മെലഡി

പ്രിയമൊരു വാക്കിന്‍റെ

Title in English
Priyamoru vaakkinte

പ്രിയമൊരു വാക്കിന്‍റെ നിമിഷത്തില്‍
നീയെന്‍റെ പ്രണയത്തെ വായിച്ചിരുന്നൂ  
അതിലൊരു ശ്രുതി തെറ്റി ഇടറിയാല്‍
നീയെന്‍റെ ഹൃദയത്തെ നോവിച്ചിരുന്നൂ
(പ്രിയമൊരു വാക്കിന്‍റെ)

ഒരു ചിപ്പിയെടുത്തു നീ ചോദിച്ചൂ
എവിടെയാണ് ഒളിപ്പിച്ചതോമനേ പ്രണയ മുത്ത്‌
ഒരു മുത്തം തന്നു നീ ചോദിച്ചൂ
എവിടെയാണ് ഒളിപ്പിച്ചതെനിക്കുള്ള
പ്രണയ സ്വര്‍ഗ്ഗം,പ്രണയ സ്വര്‍ഗ്ഗം...
(പ്രിയമൊരു വാക്കിന്‍റെ)

Year
2014
Lyrics Genre

പുഴ പാടും പാട്ടില്‍

Title in English
Puzha paadum paattil

 

പുഴ പാടും പാട്ടില്‍ നാടന്‍ പെണ്ണിന്‍ നാണം
നിഴലാടും കാവില്‍ മേടക്കാറ്റിന്‍ മേളം
മഴമേഘ പ്രാവുകള്‍ തൂവല്‍ കുടയും നേരം
തുള്ളാതെ തുള്ളുന്നെ മണ്ണും മനസ്സും
ഇന്ന് തുള്ളാതെ തുള്ളുന്നെ മണ്ണും മനസ്സും
(പുഴ പാടും പാട്ടില്‍)

തൂവാനതുമ്പികളെ തൂവാലകള്‍ തുന്നാന്‍ വാ
തൂമഞ്ഞിന്‍ ആടയണിഞ്ഞും വാ
നിറവാലന്‍ തത്തമ്മേ പുന്നെല്ല് കൊറിക്കാന്‍ വാ
എന്നോടങ്ങിഷ്ടം കൂടാന്‍ വാ
പൂമ്പാറ്റകളെ പൂത്തുമ്പികളെ  പൂഞ്ചോല പൊന്മാനേ,
പൂക്കണി കാണാന്‍ വാ പൂപ്പട കൂട്ടാന്‍ വാ
(പുഴ പാടും പാട്ടില്‍)

Year
2016
Lyrics Genre

പണ്ടു നാം കാണുമ്പോള്‍

Title in English
Pandu naam kaanumbol

പണ്ടു നാം കാണുമ്പോള്‍ ചുണ്ടിലെ
പുഞ്ചിരി ഇതിലും മധുരമുണ്ടായിരുന്നു
ഇതിലും മധുരമുണ്ടായിരുന്നു
അന്ന് നിന്‍ മനസ്സിന്റെ നനവുള്ള
വാക്കുകള്‍ ഇതിലും വാചാലമായിരുന്നു
ഇതിലും വാചാലമായിരുന്നു

മിഴിനീര്‍ ഉണങ്ങാത്ത കവിളത്ത് നീ തൊട്ടു
മണമുള്ളൊരത്തറിന്‍ കൈകളാലെ
മഴയും വെയിലും  നമുക്ക് വേണ്ടി
നല്ല മധുര മനോഹര ചിപ്പി തന്നു
(പണ്ടു നാം കാണുമ്പോള്‍)

ഇനി നിന്നോര്‍മ്മ തന്‍ പടികടന്നെത്തുവാന്‍
പരിചിതമാം മോഹം  മടിച്ച് നില്‍ക്കും
ഇനിയീ ഗസലും, കവിതകളും
എന്‍റെ ഹൃദയമിടിപ്പുമാര്‍ക്ക് വേണ്ടി
(പണ്ടു നാം കാണുമ്പോള്‍)

