വില്ലടിച്ചാൻ

വില്ലടിച്ചാൻ പാട്ടു പാടി

മെല്ലെയാടും തെക്കൻ കാറ്റിൽ

തുള്ളിയോടു പുള്ളിക്കാളേ

വെള്ളായണി അകലെ അകലെ അകലെ (വില്ലടിച്ചാൻ..)

 

ബaദർ കിസ പാട്ടു പാടി

ബദരീങ്ങളെ വണങ്ങി

കാറ്റു വക്കിൽ നിസ്ക്കരിക്കും

കല്ലൻ മുളങ്കാടുകളേ

അസലാമു അലൈക്കും

അസലാമു അലൈക്കും  (വില്ലടിച്ചാൻ..)

 

കോവിലിലെ ദീപം കാണാൻ

കോമളാംഗിമാർ വരുമോ

വാഴക്കൂ‍മ്പു പോൽ വിടർന്നു

വാസനത്തേൻ തന്നിടുമോ എൻ

നാടെന്നെ ഓർത്തിടുമോ (വില്ലടിച്ചാൻ..)

 

 

പതിനാലാം രാവു തെളിഞ്ഞാൽ

പുതുനാരിയും വന്നിടുമോ

കസവിന്റെ സാരിക്കമ്മീസെൻ ഖൽബിൽ

കിസ്സയൊരുക്കീടുമോ

ശിങ്കാരപൂങ്കണ്ണീ വാ പൊൻ

താമരക്കട്ടിലിലാടാൻ (വില്ലടിച്ചാൻ..)

 

വിളവു തിന്നും വേലി പോലെ

വാഴുമെന്റെ അമ്മാവൻ

കംസനായി വന്നു നിന്നാൽ

കഥയെന്താകും പക്കീ

പടച്ചോനൊന്നു കണ്ണു വെച്ചാൽ

പഹയൻ നാളെ സുൽത്താൻ

ഹമുക്കുകളെ നെലയ്ക്കു നിർത്താൻ

ഞമ്മളൊണ്ടെടാ പരമൂ 

ആ....ഞമ്മളൊണ്ടെടാ പരമൂ  (വില്ലടിച്ചാൻ..)