ആകാശമേഘ ജാലകം

Title in English
Akshamegha jaalakam

ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ
രാഗാർദ്രമായ് (ആകാശമേഘജാലകം)

വെൺ‌പിറാവുകൾ ചിറകാർന്നു പാറവേ
മൺ‌ചെരാതുകൾ മിഴിചിന്നാൻ തുടങ്ങവേ (2)
പൂവെയിൽക്കിളീ പാട്ടുമൂളി വാ
മാരിവില്ലുമായ് മെയ്യുരുമ്മുവാൻ
ഈ ഡിസംബറിൻ സ്നേഹവീണയിൽ (ആകാശമേഘ)

പൊൻ‌കിനാവുകൾ കുനുകൂടു കൂട്ടവേ
തേൻ‌നിലാവുകൾ തെളിവിണ്ണിൽ പൂക്കവേ (2)
സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ
രാത്തടങ്ങളിൽ കാറ്റുലാവവേ
ഈ സിതാറിൽ ഞാൻ പാട്ടുമീട്ടവേ (ആകാശ)

Film/album

ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

Title in English
Aathmaavil muttivilichathu pole

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
കണ്ണിൽ പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]

വർണ്ണമയിൽ

വർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും

വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ

ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ

ഭക്തമനം കോവിലിലാക്കിയാടിയാടി വാ

 

 

വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ

ശരവണനേ ശരഭവനേ ശിവമകനേ വാ

നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ

വേൽ മുരുകാ വേൽ മുരുകാ വേൽ മുരുകാ വാ

വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ

 

 

പഴനി മല വാണരുളും ദണ്ഡപാണീ ശ്രീ

പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ

പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ

പാൽക്കാവടിയാടി വരൂ ശൂരസ്വാമീ

ആണ്ടിയപ്പാ കരളിൽ വാ

Film/album

ഒന്നാനാം കണ്ടത്തിൽ ചെമ്പാവ്

ഒന്നാനാം കണ്ടത്തിൽ ചെമ്പാവ്

ഒരു ചെറുമിപ്പെണ്ണിൻ പൂങ്കിനാവ്

താഴേ വരമ്പിലു തമ്പ്രാനെ കാണുമ്പം

താനേ വിടരണു താഴമ്പൂവ് ഉള്ളിൽ

താനേ വിടരണ് താഴം പൂവ്

 

 

ഒരുപ്പൂ പാടത്തെ ഇരുപ്പൂ പാടത്തെ

ഒത്തിരി വമ്പുള്ള ആളാണു ആൾക്ക്

ഓണനിലാവിന്റെ ചേലാണു

ഒരു കുളിർ മാറിലെ ചൂടു കൊതിക്കണ

കാക്കപ്പുള്ളിപെണ്ണാരാണു

നില്ലെടി തത്തേ ചൊല്ലെടി തത്തേ

ചിങ്കാരിപ്പെണ്ണവളാരാണു

 

ഒന്നേ പോ പെണ്ണേ രണ്ടേ പോ പെണ്ണേ

ഒടയമ്പാനിന്നവളെ കാക്കൂല്ലോ മനം

ഒയ്യാരം തെയ്യാരം പാടൂല്ലോ

ഞാറ്റുവേലക്കുളിർ കാറ്റു വരുന്നേരം

Film/album

കുളിർമതി വദനേ

Title in English
Kulimathi vadane

ആ..........ആ.........................
കുളിർമതിവദനേ കുരുവിന്ദരദനേ
കളഭച്ചാർത്തണിഞ്ഞൊരുങ്ങൂ

കളനൂപുരം കിലുങ്ങീ
കുളിർമതിവദനേ കുരുവിന്ദരദനേ
കളഭച്ചാർത്തണിഞ്ഞൊരുങ്ങൂ (2)

സുമസായക ശരമാരി തുടങ്ങി വിഹരണരംഗമൊരുങ്ങി
ആ....ആ....ആ....ആ
സുമസായക ശരമാരി തുടങ്ങി വിഹരണരംഗമൊരുങ്ങി
മന്ദപവന സുമസംഗമകേളീ നർത്തന ദ്രുതതാളം
ഇളതളിരൊളിയാം മേനിയുലഞ്ഞു ഇടകളിലിളകീ ഒഡ്യാണം (2)
മധുതുന്ദിലമാം മലർമാറിൽ മദഭര മൃദുകര രാഗലയം (കള)

ചിത്രിണികൾ കൈത്താലവുമായ്
ചൈത്രാംബരത്തിൽ നിരന്നു നിന്നൂ

Year
1986

ഇനിയൊരു ഗാനം നിനക്കായ്

Title in English
Eniyoru ganam

ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധുരേ നിന്നെ
വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായ് അരികെ (ഇനിയൊരു ഗാനം...)

