കാൽ‌വരിക്കുന്നിലെ കാരുണ്യമേ

കാൽ‌വരിക്കുന്നിലെ കാരുണ്യമേ കാവൽ വിളക്കാകുക

കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ ദീപം കൊളുത്തീടുക

മാർഗ്ഗം തെളിച്ചീടുക..!



മുൾമുടി ചൂടി ക്രൂശിതനായി പാപലോകം പവിത്രമാക്കാൻ (2)

നിന്റെ അനന്തമാം സ്നേഹ തരംഗങ്ങൾ എന്നെ നയിക്കുന്ന ദിവ്യശക്തി

നിന്റെ വിശുദ്ധമാം വേദ വാക്യങ്ങൾ എന്റെ ആത്മാവിനു മുക്തിയല്ലോ

സ്വീകരിച്ചാലും..എന്നേ സ്വീകരിച്ചാലും.. ( കാൽ‌വരിക്കുന്നിലെ )



കാരിരുമ്പാണി താണിറങ്ങുമ്പോൾ ക്രൂരരോടും ക്ഷമിച്ചവൻ നീ (2)

നിന്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ എന്നും ചലിക്കുന്ന ശ്വാസമല്ലോ

നിന്റെ വിലാപം പ്രപഞ്ചഗോളങ്ങളിൽ എന്നും മുഴങ്ങുന്ന ദു:ഖരാഗം

സ്വീകരിച്ചാലും..എന്നേ സ്വീകരിച്ചാലും.. ( കാൽ‌വരിക്കുന്നിലെ )

Submitted by Kiranz on Mon, 06/29/2009 - 21:09