പൊന്നിൻ ചിങ്ങത്തേരുവന്നൂ

പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍ ആ.. ആ..
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍
പൊന്നോണപ്പാട്ടുകള്‍ പാടാം
പൂനുള്ളാം പൂവണി വെയ്ക്കാം

പൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..
പൊന്നൂഞ്ഞാലാടിടാം സഖിമാരേ
പോരൂ പോരൂ പോരൂ സഖിമാരേ
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍ ആ.. ആ..

ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചു
അത്തപ്പൂ കുന്നു പട്ടില്‍ ചിത്രം വരച്ചൂ
ഓണപ്പൂവിളികളുയര്‍ന്നൂ മാമലനാട്ടില്‍
മാവേലിത്തമ്പുരാന്റെ വരവായീ

ആ.. ആ....
കേളികേട്ടൊരു കേരളനാട്ടില്‍
വാണിടുന്നൊരു പെരുമാളേ
നിത്യസുന്ദര സ്ഥിതിസമത്വം
സത്യമാക്കിയ പെരുമാളേ
ആ.. ആ....

Submitted by Manikandan on Wed, 06/24/2009 - 22:25