പണ്ടു നാം കാണുമ്പോള്‍

പണ്ടു നാം കാണുമ്പോള്‍ ചുണ്ടിലെ
പുഞ്ചിരി ഇതിലും മധുരമുണ്ടായിരുന്നു
ഇതിലും മധുരമുണ്ടായിരുന്നു
അന്ന് നിന്‍ മനസ്സിന്റെ നനവുള്ള
വാക്കുകള്‍ ഇതിലും വാചാലമായിരുന്നു
ഇതിലും വാചാലമായിരുന്നു

മിഴിനീര്‍ ഉണങ്ങാത്ത കവിളത്ത് നീ തൊട്ടു
മണമുള്ളൊരത്തറിന്‍ കൈകളാലെ
മഴയും വെയിലും  നമുക്ക് വേണ്ടി
നല്ല മധുര മനോഹര ചിപ്പി തന്നു
(പണ്ടു നാം കാണുമ്പോള്‍)

ഇനി നിന്നോര്‍മ്മ തന്‍ പടികടന്നെത്തുവാന്‍
പരിചിതമാം മോഹം  മടിച്ച് നില്‍ക്കും
ഇനിയീ ഗസലും, കവിതകളും
എന്‍റെ ഹൃദയമിടിപ്പുമാര്‍ക്ക് വേണ്ടി
(പണ്ടു നാം കാണുമ്പോള്‍)