Year
2015
Lyrics Genre

ഏതോ തീരം അലയുകയായ്

Title in English
Etho theeram

ഏതോ തീരം അലയുകയായ്
തിരയുടെ തലോടലിനായ്
ഈറന്‍ മേഘം അകലയുകയായ്
നനവിന്റെ തേങ്ങലുമായ്
ഈണം മറന്ന പൂങ്കുയിലും
വിടരാന്‍ കൊതിച്ച പൂന്തളിരും
ഏതോ വിഷാദ രാഗങ്ങള്‍  മൂളി
മറയുന്നു മിഴിനീരുമായ്‌
(ഏതോ തീരം അലയുകയായ്)

കരയും നെഞ്ചിന്‍ വേദന
കാലം മായ്ക്കുമോ
വിതുമ്പും ചുണ്ടിന്‍ മൂകത
ചിരിയായ് മാറുമോ
മണ്ണോട് അലിഞ്ഞീടും  
കാലം വരേയ്ക്കും
നീ എന്നോട് കൂട്ടാകുമോ
മഞ്ഞിന്‍ തുള്ളി പോല്‍
വേനല്‍ കാറ്റ് പോല്‍
എന്നെ പുണര്‍ന്നീടുമോ
എന്‍റെ സ്നേഹം മറന്നീടുമോ

Year
2016
Lyrics Genre

ഓണം നിലാവിഴപോലെ

Title in English
Onam nilavizhapole

ഓണം നിലാവിഴപോലെ...
ഓണം കിനാവിതള്‍‌പോലെ...
കാണാത്ത രാപ്പക്ഷി പാടുന്ന പാട്ടിലെ
കാമുകഭാവം‌പോലെ...
ഒരു കാമുകഭാവംപോലെ...
(ഓണം)
ചിങ്ങനിലാവിന്റെ കൂട്ടുകാരീ
എങ്ങുപോയ് ഇന്നെന്റെ തോഴീ
നിന്റെയോമല്‍‌ വള കിലുക്കി
പൂക്കളങ്ങള്‍ തീര്‍ക്കാം
പുഷ്പസംക്രമമായി
(ഓണം)
മാവേലിനാളിന്റെ പാട്ടുകാരീ
മോഹങ്ങള്‍ ഗാനങ്ങളായി
കൊയ്തൊഴിഞ്ഞോ പറനിറഞ്ഞോ
വീണ്ടുമാവണിയായി...
(ഓണം)

Year
1994
Lyrics Genre

വെറുതെ മിഴിയിണകള്‍

Title in English
Veruthe mizhiyinakal

വെറുതെ മിഴിയിണകള്‍
ഇടയും ഒരു നിമിഷം
ഹൃദയം താനെ പാടും
വരുമോ സ്വര മുകിലെ
ഒരു നാളും പിരിയാതെ
ചിറകു തേടും മൊഴികള്‍
മഴവില്ലിന്‍ ശ്രുതി മീട്ടി
കവിത പാടും കിളികള്‍
ഇനി നിന്റെ ഓര്‍മ്മകളില്‍
ഒരു കൂട് കൂട്ടില്ലയോ
മിഴി രണ്ടും ഈ നിശയില്‍
അറിയാതെ നിറയില്ലയോ
ഇനിയെന്‍ മഴമുകിലെ
വരുവാന്‍ വൈകരുതേ
നിറകുളിരായി അണയുക നീ....

Year
2016
Lyrics Genre

മൗനം ഗാനം

Title in English
Maunam gaanam

താ തൈ ധിത്തിത്തൈ
താ തൈ ധിത്തിത്തൈ
ലലല്ലലാലാലലാ...

മൗനം ഗാനം മധുരം മധുരാക്ഷരം
രാഗം താളം ലയനം ഗാനോത്സവം
ലയനസംഗീതം ഹൃദയ സന്ദേശം
ഈസാന്ധ്യദീപങ്ങള്‍ തെളിയും നേരം...

സാ രിനിധാപ മാഗരിസരി
ഗരിസ നിധപ ഗരിസ
സാ രിനിധാപ മാഗരിസരി
സരിസനി സനിധപ ഗമപധനിസാ...
സനീ ധാപമ ഗാമപധനി
സാ രിനിധാപ മാഗരിസരി...

