ശാന്തിയേകിടുവാൻ

ശാന്തിയേകിടുവാൻ ജീവജലവുമായ്
ഇടയനായ ഞാൻ തേടി വന്നിതാ
എന്റെ ജീവനിൽ പങ്കുചേര്‍ത്തിടാം
ആനന്ദം പകര്‍ന്നിടാം..ആത്മാവിൽ നിറഞ്ഞിടാം

കാൽ‌വരിക്കുന്നിൻ മേലെൻ ജീവിതം
സമര്‍പ്പിച്ചു യാഗമായ് (2)
ഈ പ്രപഞ്ചമുയര്‍ത്തെണീക്കുവാൻ
മരണ വേദനാ..സഹിച്ചു ഞാനിതാ
മഹിമയേറിടും കുരിശിന്മേലിതാ
നിനക്കായ് ബലിയേകി നീയറിയുക
ശാന്തിയേകിടുവാൻ..

ഞാൻ തരും ഹൃദ്യമായ ശാന്തിയിൽ
നില നിന്നു നീയെന്നും എൻ പ്രകാശ കിരണമാകുവിൻ (2)
അടഞ്ഞ മനസ്സുകൾ തുറന്നു ഭൂവിതിൽ
അകന്ന കണ്ണികൾ ഇണക്കി ചേര്‍ക്കുവാൻ
വിലയായ് സ്വയമേകി നീ പോവുക..
ശാന്തിയേകിടുവാൻ..!

 
Submitted by Kiranz on Mon, 06/29/2009 - 21:29