സിനിമ

ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും).....

ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും).....

ആദ്യ സിനിമയായ "മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ" പരാമർശ്ശിക്കുന്ന " "മഞ്ഞുക്കൂട്ടി പക്ഷി"യിൽ നിന്നാണ് തുടക്കം

എൻറെ മാമാട്ടുക്കുട്ടിയമ്മയ്ക് എന്ന സിനിമ മുതൽ ആണെന്ന് തോന്നുന്നു ഫാസിൽ  നാടോടികഥകൾക്ക് അഥവാ മിത്തുകൾക്ക് കൂടുതൽ  പ്രാധാന്യം കൊടുത്തു തുടങ്ങിയത് .

തമിഴ് നാട്ടിലെ ഉൾ ഗ്രാമങ്ങളിൽ ചിലയിടത്തുള്ള കഥയാണ് മാമാട്ടുക്കുട്ടിമ്മയായിട്ട് ബന്ധമുള്ളത്  "  ഭക്ഷകണം ഒരുക്കിവച്ചിട്ട് കണ്ണടച്ചു നിൽക്കുമ്പോ  മാമാട്ടുകുട്ടിയമ്മ വരികയും  ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കഥയാണ് ...

ആ കാര്യമാണ് ഫാസിൽ

Contributors
Article Tags

ഭാസ്കര്‍ ദി റാസ്കല്‍-രുചിക്കൂട്ട് - മുകേഷ് കുമാർ

ഭാസ്കര്‍ ദി റാസ്കല്‍

 

ഈ വിഷുവിന് നമുക്കൊരു പുതിയ രുചിക്കൂട്ട് പരീക്ഷിക്കാം.. BTR എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്പെഷ്യല്‍ വിഭവമാണ് ഇന്ന് നമ്മള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ആദ്യമായി ഇതിലേക്ക് എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്ന് നോക്കാം...

മമ്മൂട്ടി - അടി, ചിരി, സെന്റി 1:1:1 അനുപാതത്തില്‍ ചേര്‍ത്തത് - ഒരെണ്ണം (പുതുമ കളഞ്ഞത്),

Article Tags

സെക്കന്റ്സ് - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 03/29/2015 - 10:32

പ്രേക്ഷകനെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന ഡാർക്ക് ത്രില്ലർ സിനിമയാണ് സെക്കന്റ്സ്. എഡ്ജോഫ് സീറ്റ് എന്നൊക്കെ ഇംഗ്ലീഷിൽ വിശേഷിപ്പിക്കും.

സിനിമ തുടങ്ങുന്നു. പ്രേക്ഷകൻ : ഇപ്പോ ത്രിൽ വരും.

10 മിനിട്ട് : ദാ ഇപ്പ ത്രിൽ വരും.

15 മിനിട്ട് : ദേ ഇപ്പ വരും.

20 മിനിട്ട് : ഇപ്പോ എന്തായാലും വരും.

30 മിനിട്ട് : ഇദാ ത്രില്ലിങ്ങെത്തിക്കഴിഞ്ഞു

45 മിനിട്ട് : ഇദാ ആസനം എഡ്ജോഫ് സീറ്റെത്തി. എവിടെയാണ് പുറത്തേക്കുള്ള വാതിൽ?

ഇന്റർവെൽ : അടുത്ത ഹാഫ് സസ്പെൻസായിരിക്കും ഉറപ്പ്.

സെക്കന്റ് ഹാഫ് 10 മിനിട്ട് : ത്രില്ലിപ്പ വരും, ഇപ്പ വരും.

Contributors

100 ഡേയ്സ് ഓഫ് ലവ് - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 03/22/2015 - 10:40

വെസ്റ്റേൺ റോം-കോം ഴെനറിൽ ചിത്രീകരിച്ച 100 ഡേയ്സ് ഓഫ് ലവ് കണ്ടു. പ്രധാനമായും പതിനഞ്ചിനും മുപ്പതിനും ഇടയിലുള്ള പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാവുന്ന സിനിമ. റണ്ണിങ് റ്റൈം അല്പം കുറച്ചിരുന്നെങ്കിൽ ഇനിയും നന്നായേനെ.

ബാംഗ്ലൂരാണ് പ്രണയകഥ നടക്കുന്നത് (സാധാരണ അങ്ങിനെയാണല്ലോ). വിദേശസിനിമകളിൽ പൊതുവെ ഡ്രീം, ഫാന്റസി , ഫെയറി റ്റേൽ സീക്വൻസുകൾ ഷൂട്ട് ചെയ്യുന്ന കളർ പാറ്റേണും കോമ്പസിഷനുമാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എന്തിനാണെന്നറിയില്ല, എന്തായാലും കാണാൻ കൊള്ളാം.

