ശൃംഗാരദേവത മിഴി തുറന്നൂ
ധനുമാസ മന്മഥ പൗർണ്ണമിയിൽ
ബാണന്റെയന്തപ്പുരത്തിൽ നിഗൂഡമിരു
കാമുക ഹൃദയങ്ങൾ സമ്മേളിച്ചൂ (ശൃംഗാര..)
മാതളത്തേൻ കുടങ്ങൾ ത്രസിച്ചൂ നറും
മാന്തളിർ ചുണ്ടുകളിടഞ്ഞൂ
വാർമുടിക്കെട്ടഴിയാതഴിഞ്ഞൂ മഞ്ജു
മാദക മഞ്ചലിൽ ചാഞ്ഞൂ അവർ
മാരമഹോത്സവത്തിന്നൊരുങ്ങീ(ശൃംഗാര..)
കൈവള കാൽത്തള കനകമണിത്തള
യാകെയുലഞ്ഞൂ കിലുങ്ങീ
കണ്ണുകളിൽ ഹൃദയങ്ങളിൽ ഉന്മദ
സംഗമരംഗമുണർന്നൂ
പ്രാണലോലുപൻ രാഗലോലയെ
കാമവിവശയാക്കീ
അനംഗനുതിർത്ത വികാരശരങ്ങൾ
പരസ്പരം മാറി
മെയ്യിൽ തിരുമെയ്യിൽ ചുടു പുളകം
ഉള്ളിൽ മധു ചൊരിയും കുളിരലകൾ
സർവ്വവും മറന്നിടുന്ന നേരം
ആനന്ദത്തിൻ ഗംഗ തന്നിൽ നീരാടി (ശൃംഗാര..)