വെറുതെ മിഴിയിണകള്‍
ഇടയും ഒരു നിമിഷം
ഹൃദയം താനെ പാടും
വരുമോ സ്വര മുകിലെ
ഒരു നാളും പിരിയാതെ
ചിറകു തേടും മൊഴികള്‍
മഴവില്ലിന്‍ ശ്രുതി മീട്ടി
കവിത പാടും കിളികള്‍
ഇനി നിന്റെ ഓര്‍മ്മകളില്‍
ഒരു കൂട് കൂട്ടില്ലയോ
മിഴി രണ്ടും ഈ നിശയില്‍
അറിയാതെ നിറയില്ലയോ
ഇനിയെന്‍ മഴമുകിലെ
വരുവാന്‍ വൈകരുതേ
നിറകുളിരായി അണയുക നീ....
പൂന്തിങ്കള്‍ വെട്ടവുമായെന്‍
കാതില്‍ മെല്ല ചോദിപ്പൂ
നീയാരെ സ്നേഹിക്കുന്നു
രാവില്‍ ഉറങ്ങാന്‍ കഴിയാതെ
എന്‍റെയീ ജന്മം എന്നുമീ കാല്‍ക്കല്‍
അന്തി മന്ദാരമാകുന്നു
നിന്റെ ഗാനത്തില്‍ എന്‍റെ ആത്മാവ്
മന്ത്ര വീണയായി തീരുന്നു...അഴകേ...
എന്നുമെന്നുമെന്‍ ഹൃദയം പറയും
നിന്നെ ഞാനെന്‍റെ കണ്ണായി കരുതും
ഒരു സുഖ നിമിഷമിത് ഇരു ചെവി അറിയരുതേ....
ഇനിയെന്‍ മഴമുകിലെ
വരുവാന്‍ വൈകരുതേ
നിറകുളിരായി അണയുക നീ....
പൂങ്കാറ്റിന്‍ ചാമരമിന്നെന്‍
മുടിയില്‍ തഴുകി ചോദിപ്പൂ
നീയാരെ തേടി നടപ്പൂ മുത്തു
വിളക്കു കൊളുത്താതെ
എന്നുമീ പ്രേമ പൂജയില്‍
നിന്‍റെ തങ്ക വിഗ്രഹം കാണും ഞാന്‍
നിന്നെ മാത്രമെന്‍ ജീവനില്‍ ചേര്‍ത്തു
കണ്ണുനീര്‍ ചിന്തു പാടാം ഞാന്‍ എവിടെ....
മൂകമീ വഴിയില്‍ നീയും വരുമോ
പാവമെന്‍ കൈയില്‍ നിന്നെ തരുമോ
ഇണയുടെ തണലിനും കിളിമകള്‍ അണയുകയായി.....
(വെറുതെ മിഴിയിണകള്‍)