സ്വാഗതം

Submitted by Kiranz on Tue, 03/24/2009 - 00:33

ശ്രീ എം ജി രാധാകൃഷ്ണന് ആദരാജ്ഞലികൾ..!!

കൂടുതൽ വായിക്കുക

എന്നെന്നും ഓർമ്മിക്കപ്പെടുന്ന മധുരമായ മലയാള ഗാനങ്ങളുടെ വരികൾ എല്ലാ സംഗീത പ്രേമികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു 2004ൽ മലയാളം സോംഗ്സ് ലിറിക്സിന്റെ (MSL) ആരംഭം. ചലച്ചിത്രഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ അങ്ങനെ മലയാളഭാഷയിലുള്ള എല്ലാത്തരം പാട്ടുകളുടെയും ഒരു സമ്പൂർണ്ണ ശേഖരമാവുകയെന്നതാണു്‌ ഈ ഗാനശേഖരത്തിന്റെ ലക്ഷ്യം. വരികൾക്ക് പുറമേ ഓരോ ഗാനങ്ങളുടെയും രാഗം, ചലച്ചിത്രത്തിന്റെ അല്ലെങ്കിൽ ആൽബത്തിന്റെ പേര്, സംഗീതസം‌വിധായകൻ, പിന്നണിഗായകർ തുടങ്ങിയ വിവരങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.

നിലവിൽ പതിനായിരത്തില്‍‌പ്പരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും അടങ്ങിയ മലയാളഗാനശേഖരത്തിലേക്ക് കഴിയുന്നത്ര പുതിയ പാട്ടുകളും മറ്റു വിവരങ്ങളും ചേർക്കാൻ അണിയറ പ്രവർത്തകർ നിരന്തരം പരിശ്രമിക്കുന്നു. പാട്ടുകളുടെ വരികളുടെ ശേഖരമെന്നതിലുപരി, തുടക്കക്കാരായ ഗായകർക്ക് തങ്ങൾ പാടുന്ന പാട്ടുകൾ പങ്കുവയ്ക്കുവാനും, ആസ്വാദകരുടെ പ്രതികരണം അറിയുവാനുമുള്ള വേദി കൂടിയാണിത്.സംഗീതാസ്വാദകർക്ക് വേണ്ടി ക്വിസ്, സംഗീത നുറുങ്ങുകൾ തുടങ്ങിയ രസകരങ്ങളായ വേദികളും എം.എസ്.എല്‍ ഒരുക്കിയിരിക്കുന്നു.