പുഴ പാടും പാട്ടില്‍ നാടന്‍ പെണ്ണിന്‍ നാണം
നിഴലാടും കാവില്‍ മേടക്കാറ്റിന്‍ മേളം
മഴമേഘ പ്രാവുകള്‍ തൂവല്‍ കുടയും നേരം
തുള്ളാതെ തുള്ളുന്നെ മണ്ണും മനസ്സും
ഇന്ന് തുള്ളാതെ തുള്ളുന്നെ മണ്ണും മനസ്സും
(പുഴ പാടും പാട്ടില്‍)
തൂവാനതുമ്പികളെ തൂവാലകള്‍ തുന്നാന്‍ വാ
തൂമഞ്ഞിന്‍ ആടയണിഞ്ഞും വാ
നിറവാലന്‍ തത്തമ്മേ പുന്നെല്ല് കൊറിക്കാന്‍ വാ
എന്നോടങ്ങിഷ്ടം കൂടാന്‍ വാ
പൂമ്പാറ്റകളെ പൂത്തുമ്പികളെ പൂഞ്ചോല പൊന്മാനേ,
പൂക്കണി കാണാന്‍ വാ പൂപ്പട കൂട്ടാന്‍ വാ
(പുഴ പാടും പാട്ടില്‍)
കളിവഞ്ചി തുഴഞ്ഞേ പോ പൂങ്കോഴി കുളക്കോഴി
നീ ഒന്നിങ്ങിതു വഴിയെ പോരാമോ
കുന്നോളം പൊന്ന് തരാം പൂപ്പാള തേന്‍ നുകരാം
കുന്നിക്കുരു മാല കൊരുത്തു തരാം
പൂക്കൈതകളെ പൂത്തുമ്പകളെ പൂവാലന്‍ അണ്ണാര്‍ക്കണ്ണാ
പുത്തരിയുണ്ണാന്‍ വാ പുതുമഴ കൊള്ളാന്‍ വാ
(പുഴ പാടും പാട്ടില്‍)