ആരാരോ ആരാരോ
ആരാരോ ആരിരാരോ
ജീവിതമെന്നൊരു തൂക്കുപാലം
ജീവികൾ നാമെല്ലാം സഞ്ചാരികൾ
അക്കരയ്ക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ
ഇക്കരെ നീയും വന്നതെന്തിനാരോമൽ കുഞ്ഞേ
ആരാരോ ആരാരോ
ആരാരോ ആരിരാരോ
വഴിയറിയാതെ വഴിയറിയാതെ
വലയുകയായിരുന്നൂ ഞാൻ
വലയുകയായിരുന്നൂ
പാഥേയമില്ലാത്ത ദാഹനീരില്ലാത്ത
പദയാത്രയായിരുന്നൂ
വിധി തന്ന നിധിയാണു നീ എങ്കിലും
വിലപിക്കയാണെന്റെ മാനസം
ആരാരോ ആരാരോ
ആരാരോ ആരിരാരോ
കടലറിയാതെ കരയറിയാതെ
അലയുകയായിരുന്നൂ ഞാൻ
അലയുകയായിരുന്നൂ
നങ്കൂരമില്ലാത്ത പങ്കായമില്ലാത്ത
നാവികനായിരുന്നു
കരളിന്റെ കുളിരാണു നീ എങ്കിലും
കരയുകയാണെന്റെ മാനസം
ആരാരോ ആരാരോ
ആരാരോ ആരിരാരോ