സിനിമ

ജോണീ അപ്പൻ വരുന്നുണ്ടെടാ..!

Submitted by Kiranz on Sun, 03/16/2014 - 22:42

ഫേസ്ബുക്കിൽ വി എം ദേവദാസ് കൊളുത്തിവിട്ട ഈ തീപ്പൊരിയാണ് മികച്ച അഭിനയമുഹൂർത്തങ്ങൾ,പ്രിയപ്പെട്ട സീനുകൾ വീഡിയോ-ടെക്സ്റ്റ് സപ്പോർട്ടോടെ ഡോക്കുമെന്റ് ചെയ്യാൻ പ്രേരകമാവുന്നത്. മികച്ച സീനുകൾ എന്ന സീരിസിൽ നിന്ന് എന്ന് ഒരു ടെമ്പ്‌‌ളേറ്റ് തുടങ്ങുന്നു.

“ഉണരുണരൂ ….“ കെ രാഘവൻ എസ് ജാനകിയെക്കൊണ്ട് വിരിയിച്ചെടുത്ത ഉണ്ണിപ്പൂവ്

നീലക്കുയിലിലെ ജനപ്രിയപാട്ടുകൾക്കു ശേഷം സിനിമാഗാനപൂമുറ്റത്തു മുല്ല വിരിയിച്ച രാഘവൻ  1960 കളുടെ ആദ്യപാതിയിലാണ് മറ്റൊരു വൻഹിറ്റുമായി വന്നത്.  ഉണ്ണിയാർച്ചയിലെയും കൃഷ്ണകുചേലയിലേയും  അദ്ദേഹത്തിന്റെ ചില പാട്ടുകൾ ഹൃദ്യമാർന്നവയായിരുന്നെങ്കിൽത്തന്നെ ഇന്നും ഓർമ്മിക്കപ്പെടുന്നതും വേദികളിൽ  ശ്യാമസുന്ദരപുഷ്പസുഗന്ധം പടർത്തുന്നതും അമ്മയെ കാണാനിലെ  “ഉണരുണരൂ ഉണ്ണിപ്പൂവേ“ തന്നെയാണ്. എസ്. ജാനകി  ഈ പൂവ് വിടർത്തുക മാത്രമല്ല  സംഗീതവിഹായസ്സിന്റെ മുറ്റത്തുള്ള മരത്തിന്മേൽ പടർന്ന മഴവില്ല് നനയ്ക്കുകയും പടർത്തുകയും ചെയ്തു. ഇന്നും അവരുടെ ആലാപനവശ്യതയുടെ തിളക്കം മിന്നുന്ന പാട്ടുകളിൽ ഒന്നായി “ഉണരുണരൂ” നിലകൊള്ളുന്നു.

Contributors

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്…പുതിയ “പഴയ” പാട്ട്

ആസ്വാദ്യതയേറുന്നതു കൊണ്ടായിരിക്കണം ഇന്ന് മലയാളികൾ കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്  ഇനിയും റിലീസ് ചെയ്യാത്ത ‘സെല്ലുലോയിഡ്’ ഇലെ  “കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ“ എന്ന “പഴയ“ പാട്ട്.  സിനിമ ജെ. സി. ഡാനിയലിന്റെ ജീവിതകഥയായതു കൊണ്ട് ഒരു “പീരീഡ്” പാട്ട് പുനർനിർമ്മിക്കാൻ സംവിധായകനും സംഗീതമണച്ചവരും തീരുമാനിച്ചത് തീർച്ചയായും സംഗതവും ഔചിത്യമിയന്നതുമാണ്.

മലയാള സിനിമ-2012-അവലോകനം

Submitted by nanz on Wed, 01/02/2013 - 19:13

2012 ജനുവരി 5നു റിലീസായ “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന സിനിമ മുതൽ ഡിസംബർ 28 നു റിലീസായ “ആകസ്മികം” എന്ന സിനിമ വരെ 2012ൽ മലയാളത്തിൽ മൊത്തം 127 സിനിമകളാണുണ്ടായത്.(ഇതുകൂടാതെ 12 മൊഴിമാറ്റ ചിത്രങ്ങളും)* മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറിൽ‌പ്പരം ചിത്രങ്ങൾ റിലീസായി എന്നത് 2012ന്റെ പ്രധാന സവിശേഷതയാണ്. 2011 ജനുവരിയിൽ റിലീസ് ചെയ്ത “ട്രാഫിക്” എന്ന സിനിമ മലയാളത്തിൽ കൊണ്ടുവന്ന പ്രമേയ-ആഖ്യാന-ആസ്വാദനപരമായ മാറ്റം 2012ലും തുടർന്നു എന്നു മാത്രമല്ല കൂടുതൽ വ്യാപകമായി എന്നുള്ളത് എടുത്തുപറയേണ്ടതാണ്.

Contributors
Article Tags

തിയേറ്റര്‍ വിശേഷങ്ങൾ

Submitted by ashlyak on Fri, 11/30/2012 - 16:24

തിയേറ്ററിൽ പോയി സിനിമ കാണല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.  ലൂമിയ സഹോദരന്‍മാര്‍ സാധാരണക്കാർക്കും രാജ കുടുംബങ്ങള്‍ക്കും വേറെ വേറെ ഷോ കൊണ്ട് നടന്നു കാണിയ്ക്കുന്ന സമയത്തില്‍ നിന്ന്, മള്‍ടി പ്ലക്സിലെ ഗോള്‍ഡ്‌ ക്ലാസില്‍, ഡിജിറ്റൽ രൂപത്തില്‍, പാസ് വേര്‍ഡ്‌ അകമ്പടിയോടെ സിനിമ എത്തിച്ചേരുന്ന സ്ഥിതിയില്‍ എത്തി.

Article Tags

സിനിമാ റിവ്യൂകൾ

Submitted by Kiranz on Sat, 10/20/2012 - 15:37

സിനിമാ റിവ്യൂകൾ സൂക്ഷിച്ചു വയ്ക്കാനൊരു ബുക്ക്..ഇവിടെ നിന്നും ഒരോ സിനിമകളുടെയും റിവ്യൂകളിലേക്ക് എളുപ്പത്തിലെത്തിച്ചേരാം

ഓർമ്മ മാത്രം-സിനിമാറിവ്യു

Submitted by nanz on Mon, 07/30/2012 - 22:15

മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

Contributors

ബാങ്കോക്ക് സമ്മർ-സിനിമാറിവ്യു

Submitted by nanz on Thu, 07/26/2012 - 22:32

വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ് ‘ലെന്‍ സ് മാന്‍‘ എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ‘ലെന്‍സ്മാന്‍‘ സഹോദരന്മാരായ പ്രമോദ് - പപ്പന്റെ രംഗപ്രവേശം.

Contributors

ചാപ്പാ കുരിശ്-സിനിമാറിവ്യു

Submitted by nanz on Tue, 07/17/2012 - 22:29

2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്.

Contributors

കളക്റ്റർ-സിനിമാറിവ്യു

Submitted by nanz on Sun, 07/15/2012 - 22:22

കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കലക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല.

Relates to
Contributors