ചൈത്ര കുളിര്‍കാറ്റു വീശി
ചാരുഗന്ധങ്ങള്‍ പൂശി
മദനന്‍ അംഗങ്ങള്‍ തോറും
മൃദുനഖക്കലകള്‍ ചാര്‍ത്തുന്നു
മലരെയ്യുന്നു മദം കൊള്ളുന്നു
ഇളം പെണ്ണിന്റെ ഇടനെഞ്ചാകെ...
ആ....
മേലാകെയും മധുമഞ്ഞലകള്‍

Film/album
Lyrics Genre

വന്നല്ലോ കണ്ണന്‍റെ പൂത്തിരുനാള്‍

Title in English
Vannallo kannante poothirunaal

വന്നല്ലോ കണ്ണന്‍റെ പൂത്തിരുനാള്‍ 

ഇന്നല്ലോ അഷ്ടമിരോഹിണി നാള്‍ 

മണ്ണിലും വിണ്ണിലും ഉത്സവ നാള്‍ 

ഉണ്ണികാര്‍വര്‍ണ്ണന്‍റെ പൊന്‍ പിറന്നാള്‍ 

(വന്നല്ലോ കണ്ണന്‍റെ)

പാടാം കൃഷ്ണനാമം,ആടാം-

കൃഷ്ണനാട്ടം കൂടെ താളമേളം,

നന്ദകുമാരന്‍ അവതരിച്ചു  സുന്ദര-

കാര്‍വര്‍ണ്ണന്‍ വന്നുദിച്ചു

(വന്നല്ലോ കണ്ണന്‍റെ)

ലോകം കൈ വണങ്ങി,ശോകം- 

ദൂരെ നീങ്ങി സ്നേഹം പെയ്തിറങ്ങി

താമക്കണ്ണന്‍ അവതരിച്ചു

താരകക്കൂട്ടം പുഞ്ചിരിച്ചു 

(വന്നല്ലോ കണ്ണന്‍റെ)

കണ്ണാ ഉണ്ണികണ്ണാ വിണ്ണിന്‍ നീലവര്‍ണ്ണാ 

നല്‍കാം ഞങ്ങള്‍ വെണ്ണ 

Year
2016
Lyrics Genre

അരയാലിന്‍

Title in English
Arayalin

അരയാലിന്‍ ചോട്ടിലിരുന്നൊന്നു പാടുവാന്‍ 

അകതാരില്‍ മോഹം അതിയായ മോഹം 

ആ മരച്ചില്ലയില്‍ ആടികളിക്കും

തെന്നലിന്‍ കല്പ്പത്തില്‍ മയങ്ങുവാന്‍ മോഹം 

                                                        അരയാലിന്‍,,,

ആവഴി  പോകും ജനങ്ങളെ നോക്കി 

പരിചയ പുഞ്ചിരി  തൂകുവാന്‍ മോഹം ,,ആ ,,,,ആ ( 2)

അമ്പലക്കാവില്‍ തൊഴുതു മടങ്ങും

സുന്ദരിമാരെ കാണുവാന്‍ മോഹം 

                                                    അരയാലിന്‍ 

വിങ്ങും ഹൃദയ നൊമ്പരഭാരം

ഇറക്കി ഉറങ്ങുവാനെന്തൊരു മോഹം ,,ആ ,,ആ (2)

അരികില്‍ കളിക്കുമാ നിശബ്ദതയോതും 

Year
1989
Lyrics Genre

തൂവെള്ള തൂവുന്നുഷസ്സിൽ

Title in English
Thoovella thoovunnushassil

തൂവെള്ള തൂവുന്നുഷസ്സിൽ
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
തൂവെള്ള തൂവുന്നുഷസ്സിൽ
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
ചന്ദനത്തിന്‍ കുളിരു പോലെ
അന്തരംഗില്‍ രാഗം പോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു)

മോഹത്തിന്‍ രാജഹംസങ്ങള്‍
ചേരുന്നോ സങ്കല്‍പ്പമായ്
കാലത്തിന്‍ നല്ല വസന്തം
ആസ്വദിക്കും യൗവ്വനം
ഗീതം പോലെ സംഗീതം പോലെ
മധുരം പോലെ അമൃതം പോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ (തൂവെള്ള തൂവുന്നു)

Film/album
Lyrics Genre
Submitted by m3db on Wed, 08/10/2016 - 15:01