മുറിവാലൻ കുരങ്ങച്ചൻ
വിറവാലൻ പൂച്ചയുമായ്
മഴ വന്ന മാസത്തിങ്കൽ
മല വാഴക്കൃഷി ചെയ്തു
മലവാഴകൾ വളർന്നപ്പോൾ
കുലയെല്ലാം വിളഞ്ഞപ്പോൾ
തലയെല്ലാം തനിക്കെന്നു
കുരങ്ങച്ചൻ ഉരചെയ്തു
(മുറിവാലൻ... )
മാർജ്ജാരൻ സമ്മതിച്ചു
കുലകൾ കുരങ്ങനു കിട്ടി
മലവാഴ തടയും ചവറും
പൂച്ചയ്ക്കും കിട്ടി
(മാർജ്ജാരൻ... )
ഇനിയത്തെ വിളവിന്റെ
തലയെല്ലാം തനിക്ക് വേണം
പിടിവാശി പിടിച്ചല്ലോ
മരമണ്ടൻ പൂച്ച
(മുറിവാലൻ... )
കുരങ്ങച്ചനതു കേട്ടു
കുഴി കുത്തി ചേന വച്ചു
ചെറു ചേന വലുതായി
വിള കൊയ്യാറായല്ലോ
(കുരങ്ങച്ചനതു... )
തലയെല്ലാം പൂച്ചയെടുത്തു
മുറിവാലനു ചേനകൾ കിട്ടി
അറിവില്ലാ തൊഴിൽ ചെയ്താൽ
നഷ്ടം വരുമാർക്കും
(മുറിവാലൻ... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page