കം സെപ്റ്റംബര്‍ വീണ്ടുമോര്‍ക്കുവാന്‍
വീണ്ടും പാടാന്‍ പോരു നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍
കുഞ്ഞു ലില്ലിപ്പൂക്കളും ഇഷ്ടമാര്‍ന്നോതുന്നു
നൂപുരങ്ങള്‍ ചാര്‍ത്തി നീ
ആടുന്ന കാണാന്‍ മോഹം (ഇനി)

ഏതു പൂവില്‍ ഏറെ സൌരഭം
ഓര്‍മ്മകള്‍ തന്‍ പൂക്കളില്‍‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളായ്
കാതരേ നിന്നോര്‍മ്മകള്‍
മായുമീ യാമിനി പാഴ് കിനാവാം
മായുകില്‍ ഓര്‍മ്മതന്‍ പൂക്കള്‍ മാത്രം (ഇനി)

ശൃംഗാരദേവത മിഴി തുറന്നു

ശൃംഗാരദേവത മിഴി തുറന്നൂ

ധനുമാസ മന്മഥ പൗർണ്ണമിയിൽ

ബാണന്റെയന്തപ്പുരത്തിൽ നിഗൂഡമിരു

കാമുക ഹൃദയങ്ങൾ സമ്മേളിച്ചൂ (ശൃംഗാര..)

 

മാതളത്തേൻ കുടങ്ങൾ  ത്രസിച്ചൂ നറും

മാന്തളിർ ചുണ്ടുകളിടഞ്ഞൂ

വാർമുടിക്കെട്ടഴിയാതഴിഞ്ഞൂ മഞ്ജു

മാദക മഞ്ചലിൽ ചാഞ്ഞൂ അവർ

മാരമഹോത്സവത്തിന്നൊരുങ്ങീ(ശൃംഗാര..)

 

കൈവള കാൽത്തള കനകമണിത്തള

യാകെയുലഞ്ഞൂ കിലുങ്ങീ

കണ്ണുകളിൽ ഹൃദയങ്ങളിൽ ഉന്മദ

സംഗമരംഗമുണർന്നൂ

പ്രാണലോലുപൻ രാഗലോലയെ

കാമവിവശയാക്കീ

അനംഗനുതിർത്ത വികാരശരങ്ങൾ

പരസ്പരം മാറി

ആരോമലേ അമലേ

ആരോമലേ അമലേ

ആരാധികേ അഴകേ

അരോമലേ അമലേ

ആരാധികേ അഴകേ നിൻ

പ്രിയതമൻ പാടും പാട്ടിൽ കേൾക്കാം

പ്രണയിനിക്കൊരു സന്ദേശം

പ്രണയിനിക്കൊരു സന്ദേശം

 

മാലിനി നദിയുടെ കരയിൽ പണ്ടൊരു

പ്രേമനാടകം  നടന്നു

മുനിയുടെ ശാപം ഫലിച്ചൂ പാവം

ശകുന്തള തേങ്ങിക്കരഞ്ഞൂ  ലൊകം

ദുഷ്യന്തനെ വെറുതേ പഴിച്ചൂ (ആരോമലേ..)

 

 

പ്രദോഷ സന്ധ്യ തന്നൊടുക്കം നാളത്തെ

പ്രഭാത സന്ധ്യ തൻ തുടക്കം

യവനിക മൂടിയ ഹൃദയം തുറന്നാൽ

പവിഴവും മുത്തും മിന്നും സ്വർഗ്ഗീയ

സാഗരതീരങ്ങൾ തെളിയും (ആരോമലേ..)

എന്റെ സങ്കല്പ മന്ദാകിനീ

എന്റെ സങ്കലപ മന്ദാകിനീ

നിന്റെ സങ്കലപ യമുനാനദി

എങ്ങനെയെങ്ങനെ ഇത്രനാളിത്ര

നാളൊന്നായ്  ചേരാതൊഴുകീ [എന്റെ...]

 

 

മറ്റുള്ളോരാരാരും അറിയാതെ

മാലോകരാരാരും അറിയാതെ

ജന്മജന്മാന്തര പ്രാണബന്ധങ്ങളാൽ

നമ്മൾ പരസ്പരം തേടി വെറുതേ

നമ്മളീ മരുഭൂവിലോടി

ഓടി...ഓടി..(എന്റെ..)

 

 

കല്പനാധാര തൻ കൈവഴികൾ

കണ്ടപ്പോൾ തമ്മിലലിഞ്ഞു ചേർന്നു

മനസ്സുകൾ ചേർന്നു ദേഹങ്ങൾ ചേർന്നു

മണൽത്തിട്ടയെല്ലാം തകർന്നൂ ഇടയിലെ

മണൽത്തിട്ടയെല്ലാം തകർന്നൂ

തകർന്നൂ തകർന്നൂ (എന്റെ..)