കണ്ണീരെന്തിനു വാനമ്പാടി

 

കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
ലാ ഇലാഹാ ഇല്ലല്ലാഹു (2)

വിതച്ചതെല്ലാം കയ്യിലെടുപ്പതു
വിധിയുടെ വെറുമൊരു വിളയാട്ടം (2)
വൃഥാവില്‍ മനുജന്‍ കേണാലും - മൃതി
വിട്ടുതരില്ലാ കൈനീട്ടം (2)
കണ്ണീരെന്തിനു വാനമ്പാടി 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
മണ്ണു മണ്ണായ് മറയുമ്പോള്‍ 
ലാ ഇലാഹാ ഇല്ലല്ലാഹു (2)

തൊട്ടിലില്‍ നിന്നും ചുടലവരേക്കും
ഒട്ടേറെയില്ലാ വഴിമനുജാ (2)
ചരണം തെല്ലു പിഴച്ചാല്‍ വീശും
മരണം പാഴ്വല ഹേസഹജാ

ആടുംജീവിതനാടകമിതിനുടെ
ആദിയുമന്തവുമല്ലാഹു അല്ലാഹു..
ആദിയുമന്തവുമല്ലാഹു അല്ലാഹു