വള്ളിക്കുടിലിന്നുള്ളിരിക്കും

വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ
മാനം പൂത്തതറിഞ്ഞില്ലേ മലര്‍
മാല കൊരുക്കാന്‍ പോരൂ
മാല കൊരുക്കാന്‍ പോരൂ (വള്ളിക്കുടിലിന്നു...)

പുള്ളിച്ചിറകുകളോലും വിണ്ണില്‍
പുല്ലാങ്കുഴലേ പാടൂ
പുല്ലാങ്കുഴലേ പാടൂ
നിന്നെയുമോര്‍ത്താ മേലേ നീല
പന്തലിലാരേ നില്പൂ പന്തലിലാരേ നില്പൂ

മാല കൊരുത്തൊരു മൈലാഞ്ചിക്കൈ
മാടി വിളിപ്പൂ നിന്നെ മാടി വിളിപ്പൂ നിന്നെ
വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ
വെള്ളിനിലാവിന്‍ തോണിയിലേറി
പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ

കാടുകള്‍ പൂത്തതറിഞ്ഞില്ലേ
കുഞ്ഞികാറ്റു പറഞ്ഞല്ലോ (2)
പൂമുല്ലക്കാട്ടിലെ ഊഞ്ഞാലിലാടുവാന്‍ (2)
താമസമെന്തിനീ താമരപ്പൈങ്കിളീ (2)

മിന്നാമിന്നികള്‍ വന്നെതിരേല്പൂ
കൊന്നപ്പൂക്കളുമായി കൊന്നപ്പൂക്കളുമായി(2)
തേന്മാവിന്‍ കനി കിങ്ങിണി തുള്ളി
തെന്നലിലാടും കൊമ്പില്‍ തെന്നലിലാടും കൊമ്പില്‍ (2)
കൊക്കിലിരിക്കും തേന്‍ പുരട്ടാന്‍
ഇത്തിരി നേരം പോരൂ ഇത്തിരി നേരം പോരൂ(2) (വള്ളി...)