Contributors

വർഷം - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 02/01/2015 - 10:50

ജ്ഞാനപ്പാനയ്ക്ക് ഒരു ആധുനികചലച്ചിത്രഭാഷ്യം സാധ്യമോ എന്ന ശതകോടിരൂപാച്ചോദ്യത്തിനു ഉത്തരമാവുകയാണ് രഞ്ജിത് ശങ്കറിന്റെ വർഷം. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വർത്തുന്നതും ഭവാനെന്ന് മനമുരുകിപ്പാടുന്ന ഭക്തകവി പൂന്താനം വേണുവായി മമ്മൂട്ടിയും ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ എന്ന് പാടുന്ന ശാരികപ്പൈതലായി പ്രൊഫസർ ജയന്തിയും ഈ ചിത്രത്തിൽ വേഷമിടുന്നു. തന്റെ കുടുംബത്തിന്റെ മധ്യവർഗപ്രശ്നങ്ങളും ആർത്തിയുമായി ജീവിക്കുന്ന പൂന്താനം വേണു ഒരു ദുരന്തത്തെത്തുടർന്ന് ചിട്ടിക്കമ്പനിമുതലാളിമാർക്കിടയിലെ നിരുപമാരാജീവായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. മറക്കാതെ കാണുക.

Relates to
Contributors

ഭാർഗ്ഗവീനിലയം-മോഹാന്ധത തീർന്നെത്തിയൊരിടം

       ഏകാന്തതയുടെ അപാരതീരങ്ങളിലാണ് ഭാവന വിടർന്നു വികസിക്കാൻ പരിസരസ്വധീനം  വ്യവസ്ഥകൾ നിർമ്മിക്കുന്നത്.  ഭാർഗ്ഗവിക്കുട്ടി മിഥ്യയായും യാഥാർഥ്യമായും സാഹിത്യകാരനിലേക്ക് നിശിതമായി കുടിയേറുന്നത് ഇത്തരം ഒരു പര്യാവരണത്തിലാണ്.. പുതിയ കഥയെഴുതാൻ വന്ന സാഹിത്യകാരനു പ്രധാനകഥാപാത്രം കൃത്യമായി തന്റെ മുൻപിൽ പ്രത്യകഷപ്പെടുമ്പോൾ അമ്പരപ്പു തോന്നിയെങ്കിലും ഭാവനയുടെ പരിപൂർണ്ണവികാസം അനുഭവിച്ചറിഞ്ഞതിലെ ആനന്ദമായിരുന്നിരിക്കണം ഉള്ളിൽ.

Article Tags

വെള്ളിമൂങ്ങ-എന്റെ അഭിപ്രായം

ബിജുമേനോന്‍ നായകന്‍.. കൂടെ അജു വര്ഗീസും.. സിനിമയ്ക്ക് പിന്നിലാകട്ടെ പുതുമുഖങ്ങളും.. ഒരു തട്ടിക്കൂട്ട് സിനിമയായിരിക്കും എന്ന് വിചാരിച്ചു വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയാണ് കാണാന്‍ കേറിയത്‌.. വെള്ളിമൂങ്ങ ആ പ്രതീക്ഷകള്‍ പാടെ തെറ്റിച്ചു.. നല്ല സിനിമ..
ഒരുപാടു പുതുമ ഒന്നും അവകാശപെടാനില്ലാത്ത ഒരു കഥ.. കഥ പറഞ്ഞു പോയ രീതിയാണ്‌ രസകരം.. അധികം പിരിമുറുക്കം ഒന്നുമില്ലാതെ രസിച്ചു കണ്ടിരിക്കാം.. കൊള്ളാവുന്ന ഹാസ്യരംഗങ്ങള്‍ ഒക്കെയുണ്ട്..

ഒരേ പേരിൽ പുറത്തിറങ്ങിയ സിനിമകൾ

എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ കിരൺ ടോം സാജൻ തുടങ്ങിയ ചർച്ച - 

ഇതൊരു ചോദ്യമല്ല. ഒരു കണക്കെടുപ്പാണ്. മലയാളത്തിലെ എത്ര സിനിമകൾ അതേ പേരിൽ വീണ്ടും പുറത്തിറങ്ങിയിട്ടുണ്ട്? ഉദാഹരണത്തിന് നീലത്താമര (1979, 2009), രതിനിർവേദം (1978, 2011) പറങ്കിമല (1981, 2014). എല്ലാ സിനിമികളും അറിയുന്നവർ ഒന്നിച്ചങ്ങട് പോസ്റ്റിയാലും. പോസ്റ്റ്‌ ചെയ്യുമ്പോൾ വർഷങ്ങൾ കൂടെ പോസ്റ്റിയാൽ ഉപകാരം..

Contributors

എന്റെ മകനെ കുറിച്ച് ഞാൻ...

പൈതൃകം എന്ന ചിത്രത്തിലെ ഒരു രംഗം. ജന്മസിദ്ധമായി തനിക്കു ലഭിച്ച ബ്രാഹ്മണ്യത്തെ തള്ളി പറഞ്ഞ സോമദത്തൻ, തന്റെ അച്ഛൻ വിളിച്ചത് പ്രകാരം എത്തുകയാണ്. തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന സോമദത്തൻ, തന്റെ അച്ഛൻ പുലർത്തി പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്ന് വാദിക്കുകയാണ്, അത് താൻ തർക്കിച്ച് തോൽപ്പിക്കുകയും ചെയ്യും എന്ന വാശിയിലാണ്. ആ വാശിയിൽ നിൽക്കുന്ന മകനെ ഒട്ടും അനിഷ്ടം കാണിക്കാതെ, അല്പം പോലും വികാരത്തിനടിമപ്പെടാതെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കയാണ് നരേന്ദ്രപ്രസാദിന്റെ ദേവദത്തൻ നന്പൂതിരി എന്നാ കഥാപാത്രം.

Relates to