കുന്നൊരോര്‍മ്മ.... ഒരോര്‍മ്മ          (നിലാക്കണമിറ്റിറ്റ്)   ഇനിയില്ലയെന്നൊരു തീരാത്ത നൊന്പരം

കളിവീടിനുള്ളില്‍

കളിവീടിനുള്ളില്‍ നിലാവില്‍  പറയാനിരുന്നു തമ്മില്‍ പറയാത്ത കദനങ്ങളുള്ളില്‍ പറയാന്‍ കഴിയാതെ നമ്മള്‍                   (കളിവീടിനുള്ളില്‍)   കളിപ്രായമായിരുന്നു  എന്നാലും മധുരമാം അധരചിത്രങ്ങള്‍ (2) പണ്ടേ വരച്ചതെന്നാലും  ഇന്നും മായ്ക്കാനാവാതെ കാലം (2)                  (കളിവീടിനുള്ളില്‍)   ഒരു ജ്വാലയില്‍ പറന്നിറങ്ങീ മധുതേടി രാശലഭം (2) ഉള്ളോടുചേര്‍ത്തുവെച്ചൂ മധുരം എന്നോ ഉറുന്പരിച്ചു പ്രണയം (2)                (കളിവീടിനുള്ളില്‍)

മഴയൊന്നു മുത്തവേ

മഴയൊന്നു മുത്തവേ മണ്ണിന്‍ മനമൊരു നനവാര്‍ന്ന നാണത്തിന്‍ പൂക്കളമായി (2) മിഴികൂന്പി നില്‍ക്കുന്ന പൂക്കളോരോന്നിനും നിറയുന്നതേതു സുഗന്ധം നിന്‍റെ വാടാത്ത പ്രേമസൗഗന്ധം           (മഴയൊന്നു മുത്തവേ)   ഗതകാലമോര്‍മ്മകള്‍ പൂത്തനിലാവിന്‍റെ നെറുകെയില്‍ ചുംബിച്ചും സന്ധ്യ നില്‍ക്കേ (2) വഴിതെറ്റിയെത്തിയ കരിയിലക്കുരുവികള്‍- ക്കൊരുപാടു കഥകളുണ്ടോമനിക്കാന്‍ (2)           (മഴയൊന്നു മുത്തവേ)   കവിളില്‍ തളിരിട്ട മുന്തിരിത്തോപ്പുകള്‍  മധുരമോഹങ്ങള്‍ ചൊരിഞ്ഞകാലം (2) സിരകളില്‍ നുരയിട്ട പ്രണയമന്ദാരങ്ങള്‍ ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ  ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ          (മഴയൊന്നു മുത്തവേ)

ചിറകുള്ള ചിരി

ചിറകുള്ള ചിരി പൊട്ടിച്ചിതറി
ചിരകാല മോഹങ്ങൾ ചിലമ്പു ചാർത്തി
ഇന്നെന്റെ ഹൃദയത്തിൽ കൊടിയേറ്റ്
ഇനിയെന്റെ സ്വപ്നങ്ങൾക്കാറാട്ട്
(ചിറകുള്ള...)

മഷിപ്പച്ച പൂക്കുമെൻ മനസ്സിന്റെ താളിലും
മയില്‍പ്പീലി വിളഞ്ഞിരുന്നു
വിളിക്കാതെ വന്നു നീ വിരുന്നുമായ് നിന്നു ഞാൻ
വിളമ്പുകയായിരുന്നെന്നെ ഞാൻ
അറിയാതെ ഞാനറിയാതെ ഞാനറിയാതെ
(ചിറകുള്ള...)

മരുപ്പച്ച തേടുമെൻ നിരാലംബയൗവനം
മണിത്താലിയണിഞ്ഞിടുമ്പോൾ
വിതുമ്പുന്ന വീണയായ് തുളുമ്പുന്ന രാഗമായ്
വിരൽമുന കാത്തിരുന്നീടും ഞാൻ
അറിയാതെ നീയറിയാതെ നീയറിയാതെ
(ചിറകുള്ള...)

തങ്കശ്ശേരി വിളക്കുമാടം

തങ്കശ്ശേരി വിളക്കുമാടം കണ്ണുചിമ്മിയൊരന്തി നേരം തേവലക്കര കായലോളം കരയില്‍ അലസം എഴുതിയതെന്തെല്ലാം പ്രണയം മധുരം പ്രിയതരമെന്നല്ലോ   മണലിലൂടെ നാം നടന്നു മനസ്സിലെങ്ങും മലര്‍ നിറഞ്ഞു മതികലയുടെ സന്ദേശം മണിമുകിലുകള്‍ കൈമാറി അതിലൂടെ രാവു നേടി സായൂജ്യം   നിമിഷമെന്ന തേരിലേറി നിര്‍‌വൃതികള്‍ യാത്രയായി അണിവിരലിലെ ആവേശം അകതളിരിനൊരാനന്ദം

അതിലൂടെ നാം പകര്‍ന്നു രോമാഞ്ചം

ക്ഷേത്രത്തിലേയ്ക്കോ

ക്ഷേത്രത്തിലേയ്ക്കോ എന്‍ മാനസ്സതീര്‍ത്ഥത്തിലേയ്ക്കോ മന്ദഹാസത്തിന്‍റെ പൂക്കൂടയേന്തി നീ മന്ദം പോകുന്നതെങ്ങോ ദേവീ പ്രാണേശ്വരീ (ക്ഷേത്രത്തിലേയ്ക്കോ....)   നേര്‍ത്ത നീർച്ചോലകള്‍ക്കുള്ളില്‍ നോക്കിയാല്‍ കാണുന്ന മട്ടില്‍ ആയിരം വെള്ളാരംകല്ലുകള്‍പോലെന്റെ ആശകള്‍ മയങ്ങുന്നു മനസ്സില്‍ മയങ്ങുന്നു (ക്ഷേത്രത്തിലേയ്ക്കോ....)   നിന്നിളം കൈവിരല്‍ തൂവല്‍ എന്നെ തലോടുന്ന നേരം പെണ്ണുങ്ങള്‍ കൈ തൊട്ടാല്‍ തളിര്‍ക്കുന്ന ഞാഴലായ് എന്‍ മനം തുടിയ്ക്കുന്നു ഹൃദയം കുളിര്‍ക്കുന്നു

(ക്ഷേത്രത്തിലേയ്ക്കോ...)